സണ്ണി ലിയോൺ കുംഭമേളയിൽ എത്തി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്

മുൻ പോൺസ്റ്റാറും നടിയുമായ സണ്ണി ലിയോൺ പ്രയാഗ്‌രാജിൽ കുംഭമേളയിൽ പങ്കെടുത്തു എന്ന തരത്തിൽ ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് സണ്ണി ലിയോണിൻ്റെ   ഒരു വീഡിയോ കാണാം. വീഡിയോയിൽ സണ്ണി ലിയോൺ ഒരു ബോട്ടിൽ നെറ്റിയിൽ ചന്ദനം തേച്ച് ഇരിക്കുന്നതായി കാണാം. […]

Continue Reading

ദീർഘ ശംഘൊലി മുഴക്കുന്ന ഈ ദൃശ്യങ്ങൾക്ക് കുംഭമേള 2025 മായി യാതൊരു ബന്ധവുമില്ല, സത്യമിങ്ങനെ…

പ്രയാഗ്‌രാജിൽ മഹാകുംഭമേളയുടെ ഉദ്ഘാടന വേളയിൽ ഒരാൾ രണ്ട് മിനിറ്റിലധികം ശംഖ് ഊതുന്ന പഴയ വീഡിയോ വൈറലാകുന്നു. 2025 ജനുവരി 13 ന് ആരംഭിച്ച മഹാകുംഭമേള 2025 ഫെബ്രുവരി 26 വരെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കും. 144 വർഷത്തിലൊരിക്കൽ നടക്കുന്ന ഈ മേളയിൽ കോടിക്കണക്കിന് തീർത്ഥാടകർ, സന്യാസിമാർ, വിനോദസഞ്ചാരികൾ എന്നിവർ ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യസംഗമസ്ഥാനത്ത് പുണ്യ സ്നാനം നടത്തി ആത്മീയ നിർവൃതി നേടുന്നു.  ഈ പശ്ചാത്തലത്തിൽ, അലങ്കരിച്ച വേദിയിൽ ഒരാൾ രണ്ട് മിനിറ്റിലധികം ശംഖ് (ശംഖ്) […]

Continue Reading

വാരണാസിയില്‍ ഗ്യാന്‍വാപി പള്ളിയുടെ പുറത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്ന ഭക്തന്മാരുടെ വീഡിയോയല്ല ഇത്; സത്യാവസ്ഥ അറിയൂ…

കോടതി ഉത്തരവ് പ്രകാരം വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ ഈ അടുത്ത കാലത്ത് നടന്നിരുന്നു. ഈ സര്‍വേയില്‍ ശിവലിംഗം കണ്ടെത്തി എന്ന് ഹിന്ദു സംഘങ്ങള്‍ അവകാശപ്പെട്ടപ്പോള്‍ ശിവലിംഗം കണ്ടെത്തിയില്ല എന്ന് മുസ്ലിം പക്ഷത്തിലെ വക്കീല്‍ അവകാശപെട്ടു. പക്ഷെ സര്‍വേ നടത്തിയ അധികാരികള്‍ ഈ വാര്‍ത്ത‍ സ്ഥിരികരിച്ചിട്ടില്ല. ഈ വിവാദത്തിനിടെ ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയത്തിന്‍റെ സന്തോഷത്തില്‍ നൃത്യം ചെയ്യുന്ന ഭക്തന്മാര്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ […]

Continue Reading

FACT CHECK: ചിത്രം കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെതല്ല, ഗുജറാത്ത് സോമനാഥ ക്ഷേത്രത്തിന്‍റെതാണ്…

വാരാണസിയുടെ വികസനം മുന്നില്‍ക്കണ്ട് നടപ്പിലാക്കുന്ന കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതി ഡിസംബർ 13ന് വാരാണസിയിൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്ന് മാധ്യമ വാര്‍ത്തകളിലൂടെ  നാം അറിഞ്ഞിരുന്നു. പദ്ധതി വാരാണസി നഗരത്തിന്‍റെ മുഖച്ഛായ മാറ്റുമെന്ന് പറയപ്പെടുന്നു. മനോഹരമായ ദീപാലങ്കാരങ്ങളാൽ തിളങ്ങുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെ ചിത്രം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പുതുതായി നവീകരിച്ച കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെ ചിത്രമാണിത് എന്ന് സൂചിപ്പിച്ച് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: *🛕💫കാശി വിശ്വനാഥ ക്ഷേത്രം സുവർണ്ണ ശോഭയിൽ🛕💫* *💫🗻ശ്രീ കൈലാസം🗻💫*” […]

