രാജ്യസുരക്ഷയ്ക്ക് വേണ്ടി അതിര്‍ത്തിയില്‍ ചെറുനാരങ്ങയും പച്ചമുളകും തൂക്കുന്ന പ്രതിരോധ മന്ത്രിയുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം രാജ്യസുരക്ഷാ മന്ത്രി രാജ്നാഥ് സിങ് അതിര്‍ത്തിയില്‍ പച്ചമുളകും ചെറുനാരങ്ങും കെട്ടിതൂക്കി രാജ്യസുരക്ഷ ഉറപ്പ് വരുത്തുന്നു.. കോമാളികളെ തെരഞ്ഞെടുത്താന്‍ ഇതുപോലെയുള്ള കോമഡ‍ിയെ കാണാന്‍ ഒക്കു ദേശ്‌വാസിയോം..  എന്ന തലക്കെട്ട് നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അതിര്‍ത്തയിലെ വേലിയില്‍ നാരങ്ങയും പച്ചമുളകും തൂക്കുന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുനില്‍ മൂലാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിലവില്‍ 37ല്‍ അധികം റിയാക്ഷനുകളും 40ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- […]

Continue Reading

കൊറോണസംഹാര പൂജയുടെ വിവരം ചേര്‍ത്തുള്ള ക്ഷേത്രത്തിലെ വഴിപാട് വിവരപ്പട്ടിക എഡിറ്റ് ചെയ്തതാണ്…

വിവരണം സർക്കാർ ഏർപ്പെടുത്തിയ നിർബന്ധിത ലോക്ഡൌണിനെ തുടർന്ന്  എല്ലായിടത്തും ആരാധനാലയങ്ങൾ അടച്ചിട്ടിരുന്നു. എന്നാൽ ലോക്ക്ഡൗൺ അവസാനിക്കുന്ന ഔപചാരികമായി അവസാനിക്കുന്നജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ ഉത്തരവ് ലഭിച്ചു. ക്രൈസ്തവ ദേവാലയങ്ങളും മുസ്ലീം പള്ളികളും തല്‍ക്കാലം തുറക്കുന്നില്ല എന്ന് മത പുരോഹിതര്‍ വ്യക്തമാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.  പോസ്റ്റിൽ ഒരു ക്ഷേത്രത്തിലെ വഴിപാട് വിവര പട്ടികയാണ്  നൽകിയിട്ടുള്ളത്. ഈ വഴിപാട് പട്ടികയിലെ ഏറ്റവും ചുവട്ടിൽ സ്പെഷ്യൽ കൊറോണ സംഹാര […]

Continue Reading