ഈ റോഡ് കേരളത്തിലേതല്ല, ബംഗ്ലാദേശിലെതാണ്….

കേരള സര്‍ക്കാര്‍ നിലവാരമില്ലാതെ നിർമ്മിച്ച റോഡിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്നവകാശപ്പെട്ട്  തകര്‍ന്ന റോഡിന്‍റെ  ഒരു ചിത്രം വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തകര്‍ന്ന റോഡ് ചിലര്‍ പായ പോലെ ചുരുട്ടി എടുക്കുന്നത് ചിത്രത്തില്‍ കാണാം. കേരളത്തിലാണ് ഈ റോഡ് എന്നു വാദിച്ച് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “PWD rocks……. ആവശ്യം കഴിഞ്ഞാൽ ചുരുട്ടി വക്കാവുന്ന റോഡ് കണ്ടു പിടിച്ചു….😳😉😁😆😄😜” FB post archived link  എന്നാല്‍ ഈ റോഡ് കേരളത്തിലേതോ അല്ലെങ്കില്‍ ഇന്ത്യയിലൊരിടത്തും നിന്നുള്ളതോ […]

Continue Reading

പാലം തകര്‍ന്നിടത്ത് നിന്നും കമ്പി കിട്ടിയാല്‍ അറിയിക്കാമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞോ? മനോരമ ന്യൂസ് വാര്‍ത്ത സ്ക്രീന്‍ഷോട്ട് പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം കോഴിക്കോട് മാവൂരിലെ കൂളിമാട് പാലത്തിന്‍റെ ബീം തകര്‍ന്ന് വീണതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന് വന്നത്. നിര്‍മ്മാണത്തിനിടയില്‍ പാലത്തിന്‍റെ ബീമുകള്‍ കായലില്‍ നിലം പൊത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. നിര്‍മ്മാണത്തിലെ അഴിമതി മൂലമുള്ള അപകാതയാണെന്ന് പാലം തകരാന്‍ കാരണമായതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടു. ഹൈഡ്രോളിക് ജാക്കി ഉപയോഗിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് വേണ്ടത്ര വൈദഗ്ധ്യം ഇല്ലാത്തതുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന വിശദീകരണവുമായി കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും രംഗത്ത് വന്നു. […]

Continue Reading

FACT CHECK – ബസിനും വഞ്ചിക്കും പോകാന്‍ കഴിയുന്ന തകര്‍ന്ന റോഡിന്‍റെ ചിത്രം ഇപ്പോഴുള്ളതാണോ? എന്താണ് വസ്‌തുതയെന്ന് അറിയാം..

കേരളത്തിലെ പ്രധാനപ്പെട്ട റോഡുകളായ സംസ്ഥാന പാതയും ദേശീയ പാതയുമെല്ലാം പലയിടത്തും തകര്‍ന്നു കിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയാണ് പ്രധാനമായും റോഡിന്‍റെ ഈ അവസ്ഥയ്ക്ക് കാരണമായത്. റോഡ് പുനര്‍നിര്‍മ്മിക്കാനും കാലതാമസം വന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയും പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതെ സമയം കാലാവസ്ഥ അനുകൂലമായതോടെ പൊതുമരാതമതത്ത് വകുപ്പ് റോ‍ഡ് നിര്‍മ്മാണം പുനരാരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഒരു തകര്‍ന്ന റോഡിലൂടെ കെഎസ്ആര്‍ടിസിയും ഇതെ റോഡിലെ വെള്ളക്കിട്ടിലൂടെ വള്ളവും തുഴഞ്ഞു പോകുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്‍റെ കോണ്‍ഗ്രസ് പടുത്തുയര്‍ത്തിയ എന്‍റെ […]

Continue Reading

FACT CHECK – ഈ ചിത്രം കേരളത്തിലെ റോഡിന്‍റേതല്ല.. പ്രചരണം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം കോവിഡ് മഹാമാരിയിയെ തുടര്‍ന്ന് പ്രളയവും മറ്റ് പ്രതിസന്ധികളും കേരളത്തെ വരിഞ്ഞ് മുറുകിയപ്പോള്‍ ഇതിന്‍റെയൊപ്പം ഏറ്റവും അധികം ദുരിതം അനുഭവിക്കുന്ന മറ്റൊന്നാണ് കേരളത്തിലെ ചില പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ. പ്രതികൂല കാലാവസ്ഥ മൂലം റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെ പല ഇടങ്ങളിലും അപകടകരമായ കുഴി രൂപപ്പെടുകയും പല അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളിലും അല്ലാതെയുമെല്ലാം ഉയര്‍ന്നിട്ടുമുണ്ട്. അതിനിടയിലാണ് ഇപ്പോള്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. വലിയ ഗര്‍ത്തങ്ങള്‍ പോലെ തകര്‍ന്ന […]

Continue Reading