ഒരു ബോട്ടില്‍ മദ്യം വാങ്ങിയാല്‍ മൂന്ന് ലിറ്റര്‍ സോഡ കര്‍ണാടകയില്‍ സൗജന്യമായി നല്‍കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചോ?വസ്‌തുത അറിയാം..

വിവരണം ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നഷ്ടമാകുകയും കോണ്‍ഗ്രസ് ഭരണത്തിലേറുകയും ചെയ്തത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയായും മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകളും നടന്നു. സര്‍ക്കാര്‍ നിലവില്‍ വന്നതിന് പിന്നാലെ മദ്യനയത്തില്‍ മദ്യപിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് സമൂഹമാധ്യമത്തിലെ പ്രചരണം. അതായത് ഒരു ബോട്ടില്‍ മദ്യം വാങ്ങിയാല്‍ മൂന്ന് ബോട്ടില്‍ സോഡ സൗജന്യമായി നല്‍കാനാണ് സര്‍ക്കാരിന്‍റെ തീരുമാനമെന്നാണ് പ്രചരണം. സിപിഐഎം കേരള സൈബര്‍ വിങ് എന്ന ഗ്രൂപ്പില്‍ ഷംസു കുന്നത്ത് […]

Continue Reading

മതിയായ ഇന്ധനമില്ലാ എന്ന കാരണത്താലാണോ പോലീസ് ഇരുചക്രവാഹന യാത്രികനില്‍ നിന്നും പിഴ ഈടാക്കിയത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം റോഡ് നിയമ ലംഘനത്തിന് പോലീസ് ഒരു ബൈക്ക് യാത്രികനില്‍ നിന്നും ഈടാക്കിയ പിഴയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. എറണാകുളം പൂക്കാട്ടുപടിയില്‍ ഇരുചക്രവാഹനം ഒടിച്ചയാളില്‍ നിന്നും മതിയായ ഇന്ധനം വാഹനത്തിനില്ല എന്ന കാരണം ചെല്ലാനില്‍ രേഖപ്പെടുത്തി പോലീസ് 250 പിഴ ഈടാക്കി എന്നതാണ് പ്രചരണം. പിഴ ഈടാക്കിയ ശേഷം പോലീസ് നല്‍കിയ ഇ-ചെല്ലാന്‍റെ പകര്‍പ്പ് സഹിതമാണ് പ്രചരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ പോലും ഇതെ കുറിച്ച് വാര്‍ത്ത നല്‍കി. ഒരു ബൈക്ക് യാത്രികന്‍ അദ്ദേഹത്തിന്‍റെ വാഹനത്തില്‍ […]

Continue Reading

FACT CHECK – എസ്ബിഐയുടെ മുഴുവന്‍ ഉപഭോക്താക്കളും ഇനി മുതല്‍ നാല് എടിഎം ഇടപാടുകള്‍ക്ക് ശേഷം പണം നല്‍കേണ്ടതുണ്ടോ? വസ്‌തുത അറിയാം..

വിവരണം എസ്ബിഐ ഉപഭോക്താക്കൾക്ക് നാളെ മുതൽ മാസത്തിൽ നാല് തവണ മാത്രമേ സൗജന്യ എടിഎം ഉപയോഗിക്കാൻ പറ്റൂ. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും സ്വന്തം പോക്കറ്റിൽ നിന്ന് ബാങ്കിന് അങ്ങോട്ട് കൊടുക്കണം…ചെക് ലീഫ് വർഷത്തിൽ പത്ത് തവണ. അത് കഴിഞ്ഞാൽ അതിനും ചാർജ്. എസ്ബിഐ നിലവിൽ തന്നെ ധാരാളം ഹിഡൻ ചാർജ്കളുമായി ഉപഭോക്താക്കളെ പിഴിയുന്നുണ്ട്.. അതിന് പുറമെയാണിത്. ആരും പ്രതികരിക്കാനോ ചോദ്യം ചെയ്യാനോ ഇല്ലല്ലോ. ദേശീയത അല്ലേ ഇതൊക്കെ. ഈ കൊള്ളയടി ചോദ്യം ചെയ്താൽ […]

Continue Reading