ചൈന ഇന്ത്യയെ ആക്രമിക്കാന്‍ വന്നാല്‍ തടയില്ലെന്ന് വാങ്ചുക്ക് എന്ന് പ്രചരിപ്പിക്കുന്നത് എഡിറ്റഡ് വീഡിയോ ഉപയോഗിച്ച്…

ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് ലഡാക്ക് സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്നതിനിടെ വാങ്ചുകിന് പിന്തുണ പ്രഖ്യാപിച്ച് യുവാക്കള്‍ നടത്തിയ സമരം അക്രമാസക്തമാവുകയും അഞ്ച്‌പേര്‍ കൊല്ലപ്പെടുകയുമുണ്ടായി. ഇതിനെ തുടര്‍ന്ന് വാങ്ചുക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.  ഈ പശ്ചാത്തലത്തില്‍ ചൈനയെ ന്യായീകരിച്ചുകൊണ്ട് വാങ്ചുക് പ്രസ്താവന എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വാങ്ചുക്ക് ക്യാമറയിലേയ്ക്ക് നോക്കി നടത്തുന്ന സംഭാഷണമാണ് പ്രചരിക്കുന്നത്. “ചൈന ഇവിടെ പ്രവേശിക്കുകയാണെങ്കില്‍ ലഡാക്കിലെ ജനങ്ങള്‍ അവരെ തടയാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കും. […]

Continue Reading

ചിത്രത്തിൽ ലഡാക്കിൽ കലാപം നടത്തുന്ന ഈ വ്യക്തി കോൺഗ്രസ് കൗൺസിലർ പി.എസ്. സെപാഗ്‌ അല്ല 

ലഡാക്കിൽ കലാപം നടത്തുന്ന അപ്പർ ലേയിലെ കോൺഗ്രസ് കൗൺസിലർ പി.എസ്.സെപാഗിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് രണ്ട് ചിത്രങ്ങൾ കാണാം. ആദ്യത്തെ ചിത്രത്തിൽ ഒരു വ്യക്തി മാസ്ക് ധരിച്ച് കൈയിൽ ആയുധം പിടിച്ച് നടക്കുന്നതായി കാണാം. […]

Continue Reading

ലഡാക്കില്‍ ജെന്‍ സീ പ്രക്ഷോഭ സൂത്രധാരനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ എന്ന വ്യാജ പ്രചാരണത്തിന്‍റെ വസ്തുത ഇതാണ്…

സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെടുകയുണ്ടായി. സംഘർഷത്തിൽ 22 പോലീസുകാര്‍ ഉള്‍പ്പെടെ 45 ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരുടെ അക്രമങ്ങളില്‍ ലഡാക്കിൽ കെട്ടിടങ്ങളും വാഹനങ്ങളും കത്തിക്കുകയും തെരുവു സംഘര്‍ഷങ്ങളുമുണ്ടാവുകയും ചെയ്തു.  സെപ്റ്റംബര്‍ 24ന് LAB ആഹ്വാനം ചെയ്ത ബന്ദാണ് ആക്രമാസക്തമായത്. അതിനിടെ ലഡാക്ക് സംഘര്‍ഷത്തിലെ സൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യമാണെന്ന രീതിയില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോലിസ് അറസ്റ്റ് ചെയ്തു […]

Continue Reading

ലഡാക്കിലെ റിപ്പബ്ലിക് ദിനാഘോഷം കാശ്മീരിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…  

കാശ്മീരിലെ റിപ്പബ്ലിക് ദിനാഘോഷം എന്ന തരത്തില്‍ ചില സ്കൂള്‍ കുട്ടികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മാറുന്ന കശ്മീറിന്‍റെ കാഴ്ചകള്‍ എന്ന തരത്തിലാണ് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ കാശ്മീരിലെതല്ല പകരം ലഡാക്കിലെ കാര്‍ഗിലിലെതാണ് എന്ന് കണ്ടെത്തി.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില വിദ്യാര്‍ഥികള്‍ ഹിന്ദി ഗാനം ‘തേരി മിട്ടി മേ മില്‍ ജാവു…’ പാടുന്നതതായി കേള്‍ക്കാം. […]

Continue Reading

പ്രധാനമന്ത്രിയുടെ കരസേന ആശുപത്രി സന്ദര്‍ശനം; പ്രചരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്‌തുതകള്‍ ഇതാണ്..

പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ ലഡാക്കിലെ ലെഹ് മേഖലയിലെ സൈനിക ആശുപത്രി സന്ദര്‍ശനത്തെ കുറിച്ചുള്ള ചര്‍ച്ചകളും ട്രോളുകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ തരംഗം. മോദിയുടെ സന്ദര്‍ശനത്തിനും തുടര്‍ന്നുള്ള ഫോട്ടോഷൂട്ടിനും വേണ്ടി താല്‍ക്കാലികമായി തയ്യാറാക്കിയ സെറ്റ് മാത്രാണ് ആശുപത്രിയെന്നും പരുക്കേറ്റ പട്ടാളക്കാരല്ല ചിത്രത്തിലുള്ളതെന്നും തുടങ്ങി നിരവധി ആരോപണങ്ങള്‍ വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്. അതിലൊന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി ലെഹില്‍ മുന്‍പ് നടത്തിയ സന്ദര്‍ശനവേളയില്‍ സൈനികര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം. ലെഹിലെ ആര്‍മി ക്യാംപിലെ ക്യാന്‍റീന്‍ ആണ് ഇപ്പോള്‍ മോദിയുടെ സന്ദര്‍ശനവേളയില്‍ […]

Continue Reading

ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍റെ മരണത്തിന് ലഡാക്കിലെ ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ല….

വിവരണം കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ  സൈനിക ഏറ്റുമുട്ടലുകള്‍ നടന്നു വരുന്ന ഗാല്‍വന്‍ താഴ്വരയിൽ ചൈന വീണ്ടും സൈനിക നീക്കങ്ങൾ നടത്തുകയാണ് എന്ന വാർത്തകളാണ് ഏറ്റവും പുതുതായി പുറത്തുവരുന്നത്.  ഗാൽവാനിലെ പെട്രോൾ പോയിൻറ് സമീപം ചൈനീസ് സേന ടെന്‍റുകളും മറ്റും നിർമ്മിച്ചു വരുന്നതായി ഉപഗ്രഹ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു എന്നു വാര്‍ത്തകള്‍ വരുന്നുണ്ട്.  ഇതിനിടയിൽ ഗാൽവന്‍ താഴ്വരയില്‍ ഇന്ത്യയുടെയും ചൈനയുടെയും  സൈനിക നീക്കത്തിന്‍റെയും നിരവധി വാർത്തകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും പുറത്തുവരുന്നുണ്ട്. സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു […]

Continue Reading

ഈ ചിത്രങ്ങളും പട്ടികയും ലഡാക്കില്‍ മരിച്ച ചൈനീസ് സൈനികരുടെതല്ല; സത്യാവസ്ഥ അറിയൂ…

സാമുഹ്യ മാധ്യമങ്ങളില്‍ ചില ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈയിടെ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച ചൈനീസ് സൈനികരുടെ  പട്ടികയും ശവം അടക്കല്‍ ചടങ്ങുകളുടെ ചിത്രങ്ങളുമാണ് ഇവ എന്ന തരത്തിലാണ് ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ ആഴ്ച്ച ലഡാക്കില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായി ഈ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചു എന്ന് ഇന്ത്യ ഔദ്യോഗികമായി സ്ഥിരികരിച്ചു. എന്നാല്‍ സംഘര്‍ഷത്തില്‍ ചൈനക്ക് നഷ്ടമുണ്ടായി […]

Continue Reading

കര്‍ണാടകയിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍റെ സഹോദരി ഫോട്ടോ കേണല്‍ സന്തോഷ്‌ ബാബുവിന്‍റെ മകള്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു….

ജൂണ്‍ 15/16ന് ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഈ വീര സൈനികരില്‍ കേണല്‍ സന്തോഷ്‌ ബാബുവുമുണ്ടായിരുന്നു. ഇന്നലെ തെലിംഗാനയിലെ സുര്യപെട്ടില്‍ അദേഹത്തിന്‍റെ അന്തിമ ക്രിയകള്‍ നടത്തി. അദേഹത്തിന് ഒരു മകനും ഒരു മകളുമുണ്ട്. അദേഹത്തിന്‍റെ നാലു വയസുള്ള മകനാണ്  ചിതക്ക് തീ കൊളുത്തിയത്.  Deccan Chronicle Archived Link എന്നാല്‍ അദേഹത്തിന്‍റെ മകള്‍ അദേഹത്തിനു ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്നതിന്‍റെ ഫോട്ടോകള്‍ മാധ്യമങ്ങളിലും […]

Continue Reading

ഈ ഭൌതിക ശരീരങ്ങള്‍ ലഡാക്കിൽ കഴിഞ്ഞ ദിവസം ജീവൻ ബലിയർപ്പിച്ച ധീര യോദ്ധാക്കളുടെതല്ല…

വിവരണം ഇന്ത്യ ചൈന അതിർത്തിയിൽ സേനാംഗങ്ങൾ തമ്മിൽ  കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ഇന്ത്യയുടെ 20 ജവാന്മാർ വീരമൃത്യു വരിച്ചതും ചൈനയുടെ 43 ജവാൻമാർക്ക് ജീവഹാനി ഉണ്ടായതും ഇപ്പോഴും അവിടെ സംഘർഷാവസ്ഥ തുടരുകയാണ് എന്നതും  നമ്മൾ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ഇപ്പോഴും സേന കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു എന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.  ചൈന ഇന്ത്യക്ക് നേരെ പ്രകോപനപരമായ സമീപനം തുടരുകയാണ് എന്നും ഏറ്റവും പുതിയ വാർത്തകൾ അറിയിക്കുന്നു.  ഇതിനിടെ സാമൂഹികമാധ്യമങ്ങളിൽ നിരവധി ചിത്രങ്ങളും  വീഡിയോയും കിഴക്കൻ […]

