ബൈക്കുകള്‍ സ്വന്തം ജില്ലയില്‍ മാത്രം ഉപയോഗിക്കാനുള്ള നിയമം വരുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം റോഡ് സുരക്ഷ നിയമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിനാല്‍ പൊതുവെ വാഹന യാത്രികര്‍ക്ക് നീരസമുള്ള ഒരു വകുപ്പാണ് മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വരുന്ന പരിഷ്കാരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പരിശോധിച്ചാല്‍ സമൂഹമാധ്യമങ്ങളില്‍ ധാരാളം നെഗറ്റീവ് കമന്‍റുകള്‍ വകുപ്പിനെതിരെ വരുന്നത് കാണാം. ഇപ്പോള്‍ ഇതാ അത്തരത്തിലൊരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ബൈക്കുകള്‍ സ്വന്തം ജില്ലയില്‍ മാത്രം ഉപയോഗിക്കാവുന്ന തരത്തിലുള്ള നിയമം വരുന്നു..മറ്റു ജില്ലകളില്‍ ഉപയോഗിക്കാന്‍ പ്രത്യേക അനുമതി വേണം.. എന്ന പേരിലൊരു ന്യൂസ് കാര്‍ഡ് വീഡിയോയിട്ടാണ് […]

Continue Reading

40 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ യുവാക്കളാണെന്നും രണ്ടാം വിവാഹത്തിന് ഭാര്യയുടെ അനുമതി വേണ്ടെന്നും നിയമ ഭേദഗതി നിലവില്‍ വന്നിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവഹിതരാകാനും ബന്ധം വേര്‍പിരിയാനുമൊക്കെ കൃത്യമായ നിയമ സംവിധാനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ നിയമത്തില്‍ മാറ്റം വന്നു എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 40 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരും യുവാക്കള്‍. രണ്ടാം വിവാഹത്തിന് ഭാര്യയുടെ അനുമാതി ആവശ്യമില്ല.. എന്ന തരത്തില്‍ മീഡിയ വണ്‍ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡ് എന്ന പേരിലാണ് പ്രചരണം. ഹരിപ്പാട് അസംബ്ലി നാട്ടുവഴിയോരം എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളാണ് ലഭിച്ചിട്ടുള്ളത്. വാട്‌സാപ്പില്‍ […]

Continue Reading

FACT CHECK – ഭീകരപ്രവര്‍ത്തനത്തിന് പര്‍ദ്ദ ധരിച്ച് എത്തിയ സംഘപരിവാര്‍ നേതാവിനെ പിടികൂടിയ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഭീകരപ്രവർത്തനത്തിനിറങ്ങിയ പർദ്ദാധാരിയെ പിടികൂടി. മുഖംമൂടി നീക്കിയപ്പോൾ കണ്ടത് സംഘപരിവാറിന്റെ അസ്സൽ യുവനേതാവിനെ! ഇയാളെ പിടികൂടിയില്ലായിരുന്നെങ്കിലോ? ഇയാൾ ചെയ്യുന്ന ഭീകരപ്രവർത്തനങ്ങൾക്ക് മറ്റൊരു സമുദായം ബലിയാടാകുമായിരുന്നു. വർഗീയകലാപമാണ് സങ്കികളുടെ ലക്ഷ്യം. ജനങ്ങൾ സമാധാനമായി ജീവിക്കാൻ ഇവർ സമ്മതിക്കില്ല. ഇത്തരം സങ്കികളെ നിയമത്തിനു വിട്ടുകൊടുക്കുന്നതിനുമുമ്പ് അറഞ്ചം പുറഞ്ചം ശരിക്കുമൊന്ന് പെരുമാറിവിടണം. എന്ന തലക്കെട്ട് നല്‍കി പര്‍ദ്ദധാരിയായ ഒരു യുവാവിനെ ആള്‍കൂട്ടം മര്‍ദ്ദിക്കുന്നതിന്‍റെ ചിത്രവും ഇതോടൊപ്പം സംഘംപരിവാര്‍ യുവനേതാവായ ഇയാളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്‍റെ സ്ക്രീന്‍ഷോട്ട് എന്ന തരത്തില്‍ സിദ്ദു പരഗോണ്ട് എന്ന് […]

Continue Reading