പ്രളയത്തില്‍ അകപ്പെട്ടവരെ ജെ‌സി‌ബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ തെലങ്കാനയിലെതല്ല, സത്യമിതാണ്…

തെലങ്കാനയിൽ കനത്ത നാശം വരുത്തി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ ജീവൻ നഷ്ടപ്പെട്ടത് 29 പേർക്കാണ്.  സംസ്ഥാനത്തെ 33 ജില്ലകളിൽ 29 എണ്ണം പ്രളയബാധിതമായി പ്രഖ്യാപിച്ചു. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും ഇപ്പൊഴും വെള്ളം കെട്ടിനിൽക്കുകയാണ്. കുത്തിയൊലിക്കുന്ന വെള്ളത്തില്‍ നിന്നും അതിസാഹസികമായി ഏതാനുംപേരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇതിനിടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തെലങ്കാനയിലെ വെള്ളപ്പൊക്കത്തിൽ കാറിനുള്ളില്‍ കുടുങ്ങിപ്പോയ ഒരു കുടുംബത്തിലെ അംഗങ്ങളെ മുഹമ്മദ് സുബഹാൻ എന്നയാള്‍ ജെസിബി മെഷീന്‍ ഉപയോഗിച്ച് രക്ഷിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരിലാണ് പ്രചരണം നടക്കുന്നത്.  […]

Continue Reading

നായയെ മണ്ണിടിച്ചിലില്‍ നിന്നും രക്ഷിക്കുന്ന ഈ വീഡിയോ വയനാട്ടിലെയോ? വസ്‌തുത അറിയാം..

വിവരണം നാടിനെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഇപ്പോഴും ജീവന്‍ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. എന്നാല്‍ മൃതദേഹങ്ങളാണ് അധികവും ലഭിക്കുന്നത്. കന്നുകാലികളെയും നായകളെയും എല്ലാം പ്രദേശത്ത് നിന്നും കണ്ടെത്തെയിട്ടുണ്ട്. ഇപ്പോള്‍ മണ്ണിനടിയില്‍ കുടുങ്ങിയ നിലിയിലൊരു നായയെ വയനാട്ടിലെ ദുരന്തബാധിത മേഖലിയില്‍ നിന്നും രക്ഷപെടുത്തുന്നു എന്ന പേരില്‍ ഒരു റീല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രീസ തോമസ് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Reel  Archived Screenrecord  എന്നാല്‍ യഥാര്‍ത്ഥത്തില്‍ നായയെയും അതിന്‍റെ […]

Continue Reading

കുത്തൊഴുക്കില്‍ പെട്ട കുട്ടികളെ അതിസാഹസികമായി രക്ഷിച്ചു കൊണ്ടുവരുന്നത് അച്ഛനല്ല, സത്യമിതാണ്…

മക്കളെ പരിപാലിക്കുന്ന കാര്യത്തിൽ  അമ്മയോളം പുകഴ്ത്തലുകൾ ലഭിക്കാറില്ല എങ്കിലും അച്ഛന്മാർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അച്ഛന്‍റെ സ്നേഹത്തിന്‍റെ മകുടോദാഹരണമായി ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കുത്തിയൊലിച്ച് ച്ച ഒഴുകുന്ന വെള്ളത്തിൽ നിന്നും കുഞ്ഞുങ്ങളെ സാഹസികമായി രക്ഷപെടുത്തുന്ന അച്ഛൻറെ ദൃശ്യങ്ങളാണ്  പ്രചരിക്കുന്നത്. കുഞ്ഞുങ്ങളെ സാഹസികമായി രക്ഷിച്ചു കൊണ്ടുവരുന്ന പിതാവിനെ ഏതാനുംപേർ കരയിലേക്ക് എത്താന്‍ സഹായിക്കുന്നത് കാണാം.  മഴവെള്ളപ്പാച്ചിലിൽ തന്‍റെ മക്കളെ സാഹസികമായി രക്ഷിച്ചു കൊണ്ടു വരുന്ന അച്ഛൻ ഹീറോ ആണ് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന […]

Continue Reading

സൈനികന്‍ കുഞ്ഞിനെ രക്ഷിക്കുന്ന ഈ വീഡിയോ യഥാര്‍ഥമല്ല, പ്രത്യേകം ചിത്രീകരിച്ചതാണ്…

സൈനികർ  ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സദാ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഡ്യൂട്ടിക്കിടയിൽ അല്ലാതെയും സൈനികർ പലരുടെയും ജീവൻ രക്ഷിച്ച കഥകൾ നാം വാർത്തകളിലൂടെ അറിയാറുണ്ട്. കാറിന് മുന്നില്‍പ്പെട്ട ഒരു കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കുന്ന സൈനികന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഈയിടെ വൈറലായിട്ടുണ്ട്.   പ്രചരണം റോഡിലൂടെ ഒരു അമ്മ കുഞ്ഞുമായി നടന്നുവരുന്നതും ഫോൺ കോൾ വരുമ്പോൾ അവർ അതിൽ മുഴുകുന്നതും ഇതിനിടെ കുഞ്ഞ് അമ്മയുടെ ശ്രദ്ദയില്‍ പെടാതെ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുമ്പോള്‍ കാര്‍  ചീറിപ്പാഞ്ഞു […]

Continue Reading

മലമ്പുഴയില്‍ രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന എസ്. കെ. സജീഷിന്‍റെ ഈ ചിത്രം എഡിറ്റഡാണ്…

മലമ്പുഴയിൽ കൂട്ടുകാരോടൊപ്പം ട്രക്കിംഗ് നടത്തുമ്പോൾ മലമുകളിൽ കുടുങ്ങിപ്പോയ ബാബു എന്ന ചെറുപ്പക്കാരനെ ഇന്ത്യൻ സൈന്യം അതി സാഹസികമായി രക്ഷപ്പെടുത്തിയ വാർത്ത, പ്രാർത്ഥനയോടെ കാത്തിരുന്ന മലയാളികൾക്ക് ഒട്ടേറെ ആശ്വാസകരമായി. ഏകദേശം  48 മണിക്കൂറാണ് യാതന സഹിച്ച് ബാബുവിന് മലമുകളിലെ ഒരു ഇടുക്കില്‍ ഇരിക്കേണ്ടി വന്നത്. രക്ഷാപ്രവർത്തനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും വാർത്താമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി വരുന്നുണ്ട്.  ഇതിനിടയിൽ ഇടതുപക്ഷ സഹയാത്രികനും ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി ട്രഷററുമായ എസ്. കെ.സജീഷ് രക്ഷാപ്രവർത്തനം നടത്തിയ സേനയ്ക്കൊപ്പം നിൽക്കുന്ന […]

Continue Reading

FACT CHECK: വൈറല്‍ വീഡിയോയിലെ വ്യക്തിയുടെ കൈ ഡ്രെയിനേജ് പൈപ്പില്‍ ഭാര്യ അറിയാതെ ഒളിപ്പിച്ചു വച്ച മദ്യക്കുപ്പി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുങ്ങിയതാണ് എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്…

പ്രചരണം  ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോയും ഏതാനും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.  ഒരു വ്യക്തിയുടെ കൈ കുളിമുറിയിലെ അഴുക്കുവെള്ളം പോകുന്ന കുഴലിനുള്ളില്‍ കുടുങ്ങിയിരിക്കുന്നതും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഏറെ പരിശ്രമിച്ച് കൈ ഊരിയെടുക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഒപ്പമുള്ള ചിത്രങ്ങളില്‍ ഒവുചാലിന്റെ മുകളില്‍ സ്ഥാപിക്കുന്ന സ്റ്റീല്‍ വളയം കൈത്തണ്ടയില്‍ കുടുങ്ങി കിടക്കുന്നത് കാണാം. ഈ ചിത്രങ്ങളോടൊപ്പം നല്‍കിയ വിവരണപ്രകാരം ഈ വ്യക്തി ഡ്രെയിനേജ് കുഴലില്‍ ഭാര്യ അറിയാതെ ഒളിപ്പിച്ചു വച്ച മദ്യക്കുപ്പി എടുക്കാന്‍ […]

Continue Reading

ശശികല ടീച്ചറുടെ വീട് വെള്ളപ്പൊക്കത്തിൽ മുങ്ങിയോ..?

വിവരണം  സുഗുണൻ സുഗു‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലില്‍ നിന്നും സഖാവ് …The Real Comrade എന്ന ഗ്രൂപ്പിലേക്ക് 2019 ഓഗസ്റ്റ് 10 നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “യഥാർത്ത ഹൈന്ദവന്‍റെ അഭിമാനം നമ്മടെ ടീച്ചർ സംരക്ഷിക്കുന്നു പട്ടാമ്പിയിലെ ശശികല ടീച്ചറുടെ വീട് പൂർണ്ണമായും മുങ്ങി.. തൊട്ടടുത്തെ ദുരിദശ്യാസ ക്യാമ്പ് ആയ പള്ളി ഓഡിറ്റോറിയത്തിലേക്ക് മാറാൻ പറ്റില്ല എന്നും പറഞ്ഞു വീടിന്റെ മുകളിൽ കയറി പ്രതിഷേധിക്കുന്നു.” എന്ന വാചകവും ഹിന്ദു ഐക്യവേദി അധ്യക്ഷ പികെ ശശികല […]

Continue Reading

കന്നുകാലികൾ പ്രളയത്തിലകപ്പെട്ട ദൃശ്യങ്ങൾ കേരളത്തിൽ വൈറലാകുന്നു….

വിവരണം  Jagratha TV എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 10 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് വെറും മൂന്നു മണിക്കൂർ സമയം കൊണ്ട്  300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കുറേ പശുക്കൾ തൊഴുത്ത് പോലെയുള്ള ഒരിടത്ത് കെട്ടിയിട്ട നിലയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. “ഈ സ്ഥലം അറിയാവുന്നവരിലേയ്ക്ക് എങ്ങനെയെങ്കിലും ഷെയർ ചെയ്ത് എത്തിക്കു.. ?” എന്ന അടിക്കുറിപ്പ് വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. archived link FB post കേരളത്തിൽ മഴ ശക്തി […]

Continue Reading

താൻ രക്ഷപ്പെടുത്തിയ കുഞ്ഞിനെ സാമൂഹ്യ പ്രവർത്തക ദത്തെടുത്തു വളർത്തി ചിത്രത്തിലേതുപോലെ ആക്കിയോ..?

വിവരണം  Rainbow മഴവില്ല് എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2018 മാർച്ച് 21 മുതൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പോസ്റ്റ് ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. പോസ്റ്റിന് ഇതിനോടകം തന്നെ 31000 ലധികം ഷെയറുകളുണ്ട്. “ലോകത്തെ മുഴുവൻ കരയിച്ച ആ ചിത്രം ആരും മറക്കില്ല.. ആ മിടുക്കന്റെ ഇപ്പോഴത്തെ ചിത്രം കണ്ടുനോക്കൂ..!!!” എന്ന അടിക്കുറിപ്പുമായി രണ്ടു ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ദാരിദ്ര്യവും അനാഥത്വവും പേറി മരണത്തിലേയ്ക്ക് നാടന്നടുക്കുകയായിരുന്ന കുരുന്നിന്‌ ദാഹജലം പകർന്നു കൊടുക്കുന്ന യുവതിയുടെ ചിത്രവും ഒപ്പം […]

Continue Reading