കീടബാധയേറ്റ ആപ്പിളിന്‍റെ വീഡീയോ ഉപയോഗിച്ച് വ്യാജ ‘ആപ്പിള്‍ ജിഹാദ്’ ആരോപണം…

കശ്മീരില്‍ നിന്നും എത്തുന്ന ആപ്പിളുകളില്‍ തീവ്രവാദികള്‍ വിഷം കുത്തിവച്ചിട്ടുണ്ടെന്നും ശ്രദ്ധിക്കണമെന്നും അറിയിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീഡിയോയില്‍ ഏതാനും ആപ്പിളുകള്‍ പ്രദര്‍ശിപ്പിച്ച് ഒരു വ്യക്തി വിഷ സാന്നിധ്യത്തെ കുറിച്ച് വിശദീകരിക്കുകയാണ്. ഓരോ ആപ്പിളിലും സ്റ്റിക്കര്‍ പതിപ്പിച്ചതിന് അടിയിലായി ഒരു കറുത്ത കുത്ത് പാട് കാണാം. ഇത് തീവ്രവാദികള്‍ വിഷം ഇഞ്ചക്ഷന്‍ ചെയ്തതിന്‍റെ അടയാളമാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കാശ്മീരിൽ നിന്നും വരുന്ന ആപ്പിളുകളിൽ… സംശയിക്കണം…മുഴുവൻ ആപ്പിളിലും എന്തോ കുത്തിവച്ച പാടുകൾ… സൂക്ഷിക്കുക…ആപ്പിൾ വാങ്ങുന്നതിനു […]

Continue Reading

വിഷപാമ്പ് വീണ പാൽ കുടിച്ച് കുട്ടികൾ മരിച്ചു- കെട്ടുകഥയുടെ സത്യമറിയൂ..

മരണം ഒഴിവാക്കാനാകാത്ത സത്യമാണ്. എങ്കിലും അപൂർവ മരണങ്ങൾ എല്ലായിടത്തും എല്ലാക്കാലവും ചർച്ച ആകാറുണ്ട്. അപൂർവ രീതിയിൽ  പാമ്പിൻ വിഷം  ഉള്ളിൽ ചെന്ന് രണ്ട് കുട്ടികൾ മരിച്ച വാർത്ത അടുത്ത ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പാകിസ്താനിലെ ക്വറ്റയിൽ പാമ്പ് വീണ പാൽ കുടിച്ച് രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. കുട്ടികളുടെ മരണകാരണമായ പാമ്പിന്റെ ചിത്രം എന്ന നിലയിൽ ഒരു ചെറിയ പാമ്പിന്റെ ചിത്രം നല്കിയിട്ടുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ക്വറ്റയിൽ, ഒരേ […]

Continue Reading

ഈ ജീവിയെ തൊട്ടാല്‍ ഇതിന്‍റെ വൈറസ് മനുഷ്യരിലേയ്ക്ക് പടരുമോ..? സത്യം ഇതാണ്…

വിവരണം പ്രകൃതിയിലെ ജീവജാലങ്ങളില്‍ ചിലവ  മനുഷ്യ ജീവന് ആപത്തുണ്ടാക്കുന്ന ഗണത്തില്‍ പെട്ടവയാണ്. മാരക രോഗങ്ങളോ ജീവന് തന്നെ ഭീഷണിയോ ഉണ്ടാക്കാന്‍ ഇവയ്ക്ക് കഴിയും. അതിനാല്‍ ഇത്തരത്തില്‍ പെട്ട എന്തെങ്കിലും അറിവുകളും നിര്‍ദ്ദേശങ്ങളും പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കും. ഇത്തരം അറിവുകള്‍ പങ്കുവയ്ക്കപ്പെടുന്ന വലിയ ഒരു വേദിയാണ് സാമൂഹ്യ മാധ്യമങ്ങള്‍.  എന്നാല്‍ തെറ്റായ ചില വിവരങ്ങളും ഇവിടെ പ്രചരിക്കാറുണ്ട്.   ഇക്കഴിഞ്ഞ ദിവസം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ട ഒരു പ്രചാരണത്തെ പറ്റിയാണ് നിങ്ങളെ അറിയിക്കാന്‍ പോകുന്നത്.  ഈ ജീവിയെ കണ്ട കൈകൊണ്ട് തൊടുകയോ […]

Continue Reading

റേഷന്‍ അരിയില്‍ മാരക വിഷം എന്ന പേരിലുള്ള പ്രചരണങ്ങള്‍ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം റേഷൻ കടകളിൽ എത്തിച്ച അരിയിൽ മാരക വിഷം… ലക്ഷങ്ങളുടെ അഴിമതിക്ക് കളമൊരുക്കി വ്യാജ മട്ട അരി നിർമ്മിച്ച് റേഷൻ കടകളിലെ വിതരണം ചെയ്തിരിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി പത്രവാര്‍ത്ത കട്ടിങ് സഹിതം ഒരു പോസ്റ്റ് സൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്വകാര്യമില്ലുകളില്‍ നിന്നും റേഷന്‍ കട വഴി വിതരണത്തിന് എത്തിച്ച മട്ട അരയിലാണ് വിഷാശമെന്നും അരി പോളിഷ് ചെയ്ത് റെഡ് ഓക്സൈഡ് കലര്‍ത്തിയാണ് റേഷന്‍ കടയില്‍ നല്‍കിയതെന്നും തുടങ്ങിയ വിവരങ്ങളാണ് പത്രക്കട്ടിങില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ഏത് […]

Continue Reading