ഈ വീഡിയോ മഴയില്‍ നിറഞ്ഞു ഒഴുക്കുന്ന ചാലക്കുടി പുഴയുടെതല്ല…

മഴ കാരണം നിറഞ്ഞു ഒഴുകുന്ന ചാലക്കുടി പുഴയുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ദൃശ്യങ്ങളില്‍ കാണുന്നത് ചാലക്കുടി പുഴയല്ല എന്നു വ്യക്തമായി. ദൃശ്യങ്ങളില്‍ കാണുന്ന പുഴ ഏതാണ് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ശക്തമായി ഒഴുക്കുന്ന ഒരു പുഴയുടെ ദൃശ്യങ്ങള്‍ കാണാം. ഈ പോസ്റ്റിന്‍റെ അടികുറിപ്പില്‍ ഈ ദൃശ്യം ചാലക്കുടി പുഴയുടെതാണ് […]

Continue Reading

ചിത്രത്തിലെ അപകടകരമായ രീതിയില്‍ ശോച്യാവസ്ഥയിലായ പാലം കേരളത്തിലെതല്ല, സത്യമിതാണ്… 

ബിഹാറില്‍ മൂന്നാഴ്ചക്കിടെ 13 പാലങ്ങള്‍ തകര്‍ന്നുപോയതായി ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു. പലയിടത്തും ശോചനീയാവസ്ഥയിലായ പാലങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും ഇതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. തകര്‍ന്നു വീഴാറായ ഒരു പാലത്തിന്‍റെ ചിത്രം കേരളത്തിലേതാണെന്ന് അവകാശപ്പെട്ട് പ്രചരിക്കുന്നുണ്ട്.  പ്രചരണം  പാലത്തിലൂടെ നോക്കിയാല്‍ താഴെയുള്ള കാഴ്ച മുഴുവന്‍ സുതാര്യമായി കാണാവുന്നത്ര മോശം അവസ്ഥയില്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് കമ്പി അഴികള്‍ മാത്രമായി നിലകൊള്ളുന്ന ഒരു പാലത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇത് കേരളത്തില്‍ നിന്നുള്ളതാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: […]

Continue Reading