ബുര്‍ഖ ധരിച്ച സ്ത്രീകള്‍ മദ്യപനെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

മുസ്ലിം സ്ത്രീകളുടെ മതപരമായ വേഷവിതാനത്തെ ചൊല്ലിയുള്ള ചർച്ചകളായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം. മുസ്ലിം സ്ത്രീകളുടെ ഹിജാബോ ബുര്‍ഖയോ  ധൈര്യപൂര്‍വം പ്രശ്നങ്ങളെ നേരിടുന്നതിന് യാതൊരു തടസ്സവും ഉണ്ടാക്കുന്നില്ല എന്ന് കാണിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. ഏതൊരു വസ്ത്രവും മനസാന്നിദ്ധ്യത്തിന് തടസ്സമാകുന്നില്ലെങ്കിലും  ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല.  പ്രചരണം  കരിമ്പിൻ ജ്യൂസ് വില്പന കാരിയായ ഒരു സ്ത്രീ കടയില്‍ ജൂസ് വില്‍ക്കുന്നതിനിടയില്‍  കടയിൽ ഒരു മദ്യപൻ അതിക്രമിച്ച് കയറുന്നതും പണം  കൈക്കലാക്കുന്നതും ഇതിനിടെ […]

Continue Reading

മുടി വെട്ടാന്‍ മാത്രം ബര്‍ബര്‍ ഷോപ്പ് തുറക്കാമെന്ന് മീഡിയ വണ്‍ വാര്‍ത്ത നല്‍കിയോ? വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ വാരാന്ത്യ ലോക്‌ഡൗണിന് സമാനമായ രീതിയിലുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റ് എല്ലാ തൊഴിലിടങ്ങളിലും സമയം ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നല്ലാതെ എവിടെയും വിലക്കുകള്‍ നലിവില്‍ വന്നിട്ടില്ല. ഇതിനിടയിലാണ് ബാര്‍ബര്‍ ഷോപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന തരത്തില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം.  മുടി വെട്ടാന്‍ […]

Continue Reading

പാകിസ്ഥാനിലെ പഴയ വീഡിയോ മംഗലാപുരത്തിന്‍റെ പേരില്‍ തെറ്റായി പ്രചരിക്കുന്നു…

മംഗലാപുരത്ത് പെരുനാള്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി അടിച്ചിട്ട കടയില്‍ കയറിയ ആളുകളെ പോലീസ് കടയില്‍ നിന്ന് പുറത്തേക്കി ഇറക്കി കട പുറത്തു നിന്ന് പുട്ടിയപ്പോള്‍ കാണാന്‍ കിട്ടിയ കാഴ്ച എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ ചില ആളുകള്‍ ഒരു കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് അപ്കടപരമായി എരുങ്ങനതായി കാണാം. ഈ വീഡിയോ വാട്ട്സാപ്പിലും ഫെസ്ബൂക്കിലും മെയ്‌ 6 മുതല്‍ പ്രചരിക്കുകയാണ്. ചില വായനക്കാര്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ വാട്ട്സാപ്പിലൂടെ അന്വേഷണത്തിനായി […]

Continue Reading

നൗഷാദ് ഭായ് തന്‍റെ പുതിയ വ്യാപാരസ്ഥാപനം അടച്ചുപൂട്ടാന്‍ പോകുകയാണോ?

വിവരണം പുതുതായി തുടങ്ങിയ കട നൗഷാദ് അടച്ചുപൂട്ടാന്‍ പോകുന്നു എന്ന പേരില്‍ പ്രളയദുരിതാശ്വാസത്തിനായി തന്‍റെ കടയിലെ മുഴുവന്‍ തുണിത്തരങ്ങളും സൗജന്യമായി നല്‍കി മലയാളികളുടെ പ്രിയപ്പെട്ടവനായ നൗഷാദിനെ കുറിച്ചൊരു പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്നുണ്ട്. തന്നെക്കാള്‍ മുന്‍പ് കച്ചവടം നടത്തിയവര്‍ അവിടെയുണ്ടെന്നും തന്നെ തേടിയാളുകള്‍ വരുന്നതിനാല്‍ അവരുടെ കച്ചവടത്തെ ഇത്  ബാധിക്കുന്നു എന്നും അതുകൊണ്ട് കടയൊഴിഞ്ഞ് ഫുട്ട്പാത്ത് കച്ചവടത്തിലേക്ക് തിരികെ പോകുകയാണെന്നും നൗഷാദ് പറഞ്ഞു എന്നതരത്തിലാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. ആരോഗ്യം  എന്ന പേജില്‍ സെപ്റ്റംബര്‍ 2ന് പങ്കുവെച്ചിരിക്കുന്ന […]

Continue Reading