പിസി ജോര്‍ജ് -ആന്‍റോ ആൻറണി കോലാഹലത്തിന്‍റെ പഴയ വീഡിയോ ഉപയോഗിച്ച് തെറ്റായ പ്രചരണം

വിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ പേരില്‍ പി സി ജോർജിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്ത നാടകീയ സംഭവങ്ങള്‍ക്ക് കേരളം ഏതാനും ദിവസങ്ങൾക്കു മുമ്പ് സാക്ഷിയാവുകയുണ്ടായി. പി സി ജോർജ് ഇതിനുശേഷം തെരഞ്ഞെടുപ്പ് പ്രചരണത്തിന് തൃക്കാക്കരയില്‍ എത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പിസി ജോർജിന് സ്വന്തം നാട്ടിൽ കിട്ടിയ സ്വീകരണം എന്ന പേരിൽ ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്.  സ്റ്റേജിൽ പിസി ജോർജ് സംസാരിക്കുന്നതിനിടെ കോലാഹലവും വാക്കീട്ടവും കൈയ്യാങ്കളിയും  […]

Continue Reading

FACT CHECK: മന്ത്രി ജി സുധാകരന്‍ തലയില്‍ തൊപ്പി ധരിച്ചുകൊണ്ട് നില്‍ക്കുന്ന പഴയ ചിത്രം മലപ്പുറത്ത് നിന്നുള്ളതല്ല…

വിവരണം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ തലയില്‍ മുസ്ലിം തൊപ്പി ധരിച്ചുകൊണ്ട് ഒരു വേദിയില്‍ പ്രസംഗിക്കുന്ന ചിത്രമാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. ഒപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ: “ഞങ്ങൾ സഖാക്കൾക്ക് മതം ഇല്ല്യ എങ്കിലും മലപ്പുറത്തു പോയി പ്രസംഗിക്കാൻ മുസ്ലിം തൊപ്പി നിർബന്ധം ആണ്….” archived link FB post അതായത് മന്ത്രി ജി സുധാകരന്‍ മലപ്പുറത്ത് പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ മുസ്ലിം തൊപ്പി ധരിച്ചു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ഈ പ്രചരണം 2018 ലും ഫേസ്ബുക്കില്‍ വ്യാപകമായിരുന്നു എന്നാണ് […]

Continue Reading