ശശി തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു എന്ന് വ്യാജ പ്രചരണം…

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ശശി തരൂര്‍ ഇക്കഴിഞ്ഞ ദിവസം X പ്ലാറ്റ്ഫോമില്‍ കുറിപ്പ് പങ്കുവയ്ക്കുകയുണ്ടായി. ഡൽഹിയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും അവിടെ പ്രധാനമന്ത്രി “വികസനത്തോടുള്ള ഇന്ത്യയുടെ സൃഷ്ടിപരമായ അക്ഷമയും കൊളോണിയൽ അനന്തര വളർച്ചയുടെ ശക്തമായ പ്രേരണയും” എന്നതിനെക്കുറിച്ച് ആഴത്തില്‍ സംസാരിക്കുകയും ഉണ്ടായി എന്നാണ് തരൂര്‍ കുറിച്ചത്. ഇതിനുശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുതന്നെ അദ്ദേഹത്തിന് വിമര്‍ശനങ്ങള്‍ നേരിട്ടു. ഈ പശ്ചാത്തലത്തില്‍ തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു എന്നൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. പ്രചരണം  ശശി തരൂരിന്‍റെ ചിത്രവും […]

Continue Reading

തദ്ദേശ തെരഞ്ഞെടുപ്പ് 2025 തിയതി പ്രഖ്യാപിച്ചു എന്ന് പ്രചരിപ്പിക്കുന്ന മാതൃഭുമി ന്യൂസ് കാര്‍ഡ് പഴയത്, സത്യമറിയൂ…

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ തയ്യാറെടുപ്പിലാണ് ഇപ്പോള്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. പലയിടത്തും സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയായി, പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഔദ്യോഗിക വിജ്ഞാപനം എത്താന്‍ കാത്തിരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഈ പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു എന്നാ തരത്തില്‍ ഒരു വാര്‍ത്താ കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം  മാതൃഭുമി ന്യൂസിന്‍റെ പേരും ലോഗോയുമുള്ള വാര്‍ത്താ കാര്‍ഡില്‍ കാണുന്നത്,” mathrubhumi NEWS 06-11-2020 തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ഒന്നാം ഘട്ടം […]

Continue Reading

പിഎം ശ്രീ വിഷയത്തില്‍ സിപിഐ വിട്ടുവീഴ്ച ചെയ്യണമെന്ന് മുക്കം ഫൈസി- പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജം…

2020ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നാഷണല്‍ എജ്യുക്കേഷന്‍ പോളിസി (എന്‍ഇപിയുടെ) ഭാഗമായി 2022 സെപ്റ്റംബര്‍ 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ അഥവാ PM SHRI. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഒപ്പുവെച്ച പിഎം ശ്രീ പദ്ധതി വിഷയത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.    ഇതിന് പിന്നാലെ സിപിഐ നിലപാട് മയപ്പെടുത്തണമെന്നും വിട്ടുവീഴ്ച ചെയ്യണമെന്നും […]

Continue Reading

മനോരമയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വിഡി സതീശനെതിരെ വ്യാജ പ്രചരണം…

കോണ്‍ഗ്രസ് വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ജയില്‍വാസം അനുഭവിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പുറത്തിറക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞതായി ഒരു ന്യൂസ് കാര്‍ഡ്  പ്രചരിക്കുന്നുണ്ട്.  പ്രചരണം  “കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ അന്യായമായി തടങ്കലിലിട്ട പോപ്പുലർ ഫ്രെണ്ട് നേതാക്കന്മാരെ മോചിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളും വി ഡി സതീശൻ പ്രതിപക്ഷ നേതാവ്” എന്ന വാചകങ്ങളും വിഡി സതീശന്‍റെ ചിത്രവും ഉള്‍പ്പെടുത്തിയ ന്യൂസ് കാര്‍ഡ് ആണ് പ്രചരിക്കുന്നത്.  മനോരമ ഓണ്‍ലൈന്‍ ലോഗോയും വാട്ടര്‍മാര്‍ക്കും ന്യൂസ് കാര്‍ഡിലുണ്ട്. ഒപ്പം “ഇയാളുടെ മതേതര ഖാൻഗ്രസ്സ് […]

