പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം പര്‍ദ്ദ ധരിച്ച ഒരു സ്ത്രീ നടന്ന് വന്ന് വഴി അരികില്‍ നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ കഴുത്തില്‍ പിടിക്കുകയും പിന്നീട് ബോധരഹിതനായ കുട്ടിയെ ഒരു ഓട്ടോറിക്ഷയിലേക്ക് കയറ്റി കടന്നു കളയുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഭിക്ഷക്കാരി എന്ന് തോന്നിക്കും വിധമാണ് വീഡിയോയില്‍ ഈ സ്ത്രീ നടന്നു വരുന്നത്. ഈ വീഡിയോ വളരെ പ്രധാനമാണ്.  നിങ്ങൾ ബന്ധമുള്ള ഏതെങ്കിലും വലിയ ഗ്രൂപ്പിലേക്ക് ഇത് അയച്ച് കുടുംബത്തിലെ കുട്ടികളോട് പറയുകയും എല്ലാവർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്യുക.. എന്ന […]

Continue Reading

കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന വീഡിയോ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

ഉത്തരേന്ത്യയിൽ നിന്നും  പല വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറൽ ആകാറുണ്ട്.  അത്തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇവിടെ നൽകിയിട്ടുള്ളത്. പ്രചരണം  ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛനും അനുജനും ചേർന്ന് ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിക്കുന്നതിന്‍റെ  ദൃശ്യങ്ങളാണ് എന്ന് വാദിക്കുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. കുഞ്ഞിന്‍റെ അമ്മ എന്ന് കരുതുന്ന സ്ത്രീ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതും കാണാം. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “നോർത്ത് ഇന്ത്യയിൽ തന്റെ ഭാര്യ പ്രസവിച്ചിത് പെൺകുട്ടി ആയതിനാൽ ഭർത്താവും അനുജനും […]

Continue Reading

യുക്രയിന്‍ വധിച്ച റഷ്യന്‍ സൈനികര്‍ എന്ന പേരില്‍ യുക്രയിന്‍ ടിവി ചാനല്‍ നല്‍കിയ വ്യാജ വാര്‍ത്തയുടെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം റഷ്യ-യുക്രെയിന്‍ യുദ്ധം അതി ശക്തമായി തന്നെ നടന്നു കൊണ്ടിരിക്കുകയാണ്. യുക്രെയിന്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ റഷ്യന്‍ സൈന്യം യുക്രെയിനിന്‍റെ പ്രധാന നഗരങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്ത് വന്നിരുന്നു. സോവിയറ്റ് യൂണിയന്‍ കാലം മുതല്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഇപ്പോഴും അതിന്‍റെ നയതന്ത്ര വിഷയങ്ങളില്‍ പുലര്‍ത്തുന്നതിനാല്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധത്തില്‍ ചേരിചേര നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ റഷ്യയ്‌ക്കെതിരെ പ്രമേയം പാസാക്കിയപ്പോഴും വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നു. […]

Continue Reading

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി ഇരിക്കുന്ന ചിത്രം നാടകമാണെന്ന് പ്രചരണം, സത്യം ഇതാണ്..

വിവരണം ഒരു കോവിഡ് പ്രതിരോധം.. കോൺഗ്രസ്‌ വക ചിത്രം 1: രാഹുൽ മോനു കെട്ടിപിടിക്കേണ്ട ആൾക്കാരെ മേക്കപ്പ് ഇടിച്ചു വണ്ടിയിൽ കൊണ്ടുവരുന്നു.. ചിത്രം 2: അവരെ അന്യസംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ വഴിയിൽ ഇരുത്തി രാഹുൽ മോൻ പൊട്ടിക്കരയുന്നു.. കെട്ടിപ്പിടിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി രണ്ട് ചിത്രങ്ങള്‍ ചേര്‍ത്ത ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ മെയ് 22ന് നജീബ് മേത്തര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ […]

Continue Reading