
ആഘോഷങ്ങള്‍ക്കിടെ ഹൈടെൻഷൻ വൈദ്യുത കമ്പിയിൽ നിന്ന് ഏതാനും പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വര്‍ഗീയ മാനങ്ങളോടെ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ശ്രീരാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിയുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ ശ്രമിച്ച ആളുകളാണ് ഷോക്കേറ്റ് മരിച്ചെന്നാണ് പ്രചരണം. ഇത് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: മുന്നിൽ ഉച്ചത്തിലുള്ള സംഗീതത്തിൽ നൃത്തം ചെയ്യുന്ന ഒരു സംഘത്തിന്റെ ഭാഗമായിരുന്നു വ്യക്തികളെന്നും അവരുടെ അനാദരവുള്ള പെരുമാറ്റത്തിനുള്ള ദൈവിക ശിക്ഷയാണ് സംഭവം എന്നും പോസ്റ്റ് അവകാശപ്പെടുന്നു.
എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തില്‍ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങള്‍ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ സംഭവത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം 2023 മാർച്ച് 30 ന് രാജസ്ഥാനിലെ കോട്ട ജില്ലയിലെ കോഡ്ത ദീപ് സിങ് ഗ്രാമത്തിൽ രാമനവമി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ടു. ഓവർഹെഡ് ഹൈ ടെൻഷൻ കേബിളിൽ കുടുങ്ങിയ വളയം വീണ്ടെടുക്കാൻ ഏഴുപേര്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ക്ക് വൈദ്യുതാഘാതമേറ്റു. ബറോഡ ഗ്രാമത്തിലെ താമസക്കാരായ അഭിഷേക് (24), മഹേന്ദ്ര യാദവ് (40), ലളിത് പ്രജാപത് (25) എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റ് നാല് വ്യക്തികൾ-അമിത് മെഹർ, 19, ഹിമാൻഷു, 21, രാധയ്ശ്യാം മെഹ്‌റ, 24, പാലേന്ദ്ര പ്രജാപത്, 23 എന്നിവര്‍ വൈദ്യുതാഘാതമേറ്റെങ്കിലും രക്ഷപ്പെട്ടു.

പരിക്കേറ്റവരെ ഉടൻ തന്നെ സുൽത്താൻപൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് കൊണ്ടുപോയി, അവിടെ എത്തിയപ്പോഴേക്കും അവരിൽ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചു. പ്രജാപത് ഒഴികെ പരിക്കേറ്റ ബാക്കിയുള്ളവരെ കൂടുതൽ ചികിത്സയ്ക്കായി കോട്ടയിലെ എംബിഎസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഉൾപ്പെട്ട വൈദ്യുതി ലൈനിൽ ഇന്‍സുലേഷന്‍ ഉള്ളതാണെന്നും എന്നാൽ സ്റ്റീൽ വളയം കേബിളിന്‍റെ ഇന്‍സുലേഷന്‍ ഇല്ലാത്ത ഭാഗവുമായി സമ്പർക്കം പുലർത്തിയെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഗജേന്ദ്ര സിംഗ് പറഞ്ഞു.
ലഭ്യമായ മാധ്യമ റിപ്പോർട്ടുകൾ പരിശോധിച്ചപ്പോള്‍ ഒരിടത്തും പള്ളിയിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പരാമര്‍ശമില്ല.
വീഡിയോയെ കുറിച്ച് യുട്യൂബില്‍ തിരഞ്ഞപ്പോൾ, അപകടത്തെ മറ്റൊരു കോണിൽ നിന്ന് പകർത്തിയ ഒരു വീഡിയോ ഞങ്ങൾക്ക് ലഭിച്ചു. സംഭവം നടന്ന സ്ഥലത്ത് മുസ്ലീം പള്ളി ഉണ്ടായിരുന്നതിന്‍റെ സൂചനകളൊന്നും ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നില്ല.
ഇതിനുശേഷം ഗൂഗിൾ മാപ്പിൽ കൊത്ര ദീപ് സിംഗ് എന്ന് എഴുതി തിരഞ്ഞപ്പോൾ ഗ്രാമത്തിനടുത്തെങ്ങും ഏതെങ്കിലും മസ്ജിദ് ഉള്ളതായി കാണാൻ കഴിഞ്ഞില്ല. വിവരങ്ങൾക്ക്, ഈ വാർത്തയെക്കുറിച്ച് അറിയാൻ ഞങ്ങൾ മാപ്പിൽ നിന്ന് ഓം സായി ഇലക്ട്രിക്കൽസ് എന്ന കടയുടമയുമായി സംസാരിച്ചു. ഈ സംഭവം ഗ്രാമത്തിലെ പള്ളിയുടെ സമീപം നടന്നതല്ലെന്ന് അദ്ദേഹം ഞങ്ങളോട് വ്യക്തമാക്കി. ഗ്രാമത്തിൽ പള്ളിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുകൂടാതെ, ഗ്രാമത്തിലെ ഇപ്പോഴത്തെ സർപഞ്ചായ സന്തോഷ് ബേരുവയോട് ഞങ്ങള്‍ സംസാരിച്ചു. ഈ സംഭവം ഞങ്ങളുടെ ഗ്രാമത്തിൽ നിന്നുള്ളതാണെന്ന് സർപഞ്ച് ഞങ്ങളോട് വ്യക്തമാക്കി. സംഭവം പള്ളിയുടെ മുന്നിലല്ല നടന്ന്നത്. ഞങ്ങളുടെ ഗ്രാമത്തിൽ മുസ്ലീം കുടുംബവുമില്ല. ഒരു പള്ളിയും ഇല്ല. വൈറലായ വാദം പൂർണമായും തെറ്റാണ്. ഗ്രാമത്തിലെ മുൻ സർപഞ്ചായ ലോകേന്ദ്രജിയുടെ വീടിന് മുന്നിലാണ് സംഭവം. അതേസമയം, ഈ രാമനവമി ഘോഷയാത്രയുടെ വിവരം തനിക്ക് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. രാജസ്ഥാനിൽ രാമനവമി ആഘോഷത്തിനിടെ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവമാണ് വര്‍ഗീയത കലര്‍ത്തി പ്രചരിപ്പിക്കുന്നത്. പള്ളിയിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനിടെയാണ് ചെറുപ്പക്കാര്‍ക്ക് പൊള്ളലേറ്റതെന്നത് തെറ്റായ പ്രചരണമാണ്. ഗ്രാമത്തില്‍ മുസ്ലിം പള്ളി ഇല്ല എന്നാണ് ലഭിച്ച വിവരം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:രാജസ്ഥാനില്‍ രാമ നവമി ആഘോഷങ്ങള്‍ക്കിടെ വൈദ്യുതാഘാതമേറ്റ് മരണം… അപകടം വര്‍ഗീയ മാനങ്ങളോടെ പ്രചരിപ്പിക്കുന്നു
Fact Check By: Vasuki SResult: Misleading