Continue Reading

റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് ഇപി ജയരാജന് എതിരെ വ്യാജ പ്രചരണം…

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന എം സ്വരാജ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൌക്കത്തിനോട് പരാജയപ്പെടുകയുണ്ടായി. ഇതിനുശേഷം തോല്‍വിയെ കുറിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജന്‍റെ പരാമര്‍ശം റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയാക്കി എന്ന തരത്തില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇപി ജയരാജന്‍റെ ചിത്രവും ഒപ്പം “നിലമ്പൂരിൽ എൽഡിഎഫിന് വോട്ട് കുറയാൻ കാരണം ഇറാൻ യുദ്ധം – ഇപി ജയരാജൻ” എന്ന വാചകങ്ങളുമാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് കാര്‍ഡിലുള്ളത്.  FB post archived link […]

Continue Reading

വിഎസിന്‍റെ മകന്‍ അരുണ്‍ എം സ്വരാജിനെ വിമര്‍ശിച്ചു പരാമര്‍ശം നടത്തിയ വാര്‍ത്ത പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡ് വ്യാജമാണ്…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിള്‍ ഇന്ന് 10 സ്ഥാനാര്‍ത്ഥികളാണ്‌ ജനവിധി തേടിയത്.  ആര്യാടന്‍ ഷൌക്കത്ത്, എം സ്വരാജ്, പിവി അന്‍വര്‍ എന്നിവരാണ് പ്രധാന മത്സരാര്‍ത്ഥികള്‍. ഈ പശ്ചാത്തലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജിനെ വിമര്‍ശിച്ച് മുതിര്‍ന്ന ഇടത് നേതാവ് വി എസ് അച്യുതാനന്ദന്‍റെ മകന്‍ രംഗത്തെത്തിയതായി ഒരു ന്യൂസ്‌ കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം  അച്ഛനെ കാണാന്‍ സ്വരാജ് എത്തിയില്ലെന്ന തരത്തില്‍ അദ്ദേഹത്തിന്റെ മകന്‍ അരുണ്‍കുമാര്‍ പറഞ്ഞുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡാണ് പ്രച്ചരിക്കുന്നുന്നത്. ഏഷ്യാനെറ്റിന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച […]

Continue Reading

‘മയക്കുമരുന്ന്-റാഗിംഗ് കൊലപാതകങ്ങള്‍ക്ക് വധശിക്ഷ’..? – ന്യൂസ് കാര്‍ഡ് എഡിറ്റഡാണ്…

കേരളത്തിലെ കൌമാരക്കാരുടെ ഇടയിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതോടൊപ്പം അക്രമ സംഭവങ്ങളും പരക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ലഹരി ഉപയോഗത്തിനും റാഗിംഗിനും ഇനിമുതല്‍ വധശിക്ഷ ആയിരിക്കുമെന്ന അറിയിപ്പുമായി ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  “ശിക്ഷ കുറഞ്ഞു പോയെന്നു പറഞ്ഞ് ഇനി ആരും കരയരുത്  മയക്കു മരുന്നിനും റാഗിംങ്ങ് കൊലപാതകത്തിനും ഇനി  വധശിക്ഷ  കേന്ദ്ര സർക്കാരിന്റെ മയക്കുമരുന്ന് മുക്ത ഭാരതം*  മാഫിയക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും  അമിത് ഷാ  കേന്ദ്ര ആഭ്യന്തരമന്ത്രി” എന്ന […]

Continue Reading

മീഡീയ വണ്‍ ചാനലിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് സുപ്രഭാതം ദിനപ്പത്രത്തിനെതിരെ വ്യാജ പ്രചരണം…

