റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള ഫോണ്‍ നമ്പര്‍ സേവനമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം റോ‍‍ഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സാ സൗകര്യം നല്‍കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരും കേരള പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രൂപം നല്‍കിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡ് അപകടം ശ്രദ്ധയില്‍പ്പെട്ടാല്‍ 91 88 100 100 എന്ന നമ്പറില്‍ വിളിച്ചാല്‍ അപകടത്തില്‍പ്പെട്ടവരെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ച് സൗജന്യ ചികിത്സ നല്‍കുമെന്നാണ് ഈ പ്രചരണം. പുനലൂര്‍ എഫ്എം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്- […]

Continue Reading

FACT CHECK: സേവാഭാരതി ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി നിര്‍മ്മിച്ച ക്യാമ്പ് എന്ന്‍ പ്രചരിപ്പിക്കുന്ന ചിത്രം അമേരിക്ക ഉക്രെയിന് അഞ്ചു വര്‍ഷം മുമ്പ് നല്‍കിയ മോഡുലാര്‍ മെഡിക്കല്‍ ടെന്‍റിന്‍റെതാണ്…

പ്രചരണം  കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ദിവസേന വര്‍ദ്ധിക്കുന്ന സ്ഥിതി തുടരുകയാണ്. സര്‍ക്കാര്‍ മാത്രമല്ല, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത സമുദായങ്ങളുടെയും പോഷക സംഘടനകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി പലയിടത്തും സൌകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സേവാഭാരതി ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി തയ്യാറാക്കിയ ക്യാമ്പ് എന്ന വിവരണത്തോടെ ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പട്ടാളക്കാര്‍ താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന മോഡുലാര്‍ ടെന്റുകളുടെ പോലുള്ള ചിത്രവും ഒപ്പം “സ്വയംസേവകരും സേവാഭാരതിയും ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി നിര്‍മ്മിച്ച ക്യാമ്പ്. ഇതൊന്നും കേരളത്തിലെ […]

Continue Reading

കാറളത്ത് സേവാഭാരതി പ്രവർത്തകരെ ക്യാമ്പിൽ നിന്നും പുറത്താക്കി എന്ന വാർത്തയുടെ യാഥാർഥ്യം…

വിവരണം  Eye Witness News – INDIAഎന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 11 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കാറളം ദുരിതാശ്വാസ ക്യാമ്പിൽ നിന്നുള്ള ഒരു വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “സേവാഭാരതിയല്ല ഉടായിപ്പ് ഭാരതി…!!!! കാറളത്ത് സേവാഭാരതിയുടെ ഉടായിപ്പ് കയ്യോടെ പിടികൂടി ; ജനങ്ങൾ സേവാഭാരതിക്കാരെ ക്യാമ്പിൽ നിന്ന് പുറത്താക്കി. ” എന്ന അടിക്കുറിപ്പോടെ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്.” നാട് പ്രളയത്തിൾ മുങ്ങുമ്പോഴും മുതലെടുപ്പ് നടത്താൻ ഒരു […]

Continue Reading