ഈ വീട് എംവി ഗോവിന്ദന്‍ മാസ്റ്ററുടെതല്ല, സത്യമിതാണ്…

സിപിഐഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആരോഗ്യപരമായ കാരണങ്ങളാൽ തുടരാൻ കഴിയാത്തതിനാൽ സിപിഐഎം പുതിയ സെക്രട്ടറിയായി എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദനെ പാർട്ടി നിയോഗിച്ച വാര്‍ത്ത  മാധ്യമങ്ങളിലെല്ലാം വന്നിരുന്നു.  ഇതിനു ശേഷം അദ്ദേഹത്തെ പറ്റി ഒരു പ്രചരണം സൂക്ഷ്മ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം എം വി ഗോവിന്ദന്‍റെ വീടിന്‍റെ ചിത്രമാണ് എന്നവകാശപ്പെട്ട് കൊട്ടാരസദൃശ്യമായ ഒരു വീടിന്‍റെ ചിത്രമാണ് നല്‍കിയിട്ടുള്ളത്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “പുതിയ സീപീയെം സംസ്ഥാന സെക്രട്ടറി MV […]

Continue Reading

FACT CHECK: ഈ ചിത്രം മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ തന്‍റെ ഔദ്യോഗിക വസതി ഒഴിയുന്ന വേളയില്‍ എടുത്തതല്ല; സത്യാവസ്ഥ അറിയൂ…

സ്ഥാനം ഒഴിഞ്ഞ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ ഡ്രുനിംഗ് സ്ട്രീറ്റിലെ വസതി ഒഴിയുന്ന വേളയിലെ ചിത്രം എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ഡേവിഡ്‌ കാമറൂണ്‍ പ്രധാനമന്ത്രി ആവുന്നതിന് മുമ്പ് എടുത്ത ചിത്രമാണ് എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് ഡേവിഡ്‌ കാമറൂണ്‍ ഒരു ബോക്സ് എടുത്ത് കൊണ്ട് പോകുന്നതായി […]

Continue Reading

FACT CHECK:പ്രാങ്ക് വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

പാവപ്പെട്ടവർക്ക് നേരെയുള്ള  ആക്രമണങ്ങളുടെ വാർത്തകൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് പ്രചാരം ലഭിക്കാറുണ്ട്.  വടക്കേ ഇന്ത്യയിൽ നിന്നുമുള്ള ജാതീയവും രാഷ്ട്രീയവുമായ  അതിക്രമങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും നാം സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. ഇവയില്‍ പലതും തെറ്റായ രീതിയാണ്  പ്രചരിച്ചതെന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ നിര്‍ദ്ധനര്‍ക്ക് നേരെ ധനികര്‍  നടത്തുന്ന ഒരു ആക്രമണത്തിന്‍റെ വീഡിയോ വളരെ പെട്ടെന്ന് വൈറലാകുന്നു.  പ്രചരണം  അമ്മയും മകളും എന്നു തോന്നിക്കുന്ന രണ്ടു സ്ത്രീകളെ അച്ഛനും മകനും ചേര്‍ന്ന്  അതിക്രൂരമായി ആയി […]

Continue Reading

FACT CHECK: കെഎം ഷാജിയുടെ വീട് പൊളിച്ചു നീക്കുന്നു എന്ന പേരിൽ പ്രചരിപ്പിക്കുന്ന ഈ ചിത്രം 2009 അമേരിക്കയിൽ മണ്ണിടിച്ചിലില്‍ തകർന്ന ഒരു വീടിന്‍റെതാണ്

പ്രചരണം അനധികൃത സ്വത്ത് സമ്പാദന കേസിൽ അഴീക്കോട് എം എൽ എ കെഎം ഷാജി വിജിലൻസ് അന്വേഷണം നേരിടുന്ന വാർത്ത നമ്മൾ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്നും 50 ലക്ഷത്തോളം രൂപ പരിശോധനയ്ക്കിടയിൽ വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നും കോഴിക്കോട് മാലൂർ കുന്നിലെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു എന്നും വാര്‍ത്തകളിലുണ്ട്.  കോഴിക്കോടുള്ള വീടിന് നഗരസഭാ അധികൃതർക്ക് നൽകിയ പ്ലാനിന് വിരുദ്ധമായി അനധികൃത നിർമാണം നടത്തിയെന്ന ആരോപണവും ഉണ്ടായിരുന്നു.  ഇതിന്‍റെ പേരിൽ നടപടി വന്നേക്കുമെന്നും […]

Continue Reading

FACT CHECK: കോൺഗ്രസ് പ്രവർത്തനാണ് വീട് ആക്രമിച്ചതെന്നും ചെന്നിത്തല നന്നാക്കി തരണമെന്നും കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത പറഞ്ഞുവെന്ന് വ്യാജ പ്രചരണം

പ്രചരണം  കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്‍റെ പ്രചരണത്തിനായി കോൺഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം കായംകുളത്ത് എത്തിയിരുന്നു. പ്രചരണത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെ പ്രിയങ്ക അരിതയുടെ വീട് എവിടെയാണ് എന്ന് അന്വേഷിക്കുകയും അവിടേക്ക് പോകാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അരിതാ ബാബുവിനെ വീട്ടിൽ പ്രിയങ്കാഗാന്ധി എത്തിയപ്പോൾ അരിതയുടെ വീടും സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി മാറി. തുടര്‍ന്ന് ഏതോ സാമൂഹ്യവിരുദ്ധർ അരിതയുടെ വീട് ആക്രമിച്ചു. ഈ വാര്‍ത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമിച്ചയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാണ് വാർത്തകൾ അറിയിക്കുന്നത്.   അരിതയുടെ […]

Continue Reading