Continue Reading

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്‍റെ പഴയ വീഡിയോകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നു…

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തിന്‍റെ ചരിത്രം പഴയതാണ്. ബ്രിട്ടീഷ്‌ ഭരിച്ചിരുന്ന കാലത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിശ്ചയിച്ച അതിര്‍ത്തിരേഖയാണ് മിക്ക്മാന്‍ ലൈന്‍ (McMahon line) എന്ന് പറയും. എന്നാല്‍ 1949ല്‍ മാവുന്‍റെ നേത്രത്വത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ചൈന ഈ അതിര്‍ത്തിയെ മാനിച്ചില്ല. ഈ അതിര്‍ത്തി തെറ്റാന്നെന്ന്‍ അവര്‍ വാദിച്ച് ആദ്യം ടിബട്ടും പിന്നിട് ഇന്ത്യയുടെ ഭാഗമായ അക്സായ്‌ ചിനും തട്ടി എടുത്തു. കുടാതെ അരുണാചല്‍ പ്രാദേശിനെയും ചൈന തന്‍റെ ഭാഗമാന്നെന്ന്‍ അവകാശപെടുന്നു. […]

Continue Reading

ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യത്തെ പ്രതിരോധിക്കുന്നതിന്‍റെ ഈ വീഡിയോ ലഡാക്കിലെതാണോ…?

ചൈനയും ഇന്ത്യയും തമ്മില്‍ അതിര്‍ത്തി പ്രശനം രൂക്ഷമായി കൊണ്ടിരിക്കുന്നു. ഇരുപക്ഷങ്ങളും നയതന്ത്രപരമായി പരിസ്ഥിതിയുടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിര്‍ത്തിയില്‍ രണ്ട് സൈന്യങ്ങള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തിന്‍റെ വാര്‍ത്ത‍കള്‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും സജീവമായി പ്രചരിക്കുന്നുണ്ട്. സംഘര്‍ഷത്തിന്‍റെ ചില ദൃശ്യങ്ങളും പ്രചരിച്ചു പോരുന്നുണ്ട്.  ഇതിനിടയില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ചില പഴയ വീഡിയോകളും വീണ്ടും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരമൊരു വീഡിയോയെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ അറിയാന്‍ പോകുന്നത്. അഞ്ച് കൊല്ലത്തിലധികം അധിക പഴക്കമുള്ള ഈ വീഡിയോ 2017ല്‍ ഡോക്ലാമില്‍ […]

Continue Reading

ഇന്ത്യയുടെ വ്യാജ ഭൂപടം ഫേസ്ബൂക്കില്‍ പ്രചരിക്കുന്നു….

ചിത്രം കടപ്പാട്: ഫെസ്ബൂക്ക് വിവരണം “പുതുതായി വന്ന മാപ്പ് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.” എന്ന അടിക്കുറിപ്പോടെ നവംബര്‍ 2, 2019 മുതല്‍ Malayali Online എന്ന ഫെസ്ബൂക്ക് പെജിലൂടെ ഇന്ത്യയുടെ പുതിയ ഭൂപടത്തിന്‍റെ ചിത്രം പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ പുതതായി ഉണ്ടാക്കിയ ജമ്മു കാശ്മീര്‍, ലധാഖ് എന്നി കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭൂപടമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റു ചില പ്രൊഫൈലുകളും പേജുകളും ഈ ഭൂപടം ഷയര്‍ ചെയ്യുന്നുണ്ട്. ജമ്മു കശ്മീരില്‍ നിന്ന് അനുച്ഛേദം 370 രാഷ്‌ട്രപതി റദ്ദാക്കിയതിനെ […]

Continue Reading

കാശ്മീരിലെ ഒരു സ്കൂളിന്‍റെ ഇപ്പോഴത്തെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “ഇതാണ് കാശ്മീരിലെ ഇപ്പോഴത്തെ സ്ക്കൂൾ ……..” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 27, 2019 മുതല്‍ Anil Pallassana എന്ന ഫെസ്ബൂക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ തട്ടമിട്ട ചില സ്കൂള്‍ കുട്ടികള്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക കയ്യില്‍ പിടിച്ച് ഇന്ത്യയുടെ ദേശിയ ഗാനം പാടുന്നതായി കാണാന്‍ സാധിക്കുന്നു. ഈയിടെയായി കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീറില്‍ നിന്ന് അനുച്ഛേദം 370ന്‍റെ ആദ്യത്തെ ഖണ്ഡം ഒഴിവാക്കി മറ്റെല്ലാ ഖണ്ഡങ്ങളും, ജമ്മു കാശ്മീരും ലദാക്കിനെയും […]

Continue Reading