കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ ഇത്തരമൊരു വിലവിവര പട്ടിക പുറത്തിറക്കിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം കേരള ഹോട്ടല്‍ ആന്‍ഡ‍് റെസ്റ്റോറന്‍റ് അസോസിയേഷന്‍ 2024 നവംബര്‍ 24 മുതല്‍ ഭക്ഷണ മെനുവില്‍ വില വര്‍ദ്ധനവ് വരുത്തി എന്ന പേരില്‍ ഒരു പട്ടിക സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും ഇൻസ്റ്റാഗ്രാമിലും എല്ലാം വ്യാപകമായി ഈ വിലവിവര പട്ടിക പ്രചരിക്കുന്നുണ്ട്. ഹെല്‍ത്ത് ടിപ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി ഷെയറുകളും റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് […]

Continue Reading

ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഹോട്ടല്‍ ഉടമയെ മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഹോട്ടല്‍ തല്ലിത്തകര്‍ത്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആലപ്പുഴ-കൊല്ലം അതിര്‍ത്തിയില്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നക്കുന്നത്. ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് കരുനാഗപ്പള്ളി. ഇവിടെ ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതി‍ച്ച ഒരു ഫാ‌സ്റ്റ് ഫുഡ് കട ഒരു സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അടിച്ചു തകര്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ശോഭ സൂരേന്ദ്രന്‍റെ പോസ്റ്റർ പതിച്ചതിന് പാവം പിടിച്ച ഒരുത്തന്‍റെ ഹോട്ടൽ തല്ലിപൊളിച്ചു .അവരെ ക്രൂരമായി […]

Continue Reading

സ്മൃതി ഇറാനിയുടെ മകൾ നടത്തുന്ന റസ്‌റ്റോറന്‍റിൽ ബീഫ് വിൽക്കുന്നുവെന്ന് വ്യാജ പ്രചരണം…

സ്മൃതി ഇറാനിയുടെ മകൾ നടത്തുന്ന ഒരു റസ്‌റ്റോറന്‍റിൽ ബീഫ് വിൽപന നടക്കുന്നുണ്ടെന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട് പ്രചരണം  സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനി ഗോവയിൽ അനധികൃതമായി റസ്റ്റോറന്‍റും ബാറും നടത്തുന്നതായി കോൺഗ്രസ് പാർട്ടി ഈയിടെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഗോവയിലെ സില്ലി സോള്‍സ് റസ്റ്റോറന്‍റിലെ മെനു കാര്‍ഡ് – (ബീഫ് മീന്‍ വിഭവങ്ങളുടെ സവിശേഷതകള്‍ ഉള്‍പ്പെടുന്നത്) പ്രചരിക്കുവാന്‍ തുടങ്ങി. ഇത്തരത്തില്‍ ഒരു പോസ്റ്റ് താഴെ കാണാം.  archived link FB post എന്നാല്‍ […]

Continue Reading

മലിനജലത്തിൽ ഹോട്ടലിലെ പാത്രങ്ങൾ കഴുകുന്ന ദൃശ്യങ്ങള്‍ കോട്ടയത്തു നിന്നുള്ളതല്ല… സത്യമറിയൂ…

കാലാതീതമായി സമൂഹം എന്നും നേരിടുന്ന വെല്ലുവിളിയാണ് ഭക്ഷ്യസുരക്ഷ. പലപ്പോഴും സാഹചര്യങ്ങള്‍ മൂലം ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കാതെ തരമില്ല. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ കഴിച്ച് വിഷബാധയേറ്റ വാർത്തകൾ ദിനംപ്രതിയെന്നോണം മാധ്യമങ്ങളിൽ കാണാറുണ്ട്. പക്ഷേ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പഴകിയ ഭക്ഷണം ഹോട്ടലുകളില്‍ നിന്നും പിടികൂടുന്ന വാർത്തകളും  മാധ്യമങ്ങളിൽ വരാറുണ്ട്. കോട്ടയത്തെ  ഒരു ഹോട്ടലിൽ വൃത്തിഹീനമായ പരിസരങ്ങളിൽ പാത്രങ്ങൾ കഴുകുന്ന ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വൃത്തിഹീനമായ പരിസരത്ത് മലിനജലത്തിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകുന്ന […]

Continue Reading

ഭക്ഷണം കഴിച്ച് പണം നല്‍കാതെ മടങ്ങിയ ശേഷമാണ് പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ റെസ്റ്റോറന്‍റിനെതിരെ പരാതി നല്‍കിയതെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്.. 

