13 വർഷത്തിലധികം പഴക്കമുള്ള ചിത്രം കേരളത്തിലെ നിലവിലെ ബസ്റ്റാൻഡ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു… 

കേരളത്തിലെ ശോച്യാവസ്ഥയിലുള്ള ബസ്റ്റാൻഡും പരിസരവും അതേ സമയം യുപിയിലെ ഉയർന്ന നിലവാരത്തിലുള്ള ബസ്റ്റാൻഡും തമ്മിൽ താരതമ്യപ്പെടുത്തി രണ്ടു ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വെള്ളക്കെട്ട് നിറഞ്ഞ ബസ്റ്റാൻഡ് ആണ് ആദ്യത്തെ ചിത്രത്തിലുള്ളത്. ഇത് കേരളത്തിൽ നിലവിലുള്ള ഒരു ബസ്റ്റാന്റ് ആണെന്ന് പോസ്റ്റിൽ  സൂചിപ്പിക്കുന്നു. നവീന രീതിയിലുള്ള രണ്ടാമത്തെ ബസ്റ്റാൻഡ് ഉത്തർപ്രദേശിലെതാണ് എന്നും പറയുന്നു. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലെ ബസ് സ്റ്റാൻഡുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്..ഒരെണ്ണം നമ്മുടെ സ്വന്തം കേരളത്തിൽ […]

Continue Reading

ഈ വീഡിയോയില്‍ പി.സി.ജോര്‍ജിന്‍റെ പരാമര്‍ശം കെ.സുരേന്ദ്രനെതിരെയാണോ? വസ്‌തുത അറിയാം..

വിവരണം പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ബിജെപി അംഗത്വം സ്വീകരിച്ച പി.സി.ജോര്‍ജ്ജ് നടത്തിയ ഒരു പരാമര്‍ശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായി അനില്‍ ആന്‍റണിയെ പ്രഖ്യാപിച്ച ശേഷം പി.സി.ജോര്‍ജ്ജ് പരസ്യമായി തന്‍റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അനിലിന് പത്തനംതിട്ടയെ കുറിച്ച് അറിയില്ലായെന്നും സഭയുടെയും എൻഎസ്എസിന്‍റെയും പിന്തുണ തനിക്കായിരുന്നു എന്നും പ്രവര്‍ത്തകര്‍ക്ക് താന്‍ മത്സരിക്കണമെന്നായിരുന്നു ആഗ്രഹമെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞിരുന്നു. അതെ സമയം എൻ‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളപ്പള്ളിയുടെ എസ്എന്‍ഡിപി യോഗം ജനറല്‍ […]

Continue Reading

മരിച്ചയാള്‍ തന്നോട് സംസാരിച്ചു എന്ന് വീണ ജോര്‍ജ്ജ് പറഞ്ഞോ? വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

വിവരണം സംസ്ഥാനത്തെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് നടത്തിയ ഒരു നാക്കുപിഴയെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വ്യാപകമായ ചര്‍ച്ച. 24 ന്യൂസില്‍ മന്ത്രി നല്‍കിയ പ്രസ്താവനയില്‍ പറയുന്ന വാചകങ്ങളാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. മരിച്ച ആളുകളോട് പോലും സംസാരിക്കുന്ന മന്ത്രി ഏഴ് ദിവസത്തെ ലീവിന് വരുന്ന പ്രവാസികൾക്ക് ക്വാറൻ്റൈൻ വേണ്ട എന്ന് പറഞ്ഞതിനെ ഒരിക്കലും കുറ്റപ്പെടുത്താൻ കഴിയൂല.. എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഏറ്റവും പ്രധാപ്പെട്ട കാര്യം എനിക്ക് പറയാനുള്ളത് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിയില്‍ […]

Continue Reading

ആം ആദ്‌മി കേരളത്തിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചോ….

വിവരണം Dr zakir naik malayalam എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019  ഏപ്രിൽ 17 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റ് ആം ആദ്മിയുമായി ബന്ധപ്പെട്ടതാണ്. പോസ്റ്റിന് 3500 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വാദഗതി ഇതാണ്, വയനാട്ടിൽ ആം ആദ്മി പാർട്ടി രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു. തൃശ്ശൂർ, പത്തനംതിട്ട തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപിക്കെതിരെ പരസ്യ പ്രചാരണവുമായി ആം ആദ്‌മി. നിയമ നിർമാണം നടത്തി ഒരു വ്യാഴവട്ടം പൂർത്തിയായിട്ടും ജൻ ലോക്‌പാൽ  ബിൽ നടപ്പിലാക്കാത്തതിനെതിരെ പൊതു […]

Continue Reading