പിഎഫ്ഐ നേതാവ് റൗഫിനെ സഹതടവുകാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ.റൗഫിനെ സംബന്ധിച്ച ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്‍ഐഎ പിടികൂടിയ റൗഫ് മാസങ്ങളായി തീഹാര്‍ ജയിലില്‍ തടവിലാണ്. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ സഹതടവുകാരനില്‍ നിന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കപ്പെട്ടു എന്നതാണ് സമൂഹമാധ്യമത്തിലെ പ്രചരണം. നിരോധിത സംഘടനയായ SDPI നേതാവ് റൗഫ് ജയിലിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പരാതി. ജയിലിലെ സഹതടവുകാരനായ പഞ്ചാബ് സ്വദേശിയും ഖാലിസ്ഥാൻ വാദി നേതാവുമായ രാജ്പാൽ […]

Continue Reading

അവനവന്‍ സ്വന്തം ജീവന്‍ സംരക്ഷിക്കണമെന്ന് ഡിജിപി പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം പാലക്കാടിനെ ഞെട്ടിച്ച രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ ആര്‍എസ്എസ് നേതാവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കൊലപ്പെടുത്തുകയായിരുന്നു. മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായ ഈ സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും എതിരെ വലിയ ആക്ഷേപങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. അതിനിടയിലാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അവനവന്‍ സ്വന്തം ജീവന്‍ […]

Continue Reading