താനൂരിൽ അപകടത്തിൽപ്പെട്ടത് ദൃശ്യങ്ങളിൽ കാണുന്ന ബോട്ടല്ല, സത്യമറിയൂ..

മലപ്പുറം താനൂരിൽ ബോട്ട് അപകടത്തിൽ 22 പേരുടെ ജീവൻ നഷ്ടമായ വാർത്തയിലേക്കാണ് കേരളം ഇന്നലെ പുലർച്ചെ കണ്ണുതുറന്നത്.  നിരവധിപ്പേർ ദുരന്തത്തിന്റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ പങ്കുവെക്കുന്നുണ്ട്. ഇതിനിടയിൽ അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ബോട്ടിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  താനൂരിൽ ബോട്ട് പുറപ്പെടുന്നതിന് മുമ്പ് തന്നെ കണ്ടു നിന്നവർ അപകട സൂചന നൽകിയിരുന്നു എന്ന അടിക്കുറിപ്പിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ ബോട്ടിലേക്ക് ആളെ കയറ്റുന്നത് കാണാം അപകടം സംഭവിച്ചാൽ […]

Continue Reading

ഈ കുടുംബമാണ് താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടതെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം താനൂര്‍ ഓട്ടമ്പ്രം തീരത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 22 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്. നാടിനെ നടുക്കിയ ഈ സംഭവത്തില്‍ ഒരു കുടുംബത്തിലെ 11 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ട കുടുംബം അവസാനമായി എടുത്ത ഫോട്ടോ എന്ന തരത്തില്‍ ഒരു കുടുംബത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നലെ ഇവര്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നവര്‍. ഇന്ന് എല്ലാവരും ഒരു ഖബറില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഒരു കുടുംബത്തിലെ 12 പേര്‍ ഒരുമിച്ച്.. എന്ന തലക്കെട്ട് നല്‍കി […]

Continue Reading

FACT CHECK – നാളികേര വികസന ബോര്‍‍ഡ് വൈസ് ചെയര്‍മാനെ നിയമച്ചത് പിണറായി സര്‍ക്കാരാണോ? വസ്‌തുത അറിയാം..

വിവരണം നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്‍മാന്‍ നിയമനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബിജെപി നേതാവായിട്ടുള്ള നാരായണന്‍ മാസ്റ്ററാണ് നാളികേര വികസന ബോര്‍ഡിന്‍റെ പുതിയ വൈസ് ചെയര്‍മാന്‍. എന്നാല്‍ ഇദ്ദേഹത്തെ പിണറായി സര്‍ക്കാര്‍ നിയമിച്ചതാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. അതിന് കാരണമായി ഉയരുന്ന ആരോപണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.അബ്‌ദുറഹ്മാന്‍ 2016ലും 2021ലും താനൂരില്‍ വിജയിച്ചത് ബിജെപി വഴങ്ങിക്കൊടുത്തതിനാലാണാനെന്നും ഇതിന് ഉപകാരസ്മരണയായി ബിജെപി നേതാവും താനൂരില്‍ നിന്നും മുന്‍പ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാരായണന്‍ മാസ്റ്ററിനെ പിണറായി […]

Continue Reading