പിണറായി വിജയന് യൂറോപ്പിലെ തെരുവിൽ വമ്പൻ സ്വീകരണം ലഭിച്ചോ..?

വിവരണം ചെമ്പട സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “കേരളത്തിന്‍റെ ചങ്കിനെ തോളിലേറ്റി യൂറോപ്പ്” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. 2019  മെയ് 8 ന്  പ്രസിദ്ധീകരിച്ച പോസ്റ്റിന് ഇപ്പോൾ 138 ഷെയറുകളാണുളളത്. “യൂറോപ്പിലെത്തിയ സഖാവിന് രാജകീയ സ്വീകരണം. എയർപോർട്ടിൽ നിന്നും വെളിയിലിറങ്ങിയ സഖാവിനെ എയർപോർട്ടിന് വെളിയിൽ കാത്തുനിന്ന വൻജനാവലി വലിയ ആഘോഷത്തോടെ തോളിലേറ്റി.യൂറോപ്പിൽ ഏതൊരു രാഷ്ട്ര നേതാവിനും കിട്ടാത്ത രീതിയിലുള്ള സ്വീകരണവും ഏറ്റുവാങ്ങി സഖാവ്.” ഈ വാചകങ്ങൾക്കൊപ്പം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ഒരു […]

Continue Reading

തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ ആവശ്യമില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞോ?

വിവരണം ശബരിമല വിഷയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്കിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും ധാരളം ആരോപണങ്ങളും ആക്ഷേപങ്ങളും രാഷ്ട്രീയ എതിരാളികള്‍ ഉന്നയിക്കുന്നുണ്ട്. ഇത്തരത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായ പ്രചരിച്ച ഒരു പോസ്റ്റ് വലിയ രീതിയില്‍ തന്നെ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. കണ്ണന്‍ ആറന്മുള എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മാര്‍ച്ച് 29ന് (2019) പങ്കുവച്ച പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രാകരമാണ്- ഈ ധാർഷ്ട്യ”വാക്കുകൾ” ഓർത്തുവച്ചോളൂ ഹൈന്ദവ ജനതേ……. ഇതിനുള്ള മറുപടി.. നട്ടെല്ലുള്ള( നട്ടെല്ലു മാത്രം ഉള്ള ഹൈന്ദവർ) […]

Continue Reading

കല്ലട ബസിനെതിരെ നടപടി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥരെ പിണറായി വിജയന്‍ സ്ഥലം മാറ്റിയോ?

വിവരണം കല്ലട ബസില്‍ യുവാക്കളെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നു ദീര്‍ഘദൂര സ്വകാര്യ ബസുകളില്‍ സര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരം കര്‍ശന പരിശോധനകള്‍ നടന്നു വരുകയാണ്. ഇതിനിടയിലാണ് കല്ലടയുമായി വിഷയവുമായി മറ്റൊരു ചര്‍ച്ചയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കല്ലട ബസിനെതിരെ നടപടി എടുത്ത പോലീസ് ഉദ്യോഗസ്ഥരെ പിണറായി വിജയന്‍ ഇടപെട്ട് സ്ഥലം മാറ്റിയെന്നാണ് പ്രചരിക്കുന്ന ആരോപണം. കോണ്‍ഗ്രസ് സൈബര്‍ ടീം എന്ന ഫെയ്‌സ്ബുക്ക് പേജ് ആണ് ഇത്തരമൊരു പ്രചരണം നടത്തുന്നത്. മെയ് 2ന് (2019) അവര്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ച […]

Continue Reading

ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിൽ പൊട്ടിത്തെറിയും ഭിന്നതയും..?

വിവരണം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ 10 നും 50 നും ഇടയ്ക്ക് പ്രായമുള്ള എല്ലാ സ്ത്രീകൾക്കും ദർശനം നടത്താമെന്ന സുപ്രീംകോടതി വിധി ചരിത്രമായി മാറിയിരുന്നു. തുടർന്ന് കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ വിധി പലരീതിയിൽ  പ്രതിധ്വനിച്ചു. പലയിടത്തും അക്രമങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായി. തുടർന്ന് സാമുദായിക സംഘടനകളും വ്യക്തികളുമടക്കം 40 ലേറെ റിവ്യൂ ഹർജി സുപ്രീകോടതി ക്ക് നൽകിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്ന് ഭക്തർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ക്ഷേത്രം ഭക്തരുടെ ഇടമാണെന്നും അവരുടെ വിശ്വാസങ്ങളാണ് […]

Continue Reading

വസ്തുത പരിശോധന: ബി.ജെ.പി. കേരളത്തില്‍ അടുത്തൊന്നും അധികാരതിലെത്തില്ലെന്ന്‌ ഒ. രാജഗോപാല്‍.

ബി.ജെ.പിയുടെ മുതിർന്ന നേതാവും എംഎൽഎയുമായ ഒ. രാജഗോപാലിന്റെ ബിജെപി അധികാരത്തിൽ വരുവാന്‍ സാധ്യത ഇല്ല എന്ന് പ്രസ്താവന മധ്യമങ്ങളില്‍ വൈറൽ ആയിരിക്കുകയാണ്. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായ്ക്ക് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനം ആണ് കേരളം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ പരാജയപ്പെട്ട ബി.ജെ.പിക്ക്‌ ഇ പ്രാവശ്യം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതിക്ഷ. കേരളത്തിലെ ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ചരിത്രം സൃഷ്ടിച്ചു. നേമം മണ്ഡലത്തിൽ വിജയിച്ച്, 7 നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പി ക്ക് രണ്ടാം സ്ഥാനത്ത് […]

Continue Reading