ലഹരി സംഘങ്ങള്‍ക്ക് മുസ്ലീം ലീഗ് സംരക്ഷണമെന്ന് വി.ഡി.സതീശന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം കേരളം വലിയ ഭീതിയില്‍.. ലഹരി സംഘങ്ങള്‍ക്ക് മുസ്ലീം ലീഗ് സംരക്ഷണം.. എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു എന്ന തരത്തില്‍ മനോരമ ഓണ്‍ലൈന്‍ ന്യൂസ് കാര്‍ഡ് എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കനുഗോലു സമരങ്ങളിൽ പോലീസിനെ കയേറ്റം ചെയ്യുന്നവരുടെ Blood പരിശോധനക്ക് അയച്ച് MDMA ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് ഉറപ്പ് വരുത്തണം എന്ന തലക്കെട്ട് നല്‍കി പ്രൊഗ്രെസ്സീവ് മൈന്‍‍ഡ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജോസഫ് കുര്യന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും […]

Continue Reading

പാലക്കാട് കോണ്‍ഗ്രസ് വ്യാജ വോട്ട് ചേര്‍ത്തു എന്ന വി.ഡി.സതീശന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ത്തുന്ന ആരോപണം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സിപിഎം ഉള്‍പ്പടെ പരാതിയുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് കളക്‌ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യാജ വോട്ട് ചേര്‍ത്തു എന്ന് സമ്മതിച്ചു എന്ന പേരില്‍ അദ്ദേഹത്തിന്‍റെ വാര്‍ത്ത സമ്മേളനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പാലക്കാട് വ്യാജ വോട്ട് സതീശൻ സമ്മതിക്കുന്നു… സർവ്വത്ര വ്യാജൻ.. എന്ന തലക്കെട്ട് നല്‍കി പ്രൊഗ്രസീവ് മൈന്‍ഡ്സ് എന്ന ഗ്രൂപ്പില്‍ ജോസഫ് കുര്യന്‍ […]

Continue Reading

രാഹുല്‍ മാങ്കൂട്ടത്തിലിനെ വി.ഡി.സതീശന്‍ പരഹസിച്ച് പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം പാലക്കാട് നിയമസഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വി.ഡി.സതീശന്‍ നടത്തിയ വാര്‍ത്ത സമ്മേളനം 24 ന്യൂസ് സംപ്രേക്ഷണം ചെയ്ത വീഡിയോയുടെ ഏതാനം സെക്കന്‍ഡുകളുള്ള ഭാഗമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. അതെല്ലാം രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി പറഞ്ഞ് സ്വയം അപഹാസ്യനായി നില്‍ക്കുകയാണ് എന്ന് വി.ഡി.സതീശന്‍ പറയുന്നതാണ് വീഡ‍ിയോയുടെ ഉള്ളടക്കം. ജിജില്‍ ടിപി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോ […]

Continue Reading

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത മേഖലയിലെ ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ചയായിരുന്നു. മുസ്ലീം ലീഗിന്‍റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാര്‍‍ഡിന്‍റെ നേതൃത്വത്തില്‍ ഭക്ഷണം വിളമ്പിയത് തടഞ്ഞ പോലീസ് നടപടിയിലാണ് വിവാദങ്ങള്‍ക്ക് തുടക്കം. സ്ഥലത്ത് സര്‍ക്കാരിന്‍റെ കമ്മ്യൂണിറ്റി കിച്ചണും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍റെ അടുക്കളയും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ നല്‍കുന്ന ഭക്ഷണം പരിശോധനയ്ക്ക് മാത്രമെ ക്യാംപില്‍ കഴിയുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പടെ നല്‍കുകയുള്ളു. വൈറ്റ് ഗാര്‍ഡ് സമാന്തരമായി നടത്തുന്ന ഭക്ഷണ സര്‍വീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു […]

Continue Reading

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കരുതെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശത്തും നാട്ടിലുള്ളവര്‍ക്കും നേരിട്ട് സഹായം ചെയ്യാവുന്നതാണ്. അതിന് ഒരു നിയമതടസവുമില്ലാ. അര്‍ഹതപ്പെട്ടവരിലേക്ക് നിങ്ങള്‍ കൊടുക്കുന്ന സഹായം മുഴുവന്‍ കിട്ടാന്‍ നല്ല മാര്‍ഗം അതായിരികിക്കും. മുന്‍കാല അനുഭവങ്ങള്‍ നിങ്ങള്‍ മറക്കാതിരിക്കുക. എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒറ്റക്കൊമ്പന്‍ ഒറ്റയാന്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 205ല്‍ അധികം റിയാക്ഷനുകളും 176ല്‍ അധികം […]

Continue Reading

കെ.സുരേന്ദ്രന്‍ കേന്ദ്ര മന്ത്രിയായാല്‍ കേരളത്തിന് ഗുണം ചെയ്യുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം കെ.സുരേന്ദ്രന്‍ രാജ്യസഭയിലൂടെ മന്ത്രിയാകുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് കാര്‍ഡ് എന്ന പേരിലാണ് പ്രചരണം. എംസി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ വി.ഡി.സതീശന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ന്യൂസ് കാര്‍ഡ് തന്നെയാണോ പ്രചരിക്കുന്നത്? വസ്‌തുത അറിയാം. വസ്‌തുത […]