അടുത്തിടെ പാലക്കാട് നടന്ന നിയമസഭ തിരഞ്ഞെടുപ്പിനിടെ  എല്‍ഡിഎഫിന്‍റെ പരസ്യം സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ പ്രസിദ്ധീകരിക്കുകയും സംഭവംവിവാദമാവുകയും ചെയ്തിരുന്നു. ഇതിന്  പിന്നാലെ സുപ്രഭാതം ദിനപത്രത്തിന് വരിക്കാരെ നഷ്ടപ്പെട്ടതായി സമൂഹമാധ്യങ്ങളില്‍ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം “വിവാദ പരസ്യം സുപ്രഭാതത്തിന് നഷ്ടപ്പെട്ടത് 62000 വരിക്കാരെ…” എന്ന വാചകങ്ങുമായി മീഡിയ വണ്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റര്‍ പ്രസിദ്ധീകരിച്ചു എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്.  FB post archived link എന്നാല്‍ അടിസ്ഥാനരഹിതമായ പ്രചാരണമാണിതെന്നും  മീഡിയവണ്‍ ഇത്തരമൊരു വാര്‍ത്താ കാര്‍ഡ് […]

Continue Reading

റിപ്പോര്‍ട്ടര്‍ ചാനല്‍ കറസ്പോണ്ടറിനെതിരെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വ്യാജ പ്രചരണം

റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്‍റ് ആർ റോഷിപാലിനെ കരുനാഗപ്പള്ളിയില്‍ സി‌പി‌എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം  പ്രചരിക്കുന്ന പോസ്റ്ററില്‍ “കരുന്നാഗപ്പള്ളിയിലെ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം റിപ്പോര്‍ട്ടര്‍ ടിവിയുടെ റോഷി പാലിന്റെ ജനനേന്ദ്രിയം തകര്‍ന്നു,ഗുരുതര പരിക്ക്” എന്ന വാചകങ്ങള്‍ക്കൊപ്പം റോഷി പാലിന്‍റെ ചിത്രവും നല്‍കിയിട്ടുണ്ട്. കൂടാതെ  “കിട്ടേണ്ടവരിൽ നിന്ന് തന്നെ കിട്ടുമ്പോൾഒരു ത്രില്ല് വേറെ തന്നെസങ്കടങ്ങളിൽ സന്തോഷിക്കരുത് എന്നാണ്.എന്നാലും ഇത് സന്തോഷിക്കാതിരിക്കാൻ പറ്റുന്നില്ല…ആരെയാണോ ഇവൻ സന്തോഷിപ്പിച്ചത് എങ്കിൽ അവരിൽ നിന്ന് കിട്ടുന്ന അംഗീകാരത്തിൽ […]

Continue Reading

ഏഷ്യാനെറ്റ് ന്യൂസിന്‍റെ വ്യാജ ന്യൂസ് കാര്‍ഡില്‍ ജിഫ്രി തങ്ങളുടെ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു…

ലീഗ്-സമസ്ത ബന്ധം വഷളാകാതിരിക്കാന്‍ ലീഗ് നേതൃത്വം ഇടപെടല്‍ നടത്തുകയും തുടര്‍ന്ന് സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍  തന്നെ ലീഗും സമസ്ഥയും തമ്മിലുള്ള ബന്ധം വഷളാക്കുന്ന ഒരു തരത്തിലുള്ള പ്രചാരണവും പാടില്ല എന്ന് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ എല്‍‌ഡി‌എഫിന്‍റെ  തെരെഞ്ഞെടുപ്പ് പരസ്യം സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരിച്ചു. ഈ പശ്ചാത്തലത്തില്‍ സുപ്രഭാതം പത്രത്തിന്‍റെ വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദിന് സമസ്തയുമായി ബന്ധമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞതായി ഏഷ്യാനെറ്റ് വാര്‍ത്തയുണ്ട് എന്ന തരത്തില്‍ ഒരു […]

Continue Reading

വ്യാജ വാര്‍ത്തയുമായി ചന്ദ്രികയുടെ പേരില്‍ വ്യാജ ന്യൂസ് കാര്‍ഡ് പ്രചരിപ്പിക്കുന്നു… 

വയനാട് ദുരന്തഭൂമിയില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൂടാതെ, രാഷ്ട്രീയ പാര്‍ട്ടികളുടെ കീഴിലുള്ള സന്നദ്ധ സംഘടനകളും ഫണ്ട് ശേഖരണം നടത്തുന്നുണ്ട്. മുസ്ലിം ലീഗിന്‍റെ വയനാട് പുനർനിർമ്മാണ ഫണ്ടിൽ ഫണ്ട് വകമാറ്റുന്നുവെന്ന വാര്‍ത്തയുമായി ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഒരു ന്യൂസ് കാര്‍ഡ്  പ്രചരിക്കുന്നുണ്ട്.   പ്രചരണം “ചന്ദ്രിക ജീവനക്കാരുടെ ശമ്പള കുടിശ്ശിക നൽക്കും വയനാട് പുനരധിവാസ ഫണ്ടിൽ നിന്നും 15 കോടി ചന്ദ്രികയുടെ ബാധ്യത തീർക്കാൻ മാറ്റിവെക്കും” ചന്ദ്രിക ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയാണിത് ന്യൂസ് കാർഡാണിത് എന്ന […]

Continue Reading

എല്‍‌ഡി‌എഫിന് മുന്‍തൂക്കം ലഭിക്കുമെന്ന ഫലവുമായി കൈരളി ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രീ-പോള്‍ സര്‍വേ ന്യൂസ് കാര്‍ഡ് വ്യാജം… സത്യമറിയൂ…

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിനാണ് മുൻതൂക്കം ലഭിക്കുക എന്ന തെരഞ്ഞെടുപ്പ് സർവേ ഫലം കാണിക്കുന്ന കൈരളി ചാനലിന്‍റെ ന്യൂസ് കാർഡ് പ്രചരിക്കുന്നുണ്ട്.   പ്രചരണം എല്‍ഡിഎഫ്-16, യുഡിഎഫ്-4, എന്‍ഡിഎ-0 എന്നിങ്ങനെ സീറ്റ് നില പ്രവചിക്കുന്ന കൈരളി ടിവി സർവേയുടെ  ന്യൂസ് കാർഡാണ് പ്രചരിക്കുന്നത്. കൈരളി ന്യൂസിന്റെ ലോഗോയും പേരും ന്യൂസ് വ്യക്തമാണ്.  കൈരളിയെ പരിഹസിച്ചു കൊണ്ട് ഒപ്പമുളള അടിക്കുറിപ്പ് ഇങ്ങനെ: “4 സീറ്റ് യുഡിഎഫിന് നൽകിയ ആ മഹാമനസ്കത 🙏😉” FB post archivd link […]

Continue Reading

മനോരമയുടെ വ്യാജ ന്യൂസ് കാര്‍ഡില്‍ വി‌ഡി സതീശന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു…

പ്രതിപക്ഷ നേതാവ് വി‌ഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് പ്രസ്താവന നടത്തി എന്നാരോപിച്ച് ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  “കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ അന്യായമായി തടങ്കലിലിട്ട പോപ്പുലർ ഫ്രെണ്ട് നേതാക്കന്മാരെ മോചിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളും- വി‌ഡി സതീശന്‍ പ്രതിപക്ഷനേതാവ്” എന്ന വാചകങ്ങള്‍ എഴുതിയ മനോരമ ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് ആണ് പ്രചരിക്കുന്നത്. കാർഡിൽ മനോരമ ഓൺലൈൻ എംബ്ലവും  https://www.manoramaonline.com/news എന്ന വെബ്സൈറ്റ് ലിങ്കും നൽകിയിട്ടുണ്ട്. 2024 ഏപ്രിൽ 4 എന്ന തീയതിയാണ് കാർഡിൽ നൽകിയിരിക്കുന്നത്. FB post […]

Continue Reading

ഏഷ്യാനെറ്റിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വീണാ വിജയനെതിരെ ഇ‌പി ജയരാജന്‍റെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു…

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍റെ ഐ‌ടി കമ്പനിയായ എക്സാലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വീണ വിജയന്‍ കമ്പനിയുടെ പേരില്‍ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ 1.72 കോടി രൂപ വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. വീണാ വിജയനെതിരെ വിമര്‍ശനവുമായി എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നുകൊണ്ടിരിക്കുന്നു.  ഇതിനിടെ മുതിര്‍ന്ന സി‌പി‌എം നേതാവ് ഇ‌പി ജയരാജന്‍ വീണാ വിജയനെതിരെ നടത്തിയ പരാമര്‍ശം എന്ന പേരില്‍ ഒരു പോസ്റ്റര്‍ പ്രചരിക്കുന്നത് […]

Continue Reading