2024 ക്രിസ്മസ് ദിനത്തിലെ ആക്രമണം എന്ന് പ്രചരിപ്പിക്കുന്നത് രണ്ടു കൊല്ലം പഴയ ദൃശ്യങ്ങൾ..

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളിൽ കേരളത്തിൽ പലയിടത്തും കരോൾ സംഘങ്ങൾക്ക് നേരെ അക്രമം ഉണ്ടായതായതായി വാർത്തകൾ വന്നിരുന്നു. പാലക്കാട് വിശ്വഹിന്ദു പരിഷദ് പ്രവർത്തകർ ക്രിസ്മസ് ആഘോഷത്തെ ചോദ്യം ചെയ്യുകയും തുടർന്ന് പോലീസ് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് വാർത്തകൾ. വടക്കേ ഇന്ത്യയിൽ ഇത്തവണ കരോൾ സംഘത്തിന് നേരെ അക്രമണമുണ്ടായ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  ഒരു സംഘം ആളുകൾ ആരവങ്ങളോടെ ക്രിസ്മസ് പാപ്പയുടെ കോലം  കത്തിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. വടക്കേ […]

Continue Reading

ഉത്തരേന്ത്യയിലെ ദാരിദ്ര്യത്തിന്‍റെ കാഴ്ച എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് AI ഉപയോഗിച്ച് നിര്‍മിച്ച ചിത്രം…

ഒരു കുഞ്ഞ് ചെളിയില്‍ കിടക്കുന്ന ദയനീയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെതാണ് എന്ന തരത്തിലാണ് പ്രചരണം. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (AI) ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് കണ്ടെത്തി.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചെളിയില്‍ അശരണനായ ഒരു കുഞ്ഞ് കിടക്കുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “കേരളത്തിന്‍റെ പുരോഗതി അറിയണമെങ്കിൽ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഒന്ന് […]

Continue Reading

കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന വീഡിയോ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

ഉത്തരേന്ത്യയിൽ നിന്നും  പല വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറൽ ആകാറുണ്ട്.  അത്തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇവിടെ നൽകിയിട്ടുള്ളത്. പ്രചരണം  ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛനും അനുജനും ചേർന്ന് ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിക്കുന്നതിന്‍റെ  ദൃശ്യങ്ങളാണ് എന്ന് വാദിക്കുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. കുഞ്ഞിന്‍റെ അമ്മ എന്ന് കരുതുന്ന സ്ത്രീ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതും കാണാം. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “നോർത്ത് ഇന്ത്യയിൽ തന്റെ ഭാര്യ പ്രസവിച്ചിത് പെൺകുട്ടി ആയതിനാൽ ഭർത്താവും അനുജനും […]

Continue Reading

FACT CHECK: പ്രണയത്തിന്‍റെ പേരില്‍ സ്വസമുദായ നേതാക്കള്‍ യുവാവിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഉത്തരേന്ത്യയില്‍ സവര്‍ണ്ണര്‍ ദളിതരോട് ചെയ്യുന്നത് എന്ന പേരില്‍ പ്രചരിക്കുന്നു…

വ്യക്തികള്‍ക്ക് നേരെയുള്ള മനുഷ്യത്വ രഹിതമായ അക്രമത്തിന്‍റെ ചില ചിത്രങ്ങളും വീഡിയോകളും ഉത്തരേന്ത്യ യില്‍ നിന്നുമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു വരുന്നത് തെറ്റായതോ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതോ ആയ വിവരണത്തോടെയാണ്. ഇത്തരത്തില്‍ ചില വാര്‍ത്തകള്‍ക്ക് മുകളില്‍ ഞങ്ങള്‍ വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്.  ഇപ്പോള്‍ അത്തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയുടെ വിശദാംശങ്ങളാണ് ഇവിടെ നല്‍കിയിട്ടുള്ളത്. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇതാണ്:  “ഉത്തരേന്ത്യയില്‍ സവര്‍ണ്ണര്‍ ദളിതനെകൊണ്ട് ചെയ്യിക്കുന്ന സുന്ദരമായ ആചാരമാണിത്. കാലിലെ ഷൂ ഊരി അതില്‍ വെള്ളമൊഴിച്ച് കുടിപ്പിക്കുക. ഇന്ത്യ രാമരാജ്യമായി പ്രഖ്യാപിക്കുമ്പോള്‍ […]

Continue Reading

പാകിസ്ഥാനിലെ സംഭവത്തിന്‍റെ ചിത്രം ഇന്ത്യയിലെ ജാതിയ അക്രമം എന്ന് വ്യാജ പ്രചരണം…

കുറച്ച് ദിവസമായി ഫെസ്ബൂക്കില്‍ ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രിയുടെ ചിത്രം പ്രചരിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ ഈ സ്ത്രിയുടെ നെറ്റിയില്‍ വലിയൊരു മുറിവുണ്ട്.  ഒരുപാട് രക്തവും നഷ്ടപെട്ടിട്ടുണ്ട്. ഈ ചിത്രം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാതീയമായ ഹിംസക്ക് ഇരയായ ഒരു സ്ത്രിയുടെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. കൂടാതെ ഒരു വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ഒപ്പമുണ്ട്. താണ ജാതിക്കാരായ ഈ സ്ത്രി കുടിവെള്ളം എടുത്തു എന്നൊരു കുറ്റത്തിന് മേല്‍ജാതിക്കാര്‍ ഈ സ്ത്രിയെ ക്രൂരമായി മര്‍ദിച്ചു എന്നാണ് പോസ്റ്റില്‍ ആരോപിക്കുന്നത്. കൂടാതെ ഈ മേല്‍ജാതിക്കാര്‍ […]

Continue Reading