തിരുവല്ലയില്‍ നടുറോഡില്‍ യുവാവ് കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നിലവിലെ അവസ്ഥയെന്താണ്?
വിവരണം പ്രേമനൈരാശ്യത്തിന്റെ പേരില്‍ തിരുവല്ലയില്‍ നടുറോഡില്‍ പെണ്‍കുട്ടിയെ പെട്രോളിഴിച്ചു കത്തിച്ച സംഭവത്തെ കുറിച്ചു പല പ്രചരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ അരങ്ങേറുന്നത്. 2019 മാര്‍ച്ച് 12നു രാവിലെയാണ് പെണ്‍കുട്ടിയെ നഗരമധ്യത്തില്‍ കുമ്പനാട് സ്വദേശിയായ അജിന് റെജി എന്ന യുവാവ് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നാട്ടുകാര്‍ ഇടപെട്ടു പെണ്‍കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. 60 ശതമാനത്തിലധികം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസമായ മാര്‍ച്ച് 13ന് പെണ്‍കുട്ടി മരിച്ചെന്നും […]
Continue Reading