വികസനത്തിന്‍റെ പ്രൊഫഷണല്‍ സമീപനം പിണറായി വിജയനില്‍ നന്നും പഠിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം വികസനത്തിന്‍റെ പ്രൊഫഷണല്‍ സമീപനം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പഠിക്കണമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേരളത്തിന്‍റെ വ്യവസായ മുന്നേറ്റത്തെ പ്രശംസിച്ച ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശനവുമായ രംഗത്ത് വന്നപ്പോള്‍ തന്നെയാണ് ഇങ്ങനെയൊരു പ്രസ്താവനയും തരൂര്‍ നടത്തി എന്ന നിലയിലെ പ്രചരണം. പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജാഫര്‍ ഉത്തക്കാടന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് […]

Continue Reading

ശശി തരൂരിന്‍റെ ഈ അഭിമുഖത്തിലെ ദൃശ്യങ്ങള്‍ വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം എംപി ഡോ.ശശി തരൂരുമായി ബ്രൂട്ട് ഇന്ത്യാ നടത്തിയ ഒരു അഭിമുഖത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ഹോം ടൂര്‍ നടത്തുന്ന വീഡിയോയുടെ ഒരു ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അതായത് അവതാരകനെ ശശി തരൂര്‍ വീട് പരിചയപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ കിടപ്പ് മുറി തുറന്ന് കാണിക്കുമ്പോള്‍ അകത്തെ ഭിത്തിയില്‍ സെക്‌സ് ടോയ്‌സ് കാണുന്നതാണ് 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ. വാട്‌സാപ്പില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫാക്‌ട് ചെക്ക് ചെയ്യാന്‍ ഞങ്ങള്‍ക്ക് ലഭിച്ച വീഡിയോ […]

Continue Reading

പിണറായി കരുത്തുറ്റ നേതാവാണെന്നും കോണ്‍ഗ്രസ് വിടാന്‍ തനിക്ക് മടിയില്ലെന്നും ശശി തരൂര്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം അടുത്ത മുഖ്യമന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ താന്‍ അത് നിരസിക്കുകയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉള്‍പ്പടെയുള്ള നേതാക്കള്‍ ശശി തരൂരിനിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ താന്‍ കോണ്‍ഗ്രസ് വിടാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ പറഞ്ഞു എന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പിണറായി വിജയന്‍ കരുത്തുറ്റ നേതാവ്.. കോണ്‍ഗ്രസ് വിടാന്‍ തനിക്ക് യാതൊരു […]

Continue Reading

കേരളത്തിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ബിജെപിയെ സഹയാകിക്കുന്നു എന്ന് ശശി തരൂര്‍ പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം..

വിവരണം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടിന് വിപരീതമായി പലപ്പോഴും പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍ എംപി. ഇതിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനെതിരെ പരസ്യ നിലപാടും സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സെമിനാറില്‍ പങ്കെടുക്കാനിരുന്ന ശശി തരൂരിനെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ പരാതിയെ തുടര്‍ന്ന് എഐസിസിയാണ് വിലക്കിയത്. അതിനാല്‍ ശശി തരൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ സെമിനാറില്‍ പങ്കെടുക്കുകയും ചെയ്തില്ല. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ ശശി തരൂര്‍ രൂക്ഷ വിമര്‍ശനം ഉന്നിയിച്ചിരിക്കുകയാണെന്ന പേരില്‍ […]

Continue Reading

FACT CHECK: ‘കേരളത്തിൽ പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടി സർക്കാരിനെ വെറുതെ കടന്നാക്രമിക്കുകയാണ്’ എന്നൊരു പ്രസ്താവന ഡോ. ശശി തരൂര്‍ നടത്തിയിട്ടില്ല

വിവരണം  കേരളത്തിലെ രാഷ്ട്രീയപാർട്ടികളിൽ എല്ലാം നിരവധി നേതാക്കൾ ഉണ്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ  പരക്കെ സൈബർ ആക്രമണത്തിന് ഇരയാകുന്നത് ചില നേതാക്കൾ ഉണ്ട്. അതിൽ ഒരാളാണ് ഡോക്ടർ ശശി തരൂർ. അദ്ദേഹത്തിന്‍റെ പ്രസ്താവനയും പരാമർശവും എന്ന മട്ടിൽ അനേകം പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ പ്രചരിക്കാറുണ്ട്. ഇത്തരത്തിൽ പ്രചരിച്ചവയിൽ പലതും ശശി തരൂരുമായി യാതൊരു ബന്ധവും ഇല്ലാത്തവയായിരുന്നു എന്ന് വസ്തുത അന്വേഷണത്തിലൂടെ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്.  ഇപ്പോഴിതാ ഡോക്ടർ ശശിതരൂരിന്‍റെ മറ്റൊരു പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി വന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തിൽ […]

Continue Reading

കോണ്‍ഗ്രസ്‌ അനാവശ്യമായ സമരങ്ങള്‍ ഒഴിവാക്കണം എന്ന് ഡോ. ശശി തരൂര്‍ പറഞ്ഞിട്ടില്ല…

സ്വര്‍ണകള്ളകടത്ത് കേസിനെ തുടര്‍ന്നും മന്ത്രി കെ.ടി. ജലീലിന്‍റെ രാജി ആവശ്യപെട്ടും പ്രതിപക്ഷം സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം നടത്തുകയാണ്. പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ്‌, മുസ്ലിം ലീഗ്, ബി.ജെ.പി. പോലെയുള്ള പാര്‍ട്ടിയുടെ പ്രതിഷേധകര്‍ക്കെതിരെയായ പോലീസ് നടപടികളും സാമുഹ്യ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ചര്‍ച്ച വിഷയമായിരുന്നു. കോവിഡ്‌-19 സംസ്ഥാനത്ത് വ്യാപകമായി പ്രചരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഈ വലിയ പ്രതിഷേധങ്ങള്‍ പ്രതിപക്ഷം സംഘടിപ്പിക്കുന്നത് അതോടെ രോഗ വ്യാപനത്തില്‍ വന്‍ വര്‍ധനയുണ്ടാകും എന്ന് ഭരണകൂടം ആരോപിക്കുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന […]

Continue Reading