ഫിലിപ്പീന്‍സില്‍ കരകയറിയ ചുഴലിക്കാറ്റ് എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

കാലഭേദമില്ലാതെ പ്രകൃതി ദുരന്തങ്ങൾ ലോകമെമ്പാടും തുടർക്കഥയാവുകയാണ്. മൊറോക്കോയിൽ കഴിഞ്ഞയാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ ഏതാണ്ട് 3000 ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും പതിനായിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. മൊറോക്കോ ദുരന്തത്തിന്‍റെ ഞെട്ടൽ മാറുംമുമ്പേ ഫിലിപ്പീൻസില്‍ വീശി അടിക്കുന്ന ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം അതിഭയാനകമായി ചുഴലിക്കാറ്റ് വീശിയടിക്കുന്ന ദൃശ്യങ്ങളാണ് 3:14 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. “ഫിലിപ്പൈൻസ് ചുഴലിക്കാറ്റ് കരകയറിയപ്പോൾ” എന്ന അടിക്കുറിപ്പുമായാണ് പ്രചരണം നടത്തുന്നത്.  FB […]

Continue Reading

FACT CHECK: ഇസ്ലാമിക് ഐഎസ് ഭീകരർ ഫിലിപ്പീൻസിലെ പള്ളി തകർക്കുന്ന ഈ വീഡിയോ 2017 ലേതാണ്…

പ്രചരണം  ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദം ലോകത്തിന് മുഴുവൻ എന്നും ഭീഷണിയാണ്. അതീവ ക്രൂരവും അപ്രതീക്ഷിതവുമായ രീതിയിലുള്ള അവരുടെ ആക്രമണം പലപ്പോഴും പല രാജ്യങ്ങളിലും നാശനഷ്ടങ്ങൾ മാത്രമല്ല ഏറെപ്പേരുടെ ജീവഹാനിക്കും കാരണമാകുന്നുണ്ടെന്ന് വാർത്തകളിലൂടെ നാം അറിയാറുണ്ട്.  ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്. ഒരു സംഘം ഐ എസ് ഭീകരര്‍ ഒരു ക്രൈസ്തവ ദേവാലയത്തില്‍ യേശുക്രിസ്തുവിന്‍റെയും മാതാവിന്‍റെയും ഉണ്ണിയേശുവിന്‍റെയും ഒക്കെ പ്രതിമകൾ തച്ചുടയ്ക്കുകയും സാധനസാമഗ്രികൾ നശിപ്പിക്കുകയും […]

Continue Reading

പാകിസ്ഥാനില്‍ നിന്നും കുഞ്ഞിനെ ബാഗിൽ ദുബായിലേക്ക് കടത്തി എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍റെ അവകാശവാദത്തിന്‍റെ വസ്തുത എന്താണ്…?

വിവരണം  മലയാളികളുടെ ലോകം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  സെപ്റ്റംബർ 17 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ദുബായ് വിമാനത്താവളത്തില്‍ നടത്തിയ ഒരു ബാഗ് പരിശോധനയാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടത് അഞ്ച് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ആയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് ദുബായിയിലേക്ക് കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാകാം എന്നാണ് പോലീസിന്‍റെ നിഗമനം. വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് കുഞ്ഞിനെ […]

Continue Reading