അമ്മ രക്തസഞ്ചി കൈയ്യില്‍ ഉയര്‍ത്തി പിടിച്ച് നിലത്തിരിക്കുന്ന മകള്‍ക്ക് രക്തം നല്കുന്ന ചിത്രം ഗുജറാത്തിലെ ആശുപത്രിയില്‍ നിന്നല്ല…
സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ സ്ഥാപനത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂപപ്പെട്ട വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. പ്രതിമ സ്ഥാപിച്ച ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പൊതുജനങ്ങള്‍ നിത്യവും അഭിമുഖീകരിക്കുന്ന പ്രശ്നമായ അടിസ്ഥാന സൌകര്യങ്ങളുടെ വികസനം കണക്കാക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിമ നിര്‍മ്മാണത്തിന് പിന്നാലെ പോയത് എന്നാണ് തുടക്കം മുതലേയുള്ള ആക്ഷേപം. ഗുജറാത്തിലെ ആശുപത്രിയുടെ ശോചനീയാവസ്ഥ എന്നവകാശപ്പെട്ട് ഒരു ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം രോഗിയായ മകളുടെ ശരീരത്തില്‍ കയറ്റുന്ന ബ്ലഡ് […]
Continue Reading