FACT CHECK – ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം ‘കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് നേടിയതിന്’ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കണ്ണൂരിലെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതി തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന മമ്പറം ദിവാകരന്‍ കഴിഞ്ഞ 29 വര്‍ഷമായി ആശപുപത്രി സമിതി പ്രസിഡന്‍റായിരുന്നു. എന്നാല്‍ കെപിസിസി നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്ന നലിപാട് ദിവാകരന്‍ സ്വീകരിച്ചതോടെ അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ മമ്പറം ദിവകാരന്‍റെ വിമത പാനലിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് ഔദ്യോഗിക പാനല്‍ ഭരണം പിടിച്ചെടുക്കയും ചെയ്തു. ഇതെ […]

Continue Reading

FACT CHECK – എല്‍ഡിഎഫ് വിജയാഘോഷത്തിന്‍റെ ഭാഗമായി പാണക്കാട് കുടുംബം വിളക്ക് തെളിയിച്ച് ആഘോഷിച്ചോ.. പ്രചരിക്കുന്ന ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

എല്‍ഡിഎഫിന് സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതിന്‍റെ ഭാഗമായി മെയ് ഏഴിന് വിജയദിനമായി ആചരിച്ചു. ഇതിന്‍റെ ഭാഗമായി എല്‍ഡിഎഫ് പ്രവര്കര്‍ത്തകരും അനുഭാവികളും വോട്ടര്‍മാരും എല്ലാം തന്നെ വീടുകളില്‍ വെളക്ക് തെളിയിച്ചും മധുരം നല്‍കിയുമെല്ലാം ആഹ്ളാദം പ്രകടിപ്പിച്ചു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അവരവരുടെ വീടുകളില്‍ ഒതുങ്ങിയ ആഘോഷങ്ങളാണ് നടന്നത്. ഇതിന്‍റെ ഭാഗമായി പാണക്കാട് തങ്ങള്‍ കുടുംബവും വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം വെച്ച് വിളക്ക് കത്തിച്ചു എന്ന പേരില്‍ ഒരു ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. തങ്ങള്‍ കുടുംബാഗങ്ങള്‍ […]

Continue Reading

FACT CHECK – ഇടതുപക്ഷത്തിന്‍റെ വിജയം ആഘോഷിച്ച് തെരുവില്‍ നൃത്തം ചെയ്യുന്ന നടന്‍ ആസിഫ് അലി.. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം മലയാള സൂപ്പർ താരം ആസിഫ് അലി… ഇടതിന്റെ തകർപ്പൻ വിജയം ആഷോഷിക്കുന്നു… എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചലച്ചിത്ര താരം ആസിഫ് അലി തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയം ആഘോഷിക്കുന്നു എന്ന തരത്തില്‍ അദ്ദേഹമെന്ന് തോനിക്കുന്ന വ്യക്തി നൃത്തം ചെയ്യുന്നതാണ് വീഡിയോ.  തുടര്‍ഭരണം എല്‍ഡിഎഫ് 2021 എന്ന ഗ്രൂപ്പില്‍ റഷീദ് എന്‍പി റഷീദ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 461ല്‍ അധികം റിയാക്ഷനുകളും 324ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading