കോണ്‍ഗ്രസ് വിട്ട് ബിജിപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിനെ വേദിയില്‍ കയറി മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം പാട്ടിദാര്‍ സമുദായ നേതാവാവും കോണ്‍ഗ്രസ് നേതാവുമായ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. സമൂഹമാധ്യമങ്ങളിലും ഇത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് കോണ്‍ഗ്രസ് വിട്ട ശേഷം ബിജെപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിന് സംഭവിച്ചതെന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഒരു വേദിയില്‍ ഹാര്‍ദിക് പട്ടേല്‍ പ്രസംഗിക്കുമ്പോള്‍ ഒരാള്‍ വേദിയിലേക്ക് കയറി വന്ന് ഹാര്‍ദിക്കിന്‍റെ കരണത്തടിക്കുന്നതാണ് ഈ വീഡിയോ. അതായത് കോണ്‍ഗ്രസില്‍ നിന്നും […]

Continue Reading

സ്വതന്ത്ര ഭാരതത്തിന്‍റെ ആദ്യത്തെ ഇഫ്താര്‍ പാര്‍ട്ടിയുടെ ചിത്രമല്ല; സത്യാവസ്ഥ ഇങ്ങനെ…

രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഇതേപ്പറ്റിയുള്ള ചര്‍ച്ച സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. ഇഫ്താറുമായി ബന്ധപ്പെടുത്തി മറ്റൊരു ചിത്രം ഞങ്ങളുടെ ശ്രദ്ദയില്‍ പെട്ടു. ‘സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ഇഫ്താർ’ എന്ന തരത്തിലാണ് സമുഹ മാധ്യമങ്ങളില്‍ ചിത്രം പ്രചരിക്കുന്നത്.  പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ഇഫ്താര്‍ പാര്‍ട്ടിയുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം […]

Continue Reading

സർദാർ പട്ടേൽ സ്കോളർഷിപ്പ് അക്ഷയകേന്ദ്രം വഴി അപേക്ഷിക്കാം എന്ന അറിയിപ്പ് തെറ്റാണ്…

വിവരണം കേന്ദ്ര സർക്കാരിന്‍റെ ഒരു അറിയിപ്പ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെ വൈറലായി പ്രചരിക്കുന്നുണ്ട്. ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള സർദാർ പട്ടേൽ സ്കോളർഷിപ്പിനെ കുറിച്ചുള്ളതാണ് ഈ അറിയിപ്പ്. സ്കോളര്‍ഷിപ്പ് തുകയായി 1 5 0 0 0 രൂപ നല്‍കുന്ന  സർദാർ പട്ടേൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം എന്നാണ് അറിയിപ്പിൽ ഉള്ളത്. അതിനു വേണ്ട രേഖകളുടെ ലിസ്റ്റും പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived link FB post കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികളെക്കുറിച്ചുള്ള പോസ്റ്റുകളായതിനാൽ വാസ്തവം അന്വേഷിക്കാതെ തന്നെ നിരവധി  പേർ സാമൂഹ്യ […]

Continue Reading

ഈ വയരല്‍ ചിത്രം ഇന്ത്യയുടെതല്ല പാകിസ്ഥാനിലേതാണ്…

വിവരണം “എന്‍റെ രാജ്യത്താണ് ലോകത്തെ ഏറ്റവും വലിയ പ്രതിമയുള്ളത്” എന്ന അടിക്കുറിപ്പോടെ 22 നവംബര്‍ 2019 മുതല്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ നമുക്ക് ഒരു പാവപെട്ട കുടുംബത്തിനെ കാണാം. ഒരു കുഞ്ഞിനെ കയ്യില്‍ പിടിച്ചു നില്‍കുന്ന അച്ഛനും സലൈന്‍ കയറ്റുന്ന ഒരു കുട്ടിയെ പിടിച്ചു നില്‍കുന്ന ഒരു ചെറിയ പയ്യനും റോഡില്‍ നിരാധാരമായി നില്‍കുന്നത് നമുക്ക് കാണാം. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സര്‍ദാര്‍ പട്ടേല്‍ പ്രതിമയുള്ള ഇന്ത്യ രാജ്യത്തില്‍ പാവങ്ങളുടെ […]

Continue Reading