ഹിമാലയത്തിലെ ‘മണിദര്‍ശന്‍’ സൂര്യോദയം- പ്രചരിക്കുന്നത് സ്വീഡനിലെ സൂര്യവലയത്തിന്‍റെ വീഡിയോ…

വളരെയേറെ മിത്തുകളും അതിലേറെ വിസ്മയകരമായ യാഥാർത്ഥ്യങ്ങളുമായി ഹിമാലയം എപ്പോഴും യാത്രികരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ഹിമാലയത്തിലെ അപൂര്‍വ സൂര്യോദയത്തിന്‍റെ ദൃശ്യങ്ങൾ എന്നവകാശപ്പെട്ടുകൊണ്ട്  ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം  ദൃശ്യങ്ങളില്‍ മഴവില്‍ നിറങ്ങളുടെ വലയത്തിനുള്ളില്‍ അതിമനോഹരമായ സൂര്യോദയം മഞ്ഞുമൂടിയ കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ കാണാം. ഇത് ഹിമാലയത്തില്‍ കാണപ്പെട്ട അതിവിശിഷ്ടമായ സൂര്യോദയമാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പുലർച്ചെ 3:30 ന് ഹിമാലയത്തിൽ സംഭവിക്കുന്ന മണിദർശൻ* എന്ന അത്ഭുതകരമായ സൂര്യോദയമാണിത്. ഇതിന് 3 നാഡികൾ (ഇഡ, പിംഗള, സുഷമ്ന ) ഉണ്ട്, ഇത് […]

Continue Reading