Continue Reading

FACT CHECK: ഗംഗയിലെ മൃതദേഹങ്ങളുടെ വര്‍ഷങ്ങള്‍ പഴയ ചിത്രങ്ങള്‍ ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

പ്രചരണം  കോവിഡ് രണ്ടാം ഘട്ടം കഴിഞ്ഞ മാസം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപകടകരമായി ബാധിച്ചിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തകളോടൊപ്പം അനാഥമായി ഗംഗാ നദിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു. എന്നാല്‍ ഇങ്ങനെ പ്രചരിച്ചവയില്‍ നിരവധി പഴയ ചിത്രങ്ങളും ഉണ്ടായിരുന്നു എന്നതാണ് വസ്തുത. ഇത്തരം ചില ചിത്രങ്ങളുടെ മുകളില്‍ അന്വേഷണം നടത്തിയപ്പോഴാണ് ഞങ്ങള്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരില്‍ പലരും ഇങ്ങനെ പ്രചരിച്ച പഴയ ചിത്രങ്ങള്‍ ഇപ്പോള്‍ […]

Continue Reading

FACT CHECK: വാരാണസിയില്‍ നിന്നുള്ള പഴയ ചിത്രം നിലവില്‍ ഗംഗയില്‍ കണ്ടെത്തിയ മൃതദേഹത്തിന്‍റെ അവസ്ഥ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു

പ്രചരണം  ഗംഗയില്‍ നിന്നും അനേകം മൃതദേഹങ്ങള്‍ ഈയിടെ കണ്ടെത്തിയത്  വളരെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതുമായി ബന്ധപെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു പോരുന്നുണ്ട്. ഇത്തരത്തിലെ ചില ചിത്രങ്ങള്‍ക്ക് മുകളില്‍ ഞങ്ങള്‍ അന്വേഷണം നടത്തുകയും പ്രചാരണത്തിന് വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലെ ഒരു ചിത്രത്തിന്‍റെ മുകളില്‍ ഞങ്ങള്‍ നടത്തിയ അന്വേഷത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് വായിക്കാം: FACT CHECK: ഈ ചിത്രം ബീഹാറില്‍ ഗംഗ നദിയില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെതല്ല; സത്യാവസ്ഥ അറിയൂ… ഗംഗയില്‍ […]

Continue Reading

FACT CHECK: മാലിന്യം നിറഞ്ഞുകിടക്കുന്ന റോഡിന്‍റെ വൈറല്‍ ചിത്രം വാരണാസിയിലേതല്ല; സത്യാവസ്ഥ അറിയൂ…

Image Credit: Hindustan Times മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു റോഡിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വാരാണസിയുടെ പേരില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വൈറല്‍ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം വാരണാസിയിലെതല്ല എന്ന് കണ്ടെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ “വാരാണസി” പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന്‍ ഏതാനും പോസ്റ്റുകള്‍ ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വാരാണസിയിലേത് എന്ന വിവരണത്തോടെ പ്രചരിച്ച ഒരു ചിത്രത്തിന്‍റെ മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം […]

Continue Reading

വോട്ടിങ് യന്ത്രങ്ങൾ ബിജെപി തന്‍റെ വാഹനത്തിലൂടെ കടത്തിയിരുന്നതായി വാരാണസിയിലെ ട്രക്ക് ഡ്രൈവർ വെളിപ്പെടുത്തിയോ..?

വിവരണം Abdul Jaleel എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 28  മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് 400 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഒരു ചെറുപ്പക്കാരന്റെ ചിത്രത്തോടൊപ്പം ” രണ്ടായിരം വോട്ടിങ് മെഷീനുകൾ ബിജെപി തന്റെ വാഹനത്തിലൂടെ കടത്തിയിരുന്നതായി വാരാണസിയിലെ ട്രക്ക് ഡ്രൈവർ സീതാറാം സിംഗ് ” എന്ന വാചകവും പോസ്റ്റിൽ ചേർത്തിട്ടുണ്ട്. archived FB link വോട്ടിങ് യന്ത്രങ്ങളിൽ  പലയിടത്തും തിരിമറികൾ നടന്നുവെന്നും അതിനു പിന്നിൽ ബിജെപിയാണെന്നുമുള്ള മട്ടിൽ നിരവധി വ്യാജ വാർത്തകൾ […]

Continue Reading

വാരണാസിയില്‍ യോഗിക്കും മോഡിക്കുമെതിരെ പ്രതിഷേധിക്കുന്ന സന്യാസികള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയോ…?

