ചാണ്ടി ഉമ്മനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയതിന് യുവമോര്‍ച്ച നേതാവ് ആശാനാഥിനെ പദവിയില്‍ നിന്ന് മാറ്റിയെന്ന് വ്യാജ പ്രചരണം

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടത്തുകയും അദ്ദേഹത്തിന്‍റെ മകൻ ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎ സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. അതിനു മുന്നോടിയായി ചാണ്ടി ഉമ്മന്‍ ആരാധനാലയങ്ങൾ സന്ദർശിക്കുന്ന ചില ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. തിരുവനന്തപുരം പാപ്പനംകോട് വാർഡ് കൗൺസിലർ ബിജെപിയില്‍ നിന്നുള്ള  ആശാ നാഥ്  ക്ഷേത്രദർശന വേളയിൽ ചാണ്ടിയും ഉമ്മയെ അനുഗമിച്ച ചില ചിത്രങ്ങളും ഉണ്ടായിരുന്നു.   യഥാര്‍ത്ഥത്തില്‍ തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തില്‍ നിർമിക്കുന്ന ദേവലോകത്തിന്‍റെ ആധാരശിലാസ്ഥാപന […]

Continue Reading

വ്യാജവാറ്റുമായി യുവമോര്‍ച്ചാ പ്രവര്‍ത്തകനെ വള്ളികുന്നത്ത് പിടികൂടിയെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു

വിവരണം  കോവിഡിനെ പ്രതിരോധിക്കാൻ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മദ്ധ്യ വില്‍പ്പനശാലകള്‍ തുറക്കുന്നതിനും രാജ്യമെമ്പാടും വിലക്ക് വന്നിരുന്നു. ഇതേത്തുടര്‍ന്ന് മാധ്യമങ്ങളില്‍ നിറയെ വ്യാജ വാറ്റ് നടത്തിയവരെ പിടികൂടിയ വാര്‍ത്തകള്‍ വന്നുതുടങ്ങി. സാമൂഹ്യ മാധ്യമങ്ങളിലും ഇത്തരത്തിലെ പ്രചാരണങ്ങള്‍ വ്യാപകമാണ്. ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജവാറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ചു തുടങ്ങിയ ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിരിക്കുന്നത്.  പുതിയതീരുമാനം.. #പുതിയസംഘി കൊള്ളാം കിടുവേ… ആലപ്പുഴ വള്ളികുന്നതു 1300 ലിറ്റർ വ്യാജവാറ്റുമായി വള്ളികുന്നം യുവമോർച്ച കിഴക്കൻ മേഖല സെക്രട്ടറിയും RSS കാഞ്ഞിരത്തുംമൂട് […]

Continue Reading

‘പൂച്ചക്കുട്ടിയുടെ ഘാതകനായ യുവമോർച്ച പ്രവർത്തകൻ’ എന്ന പേരിൽ പ്രചരിപ്പിക്കുന്നത് യുവ സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയുടെ ചിത്രമാണ്

വിവരണം  ഏതാനും മാസങ്ങൾക്ക് മുമ്പ് കാട്ടിൽ നിന്നും ഭക്ഷണം തേടിയെത്തിയ ഗര്‍ഭിണിയായ ആന പൈനാപ്പിൾ തോട്ടത്തിലെത്തുകയും പടക്കം ഒളിപ്പിച്ച പൈനാപ്പിൾ കഴിച്ച്‌ വായ പൊള്ളി യാതനകള്‍ക്കൊടുവില്‍  ഏതാനും ആഴ്ചകൾക്കു ശേഷം മരണത്തിനു കീഴടങ്ങുകയും ചെയ്ത വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം മുഴുവൻ കേട്ടത്. മുഴുവൻ പേരും സംഭവത്തെ അപലപിക്കുകയും ഈ അതിക്രമം കാട്ടിയവർക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.  ഇതുപോലെ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയെ പറ്റി ഇതിനോടകം നിങ്ങളെല്ലാവരും അറിഞ്ഞുകാണും. ഒരു […]

Continue Reading

കണ്ണൂരിൽ പീഡനത്തിന്‍റെ പേരിൽ അറസ്റ്റിലായ അധ്യാപകനെ പോലീസ് കണ്ടെത്തിയത് യുവമോർച്ചാ നേതാവിന്‍റെ വീട്ടിൽ നിന്നുമാണെന്ന് തെറ്റായ പ്രചരണം

വിവരണം  കോവിഡ്  ഭീതിക്കിടയിലും കേരളം ഞെട്ടലോടെ കേട്ട ഒരു വാർത്തയാണ് കണ്ണൂരിൽ ഒരു അദ്ധ്യാപകൻ നാലാംക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്നത്. അധ്യാപകനെ കസ്റ്റഡിയിൽ എടുക്കണമെന്ന സമ്മർദ്ദം  ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കണ്ണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.  അറസ്റ്റ് നടന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ഒരു വാർത്ത വൈറലായിത്തുടങ്ങി. അധ്യാപകനെ അറസ്റ്റ് ചെയ്തത് യുവ ബിജെപി നേതാവിന്‍റെ വീട്ടിൽ നിന്നുമാണ് എന്നാണ്‌  പോസ്റ്റിൽ നല്കിയിരിക്കുന്ന വാർത്ത. ഫേസ്‌ബുക്കിൽ ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന […]

Continue Reading