Continue Reading

കെഎസ്‌യു സംസ്ഥാന ക്യാംപിലെ കൂട്ടതല്ലിനെ ന്യായീകരിച്ച് വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം നെയ്യാര്‍ ഡാമിലെ രജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കെഎസ്യു സംഘടിപ്പിച്ച തെക്കന്‍ മേഖല സംസ്ഥാന പഠന ക്യാംപിലെ കൂട്ടത്തല്ല് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മദ്യപാനവും ഗ്രൂപ്പ് തര്‍ക്കവുമാണ് കൂട്ടത്തല്ലിന് കാരണമായതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കെഎസ്‌യുവിനെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണെന്നാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ പ്രചരണം. കുട്ടികൾ അല്ലെ ഇച്ചിരി മദ്യം ഒക്കെ കഴിച്ചിരിക്കും…ഞാനൊക്കെ കഴിക്കുമ്പോൾ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കുന്നു…..ദാ…ഇവരോട്‌ ചോദിച്ച്‌ നോക്കൂ….” എന്ന് വി.ഡി.സതീശന്‍ പറഞ്ഞു എന്നതാണ് പ്രചരണം. കാരിയിലെ സഖാക്കള്‍ […]

Continue Reading

വി.ഡി.സതീശന്‍ ചാണ്ടി ഉമ്മന് എതിരെ ഇത്തരമൊരു പ്രതികരണം നടിത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം നവകേരള സദസിന്‍റെ സമാപന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നു പോകുന്ന വഴിയില്‍ കറുപ്പ് അണിഞ്ഞ് ഒറ്റയാള്‍ സമരം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം ജഗതിയിലെ പുത്തപ്പള്ളി ഹൗസിന്  മുന്നിലായിരന്നു കറുത്ത മുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ച് വഴിയരികില്‍ കസേരയിലിരുന്നു ചാണ്ടി ഉമ്മന്‍റെ ഒറ്റയാള്‍ പ്രതിഷേധം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹം കടന്നു പോയ ശേഷമാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധം അവസാനിപ്പിച്ചതെന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒറ്റയ്ക്കുള്ള ഷോ വേണ്ടയെന്നും ചാണ്ടി ഉമ്മനോട് […]

Continue Reading

സഹകരണ ബാങ്ക് ക്രമക്കേട് വിവാദത്തില്‍ മുസ്‌ലിം ലീഗിനെതിരെ വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം സഹകരണ ബാങ്ക് ക്രമക്കേ‍ട് വിവാദം ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചാ വിഷയമായി കഴിഞ്ഞിരിക്കുകയാണ്. ഭരണ സമതിക്കെതിരെ ഇഡി ഉള്‍പ്പടെയുള്ള ഏജെന്‍സികള്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വന്നിട്ടുള്ളത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സഹകരണ ബാങ്ക് ക്രമക്കേട് വിവാദത്തില്‍ നടത്തിയ പരാമര്‍ശം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സഹകരണ സംഘം ക്രമക്കേട് വിവാദത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കരുത്. നിലവില്‍ യുഡിഎഫ് സഹകരണ ഭരണ സമിതികള്‍ കൂടുതല്‍ […]

Continue Reading

ഈ ചിത്രം പുനര്‍ജനി പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടേതല്ലാ.. വസ്‌തുത ഇതാണ്..

വിവരണം പ്രതിപക്ഷ നേതാവും പറവൂര്‍ എംഎല്‍എയുമായ വി.ഡി.സതീശന്‍ തന്‍റെ മണ്ഡലത്തില്‍ പ്രളയാന്തരം വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് പുനര്‍ജനി. എന്നാല്‍ പുനര്‍ജനിയുടെ പേരില്‍ വി.ഡി.സതീശന്‍ വിദേശത്ത് നിന്നും ഫണ്ട് പിരിവ് നടത്തിയെന്നും ഇതുവരെ പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മ്മിച്ചില്ലായെന്നുമുള്ള പരാതി ഉയര്‍ന്നു. തുടര്‍ന്ന് ഇഡി പുനര്‍ജനി പദ്ധതിയില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതെ സമയം കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പുനര്‍ജനി പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന്‍റെ ചിത്രം പുറത്ത് വിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് […]

Continue Reading

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം പ്രതിപക്ഷ നേതാവ് നില്‍ക്കുന്ന ഈ ചിത്രം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പി.സി.വിഷ്ണുനാഥ് എംഎല്‍എയും നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. വി.ഡി.സതീശന്‍ സ്വപ്നയുടെ കയ്യില്‍ പിടിച്ച് ഹാരം അണിയിച്ച് നില്‍ക്കുന്നതാണ് ചിത്രം. കൈ വിടരുത് തെരഞ്ഞെടുപ്പ് വരെ കട്ടയ്ക്ക് കൂടെയുണ്ടാകണം. എന്ന തലക്കെട്ട് നല്‍കി സിറാജുദ്ദീന്‍ എം.എ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 48ല്‍ അധികം റിയാക്ഷനുകളും 16ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ […]

Continue Reading

FACT CHECK – വി.ഡി.സതീശനെതിരെ ചുരളി സിനിമയുടെ പേരില്‍ നടക്കുന്ന പ്രചരണത്തിനെരെ അദ്ദേഹം ഡിജിപിക്ക് പരാതി നല്‍കിയോ? ന്യൂസ് 18 കേരള നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണോ ഇത്? വസ്തുത അറിയാം..

വിവരണം മലയാളം ചലച്ചിത്രം ചുരുളിയുടെ ഒടിടി റിലീസിന് ശേഷം വലിയ ചര്‍ച്ചകളും വിവാദങ്ങളുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമയില്‍ തെറിയുടെ അതിപ്രസരമാണെന്ന പേരിലാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ഇതിനിടയിലാണ് ന്യൂസ് 18 കേരളയുടെ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ചുരുളിയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയത് താനാണെന്ന് പ്രചാരണം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഡിജിപിക്ക് പരാതി നല്‍കി.. എന്ന ന്യൂസ് 18 വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജിജീഷ് എകെ എന്ന […]

Continue Reading