വിവരണം Archived Link “#ബിജെപിയെയും ,മോദിയെയും,യോഗിയെയും എതിർത്താൽ അവർ ഹിന്ദുക്കൾ അല്ല… #യോഗിയുടെ യുപിയിലെ വാരാണസിയിൽ ഹിന്ദു സന്യാസിമാരുടെ അവസ്‌ഥ.. #മോദി മത്സരിക്കുന്ന വാരണാസിയിൽ സന്യാസിമാരെ ബിജെപി ആർ എസ് എസ് തീവ്രവാദികൾ ആക്രമിക്കുന്നു… എന്തിനാണ് എന്ന് ചോദിച്ചാൽ മോദിയുടെയും,യോഗിയുടെയും ദുർഭരണത്തിന് എതിരെ ശബ്ദം ഉയർത്തി ഈ സന്യാസിമാർ…ആ നിമിഷം സങ്കി നായ്ക്കൾ ഹിന്ദു സ്നേഹം മറന്നു….കൊല്ലാരാക്കി…. ആ പാവങ്ങളെ….അപ്പൊ അറിയുക …ഹിന്ദു സ്നേഹം ഈ നായ്ക്കൾക്ക് ഒരു തന്ത്രം മത്രമാണ്….തുണി ഉടുക്കാത്ത കണ്ട പീറ സന്യാസിമാർക്ക് […]

Continue Reading

വസ്ത്ര വ്യാപാര സ്ഥാപനത്തിൽ കാള അതിക്രമിച്ചു കയറിയതാണോ…?

വിവരണം T G Gopakumar എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഏകദേശം 1300  ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു. “ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ.കടമുടക്കി കിടക്കുന്ന പശുവിനെ ഓടിച്ചാൽ കടക്കാരന്റെ ജീവൻ പോകും, സംഘികൾ എടുക്കും.മനുഷ്യന് കന്നുകാലിയുടെ വില പോലുമില്ലാത്ത രാജ്യം” എന്ന വിവരണം നൽകി ഒരു ചിത്രമാണ് പോസ്റ്റിലുള്ളത്. ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഉപഭോക്താക്കൾ വസ്ത്രങ്ങൾ വാങ്ങാൻ നിൽക്കുന്നതും അതോടൊപ്പം ഒരു കാല കടയ്ക്കുള്ളിൽ കയറി […]

Continue Reading

ഈ അപരിഷ്‌കൃത ട്രാൻസ്‌ഫോർമർ വാരാണസിയിലേതാണോ…?

വിവരണം Archived Link “രാജ്യം: ഡിജിറ്റൽ ഇന്ത്യ.മണ്ഡലം: വാരണാസി വികസനം എന്നാൽ ദാ, ഇതാണ്.” എന്ന വാചകത്തോടൊപ്പം ഒരു ട്രാൻസ്‌ഫോർമറിന്റെ  ചിത്രം2019 ഏപ്രില്‍ 18 ന് Vennur Sasidharan എന്ന പ്രൊഫൈലിലൂടെ  പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രത്തിൽ  കാണുന്ന ട്രാൻസ്‌ഫോർമർ വാരാണസിയിലേത് ആണെന്ന്  പോസ്റ്റ് പ്രഖ്യാപിക്കുന്നു. ഡിജിറ്റൽ ഇന്ത്യ നിർമിക്കാക്കാൻ  പോകുന്ന നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ ഇതാണ് വികസനം എന്ന് പോസ്റ്റ് ആരോപിക്കുന്നു. അപരിഷ്‌കൃതമായ   നിലയിലുള്ളട്രാന്സ്ഫോർമറിന് മരത്തിന്റെ ഫ്രെയിമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിന്റെ ഗതി […]

Continue Reading

വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് ചിന്താ ജെറോം പ്രഖ്യാപനം നടത്തിയോ?

വിവരണം പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രിയങ്ക മത്സരിക്കുന്നില്ലെന്ന വാര്‍ത്തകളും അധികം വൈകാതെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിനിടയിലാണ് കേരളത്തിലെ ഡിവൈഎഫ്ഐ നേതാവും സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്സണുമായ ചിന്താ ജെറോമിന്‍റെ ചിത്രം ഉപയോഗിച്ച് ഒരു പ്രചരണം വൈറലായത്. കൊണ്ടോട്ടി സഖാക്കള്‍ എന്നയൊരു ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രചരിക്കുന്ന പോസ്റ്റിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്. “പ്രിയങ്ക ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാര്‍. -സഖാവ് ചിന്താ ജെറോം. അടിമക്കളെ […]

Continue Reading