മെസ്സിയുടെ ചിത്രം അടങ്ങിയ കറന്‍സി നോട്ടുകള്‍ അര്‍ജന്‍റീന പുറത്തിറക്കുമെന്ന പ്രചരണം തെറ്റ്.. വസ്‌‌തുത അറിയാം..

വിവരണം ഖത്തറില്‍ നടന്ന ലോകകപ്പ് കിരീടത്തില്‍ അര്‍ജന്‍റീന മുത്തമിട്ടെന്ന വാര്‍ത്തയാണ് ഇപ്പോഴും പ്രധാന ചര്‍ച്ച വിഷയമായി മുന്നിലുള്ളത്. മെസ്സിയുടെ ലോകകപ്പ് സ്വപ്നം യാഥാര്‍ത്ഥ്യമായത് ആരാധകരെയും ഏറെ ആവശത്തിലാക്കിയിരിക്കുകയാണ്. അര്‍ജന്‍റീന ടീം അംഗങ്ങള്‍ക്ക് ജന്മനാട് അവിശ്വസനീയമായ സ്വീകരണമായിരുന്നു നല്‍കിയത്. ഇപ്പോള്‍ ഇതാ മെസ്സിക്ക് മറ്റൊരു അംഗീകാരം കൂടി അര്‍ജന്‍റീന നല്‍കാന്‍ ഒരുങ്ങുന്ന എന്ന ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. മെസ്സിയുടെ ചിത്രമുള്ള 1000 അര്‍ജെന്‍റീന്‍ പെസോ കറന്‍സി അര്‍ജെന്‍റീന പുറത്തിറക്കാന്‍ പോകുകയാണെന്നാണ് പ്രചരണം. 1000 പെസോ നോട്ടിന്‍റെ […]

Continue Reading

മെസ്സിയെ ‘മെഴ്സി’ എന്ന തരത്തില്‍ എഴുതിയ മീഡിയവണ്‍ ന്യൂസ്‌ കാര്‍ഡ്‌ എഡിറ്റഡാണ്…

മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി. ജയരാജന്‍റെ ഒരു ഇന്‍റര്‍വ്യൂ സമുഹ മാധ്യമങ്ങളില്‍ ഈയിടെ വളരെ വൈറല്‍ ആയിട്ടുണ്ട്. ഇന്‍റ൪വ്യൂയില്‍ ഇ.പി. ജയരാജന്‍ അര്‍ജന്‍റിനയുടെ ഫുട്ബോള്‍ താരം ലിയോണേല്‍ മെസ്സിയെ ‘മേഴ്സി’ എന്ന തരത്തില്‍ സംബോധനം ചെയ്തിരുന്നു.  ഈ വീഡിയോ പലരും ഷെയര്‍ ചെയ്ത് അദ്ദേഹത്തെ ട്രോളും ചെയ്തിരുന്നു. ഇതിനിടെ ഇന്‍റ൪വ്യൂ എടുത്ത മീഡിയവണ്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോഴും ‘മെഴ്സി’ എന്ന തരത്തിലാണ് റിപ്പോര്‍ട്ട്‌ ചെയ്തത് എന്ന പ്രചരണം സമുഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.  പക്ഷെ ഈ പ്രചരണത്തില്‍ ഉപയോഗിക്കുന്ന ന്യൂസ്‌ […]

Continue Reading

FACT CHECK – ‘മെസിക്ക് പത്താം നമ്പര്‍ ജേഴ്‌സി നല്‍കാത്തതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി’? മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം ലയണല്‍ മെസി ബാഴ്‌സലോണയില്‍ നിന്നും പിഎസ്‌ജിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ബാഴ്‌സ ആരാധകരില്‍ പലരും വലിയ നിരാശരായിരുന്നു. ഇതെ കുറിച്ചുള്ള വലിയ ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ നടന്നിരുന്നു. അതിനിടയിലാണ് മെസി പത്താം നമ്പര്‍ ജേഴ്‌സി സ്വീകരിക്കുന്നില്ലെന്ന വാര്‍ത്ത പുറത്ത് വന്നത്. അതെ സമയം ഈ തീരുമാനത്തില്‍ മനം നൊന്ത് മെസിയുടെ ആരാധകനായ യുവാവ് ആത്മഹത്യ ചെയ്തു എന്ന പേരില്‍ മനോരമ ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. മനോരമ ന്യൂസ് ഫെയ്‌സ്ബുക്ക് പേജില്‍ സ്ട്രീം ചെയ്ത ലൈവ് […]

Continue Reading