ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ മന്ത്രി വി.ശിവന്‍കുട്ടി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന വിവാദം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുമ്പോള്‍ എംസ് സൊലൂഷന്‍സാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് പിന്നിലെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ പ്രാഥമിക നിഗമനം. അതെസമയം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സംഭവത്തില്‍ വിചിത്രമായ ഒരു പ്രതികരണം നടത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ പ്രചരണം. ക്രിസ്മസ് പരീക്ഷയുടെ ചോദ്യം മാത്രമെ ചോര്‍ന്നിട്ടുള്ളു.. ഉത്തരം ചോര്‍ന്നിട്ടില്ലായെന്ന് മന്ത്രി വി.ശിവന്‍കുട്ടി.. പറഞ്ഞു.. എന്ന തരത്തിലാണ് പ്രചരണം. അനില്‍ പത്മനാഭന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന എക്‌സ് പോസ്റ്റിന് നിരവധി ലൈക്കുകളും […]

Continue Reading

എസ്എസ്എല്‍സി മോഡല്‍ പരീക്ഷ നടത്തിപ്പിനായി ഫീസ് ഈടാക്കുന്നത് ഈ സര്‍ക്കാര്‍ വന്ന ശേഷമാണോ? വസ്‌തുത അറിയാം..

വിവരണം എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്നും പത്ത് രൂപ പിരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വലിയ വിമര്‍ശനങ്ങളും ട്രോളുകളും ഇതെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മീഡിയ വണ്‍ ചാനലാണ് ഇത്തരത്തിലൊരു വാര്‍ത്ത ജനുവരി 22ന് നല്‍കിയത്. ഇതിന് പിന്നാലെ നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെച്ചു. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുറബ്ബ് തന്നെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക പ്രൊഫൈലില്‍ നിന്നും മീഡിയ വണ്‍ നല്‍കിയ ന്യൂസ് കാര്‍ഡ് […]

Continue Reading

സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന സന്ദേശം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കുന്നു എന്ന പേരിലുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്ടോപ്പ്.. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ തന്നെ രജിസ്ടര്‍ ചെയ്യുക.. https://kerala.ugm.edu.pl/register.html എന്ന തലക്കെട്ട് നല്‍കിയാണ് പ്രചരണം. വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് അധികവും ഈ സന്ദേശം പ്രചരിക്കുന്നത്. പലരും ഇതിനോടകം രജിസ്ടര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഫാക്‌ട് ലൈന്‍ നമ്പറിലേക്കും നിരവധി പേര്‍ ഇത് വസ്‌തുതാപരമാണോ എന്ന് […]

Continue Reading