വിവരണം പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം ബില്ലിലെ വില സംബന്ധിച്ച് ഉന്നയിച്ച പ്രശ്നങ്ങളായിരുന്ന കഴിഞ്ഞ ദിവസങ്ങളിലെ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. അ‌ഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും ആലപ്പുഴ കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് റെസ്റ്റോറന്‍റ് 184 രൂപ ഈടാക്കിയതിനെ തുടര്‍ന്ന് എംഎല്‍എ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് വരുകയായിരുന്നു. റെസ്റ്റോറന്‍റ് അമിത വിലയാണ് ഈടാക്കുന്നതെന്ന് ആരോപിച്ച് എംഎല്‍എ കളക്ടര്‍ക്ക് പരാതി നല്‍കുകയും പിന്നീട് റെസ്റ്റോറന്‍റില്‍ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധനയും നടത്തി. എന്നാല്‍ എംഎല്‍എയുടെ പരാതിക്ക് പിന്നാലെ […]

Continue Reading

FACT CHECK: ഹോട്ടലില്‍ അന്യമതസ്ഥർക്ക് ഭക്ഷണത്തിൽ മലംകലർത്തി കൊടുത്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

ഹലാൽ എന്ന വാക്കും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ആണ്  സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  എന്നാല്‍ ലണ്ടനിൽ 2015 ല്‍ നടന്ന ഒരു സംഭവത്തിന് സാമുദായിക മാനങ്ങള്‍  കൂട്ടിച്ചേർത്ത് ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ് എന്നതാണ് വസ്തുത.  പ്രചരണം അന്യമതസ്ഥർക്ക് സ്വന്തം ഹോട്ടലിൽ മലം വിളമ്പിയ മതഭ്രാന്തന്മാർ… ലണ്ടനിൽ ഹോട്ടൽ നടത്തിയിരുന്ന മുഹമ്മദ് അബ്ദുൽ ബാസിത് അജ്മദ് എന്നീ രണ്ട് മതഭ്രാന്തന്മാർ തങ്ങളുടെ ഹോട്ടലിൽ […]

Continue Reading

FACT CHECK: ഇത് യഥാര്‍ത്ഥ സംഭവമല്ല, അവബോധത്തിനായി പ്രത്യേകം ചിത്രീകരിച്ചതാണ്…

സമൂഹത്തിന്‍റെ പൊതു അറിവിലേക്കായി തയ്യാറാക്കപ്പെട്ട ചില ഹൃസ്വ ചിത്രങ്ങളും ചില പ്രാങ്ക് വീഡിയോകളും ഇപ്പോൾ യഥാർത്ഥ സംഭവം എന്ന നിലയ്ക്ക് പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലെ അത്തരത്തിൽ ഒരു വീഡിയോയെ  കുറിച്ചാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.  പ്രചരണം  ഒരു റെസ്റ്റോറന്റ് സിസിടിവി ക്യാമറയിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ എന്ന് തോന്നുന്ന തരത്തിലുള്ള ബ്ലാക്ക് ആൻഡ് ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു പുരുഷനും സ്ത്രീയും കടന്നുവരുന്നതും അവർ അവർ പാനീയം ഓർഡർ ചെയ്തു വെയിറ്റ് ചെയ്യുന്നതും പെൺകുട്ടി വാഷ്റൂമിലേക്ക് പോകുമ്പോൾ പുരുഷൻ പോക്കറ്റിൽ […]

Continue Reading