കെ.സുരേന്ദ്രന്‍ രാജ്യസഭയിലേക്ക് എന്ന ഈ പ്രചരണം തെറ്റ്.. വസ്‌തുത അറിയാം..

വിവരണം രാജ്യസഭ അംഗമായിരിക്കെ ആ സ്ഥാനം രാജിവെച്ചായിരുന്നു കെ.സി.വേണുഗോപാല്‍ ലോക്‌സഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആലപ്പുഴയില്‍ നിന്നും മത്സരിച്ച് ജയിച്ചത്. എന്നാല്‍ രാജ്യസഭയില്‍ ഒഴിവില്‍ വന്ന സീറ്റ് ബിജെപി കോണ്‍ഗ്രസ് പകരം നല്‍കിയതാണെന്ന ആരോപണവുമായി സിപിഎം രംഗത്ത് വന്നിരുന്നു. രാജ്യസഭയില്‍ നിന്നും നാമനിര്‍ദേശം ചെയ്ത രാജ്യസഭ അംഗമായിരുന്നു വേണുഗോപാല്‍. എന്നാല്‍ ഇപ്പോള്‍ കെ.സി. വേണുഗോപാല്‍ ഒഴിഞ്ഞ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ശാം എം […]

Continue Reading

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 71 സീറ്റ് നേടുമെന്നല്ലാ കെ.സുരേന്ദ്രന്‍ പറഞ്ഞത്.. വസ്‌തുത ഇതാണ്..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ ലഭിക്കുന്ന സീറ്റിനെ കുറിച്ച് നടത്തിയ പരാമര്‍ശമെന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. കേരളത്തില്‍ ബിജെപിക്ക് 71 സീറ്റ് എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു എന്നാണ് പ്രചരണം. അണ്ണന്‍റെ ഒരു തമാശ.. ആകെ സീറ്റ് 20 ആണെന്നും ബാക്കി 51 സീറ്റ് എവിടെയാണെന്നുമുള്ള തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. സഖാവ് രജീഷ് ഭാസ്കരന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

വി.ടി.ബല്‍റാം ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കണ്ടു എന്ന തരത്തില്‍ മാതൃഭൂമി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം കെഎസ്‌യു പുനസംഘടനയില്‍ പൊട്ടിത്തെറി മേല്‍നോട്ട ചുമതലയുള്ള വി.ടി.ബല്‍റാം ബിജെപി നേതാവ് കെ.സുരേന്ദ്രനെ കണ്ടു എന്ന ഒരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി ഈ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. മണിക്കുട്ടി കെകെവൈ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ വി.ടി.ബല്‍റാം ബിജെപി […]

Continue Reading

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലായെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു എന്ന പേരില്‍ മാത‍ൃഭൂമി ന്യൂസിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2026ല്‍ നടക്കേണ്ട കേരള നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തയാണ് മാതൃഭൂമി നല്‍കിയതെന്നാണ് അവകാശവാദം. മാര്‍ക്‌സിസ്റ്റ് കേരള എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് നിരവധി ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്- Instagram Post  Archived Screenshot  എന്നാല്‍ കെ.സുരേന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? മാതൃഭൂമി ന്യൂസിന്‍റെ ന്യൂസ് […]

Continue Reading

കെ.സുരേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ പ്രസ്താവന വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം കേരളത്തിലെ ബിജെപിയുടെ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ല.. വെല്ലുവിളിയുമായി കെ.സുരേന്ദ്രന്‍ എന്ന തലക്കെട്ട് നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ബിജെപിക്ക് സീറ്റില്ലാത്ത കേരളത്തില്‍ പിന്നെയെങ്ങനയാണ് സുരേന്ദ്രന്‍ വെല്ലുവിളി നടത്തുന്നതെന്ന ആക്ഷേപം ഉയര്‍ത്തിയാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. റെഡ് ആര്‍മി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ലാല്‍സലാം സന്ധ്യ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 116ല്‍ അധികം റിയാക്ഷുകളും 28ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook […]

Continue Reading