മുംബൈയിൽ 2017 ല്‍ നടന്ന മറാത്തി മോര്‍ച്ചാ റാലിയുടെ വീഡിയോ കർണാടകയിൽ ഹിജാബിനെതിരെയുള്ള മാർച്ച് എന്ന് പ്രചരിപ്പിക്കുന്നു…

ഒരു മേല്‍പാലത്തിൽ ഹിന്ദു പതാകകളുമേന്തി കർണാടകയിൽ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വൻ ജനക്കൂട്ടം റാലി നടത്തുന്ന  വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കർണാടകയിലെ ഹിജാബ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളില്‍ കാവി സ്കാർഫ് ധരിച്ച് കുറച്ച് ഹിന്ദു വിദ്യാർത്ഥികൾ ഹിജാബിനെ എതിർത്ത സന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. കർണാടകയിലെ ഹിന്ദു വിദ്യാർത്ഥികളുടെ റാലിയാണ് ഇതെന്ന് അവകാശപ്പെട്ട് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: ഒരു ഹിജാബിന്‍റെ പേരിൽ കർണ്ണാടകയിലെ ഹിന്ദുക്കളെ ഉണർത്തിയവർക്കെല്ലാം നന്ദി………” archived link […]

Continue Reading

2015 മുതല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് നിലവില്‍ കര്‍ണ്ണാടയില്‍ നടക്കുന്ന ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല…

കർണാടകയിലെ ഹിജാബ് വിവാദത്തെ കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളില്‍ തുടരുകയാണ് ഹിജാബിന്‍റെ പേരില്‍ സ്ത്രീകൾ ഉപദ്രവിക്കപ്പെടുകയാണെന്നും വേട്ടയാടപ്പെടുകയാണെന്നും തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും നിരവധിപേർ പങ്കുവയ്ക്കുന്നുണ്ട് ഹിജാബ് ധരിച്ച ഒരു യുവതിയെ ഏതാനും ചെറുപ്പക്കാർ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട് പ്രചരണം  വീഡിയോദൃശ്യങ്ങളിൽ ബുർഖ ധരിച്ച  ഒരു യുവതി ചെറുപ്പക്കാരിൽ നിന്നും രക്ഷനേടാനായി അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കാണാം.  കാണാം. അക്രമികൾ അവളുടെ ശരീരത്തില്‍ വെള്ളമോ മറ്റെന്തൊക്കെയോ എറിയാന്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം എന്തൊക്കെയോ വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്. […]

Continue Reading