
വിവരണം
വയനാട് കർണ്ണാടക അതിർത്തിയിൽ നിന്ന് വിസ്മയകരമായ ഒരു ദൃശ്യം!!എന്ന വിവരണത്തോടെ ഒരു വീഡിയോ 2017 മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി പ്രചരിക്കുന്നുണ്ട്. ആനക്കുട്ടികള്‍ ഉൾപ്പെടെയുള്ള ഒരു ആനക്കൂട്ടം മനുഷ്യരേക്കാൾ കൃത്യമായി വരിവരിയായി നടന്നു നീങ്ങുന്ന കൗതുകമുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. റോഡ് മുറിച്ച് കടന്നു പോകുന്ന ആനക്കൂട്ടത്തെ കാണാൻ ഇരുവശവും ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കാണാം. ഈ ദൃശ്യങ്ങൾ വയനാട് കർണ്ണാടക അതിർത്തിയിൽ നിന്നുള്ളതാണ് എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം.
archived link | FB post |
ഹെലോ, ഷെയർചാറ്റ്, പിന്ററസ്റ്റ്, യുട്യൂബ് തുടങ്ങിയവയിൽ ഈ വീഡിയോ ഇപ്പോൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പല സ്ഥലങ്ങളുടെയും പേരുകൾ ഓരോ പോസ്റ്റിലും വ്യത്യസ്തമായാണ് പരാമർശിക്കുന്നത്.
വയനാട് കർണാടക അതിർത്തിയിൽ റോഡ് മുറിച്ചു കടക്കാൻ കാട്ടുമൃഗങ്ങൾ എത്തുന്നത് അപൂർവ കാഴ്ചയല്ല. മലബാറിലെ ഏറ്റവും വലിയ വന്യ ജീവി സങ്കേതമായ മുത്തങ്ങ വയനാട്ടിലാണ്. അവിടെ വന്യ ആന, മാൻ , കാട്ടുകരടി , കടുവ, പുള്ളിപ്പുലി, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെ ഇതിലെ യാത്ര ചെയ്യുന്നവർക്ക് പലപ്പോഴും കാണാൻ കഴിയാറുണ്ട്.
എന്നാൽ ഈ വീഡിയോ വയനാട് കർണാടക ബോർഡറിലെതല്ല . ഒറീസയിലെ കിയോഞ്ചർ ജില്ലയിലെ കൗട്ടുക്ക് ഗാമത്തിനടുത്തുള്ള കാറ്റിൽ നിന്നുമുള്ളതാണ്. വീഡിയോയെപ്പറ്റി കൂടുതൽ അറിയാം
വസ്തുതാ വിശകലനം
ഈ വീഡിയോയുടെ കീ ഫ്രയിം ഉപയോഗിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഞങ്ങൾക്ക്
ഈ വീഡിയോയെ പറ്റിയുള്ള ചില വാർത്തകള്‍ ലഭിച്ചു.
ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ കൊട്ടുക്കിൽ , ഒരു കൂട്ടം ആനകൾ കാട്ടിൽ നിന്ന് ഗ്രാമത്തിലേക്ക് എത്തിച്ചേർന്നു. ഈ ആനകളെല്ലാം കാട്ടിൽ നിന്ന് ഭക്ഷണവും വെള്ളവും തേടി ഗ്രാമങ്ങളിലെത്തിയതാണ്. ഒന്നല്ല, 200 ലേറെ ആനകളാണ് കുടിയേറിയത്. ആനകളെ കണ്ട് ഗ്രാമവാസികൾ പരിഭ്രാന്തരായി. കാടുകൾ ഗ്രാമങ്ങളായി മാറിയതിന്റെ തുടർന്നാണ് ആനകളുടെ കുടിയേറ്റം. 2017 ഒക്ടോബർ ഒൻപതിനാണ് ദിവ്യഭാസ്കർ എന്ന ഒഡിഷ മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചരിക്കുന്നത്. ഓര്ഗീടോഡോബിച്ചോ എന്ന പോര്‍ച്ചുഗീസ് വെബ്സൈറ്റ് ഈആനക്കൂട്ടത്തെപ്പറ്റി ഒരു വാര്‍ത്ത അവരുടെ ഭാഷയില്‍ നല്‍കിയിട്ടുണ്ട്. അതിന്റെ ഇംഗ്ലിഷ് പരിഭാഷയുടെ സ്ക്രീന്‍ഷോട്ട്:

വീഡിയോയിൽ കാണുന്ന ആനക്കൂട്ടം വയനാട് കർണ്ണാടക അതിർത്തിയിൽ നിന്നുള്ളതല്ല. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ നിന്നുള്ളതാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ആനക്കൂട്ടത്തിന്റെ ഈ വീഡിയോ ദൃശ്യങ്ങൾ വയനാട് കർണ്ണാടക അതിർത്തിയിൽ നിന്നുള്ളതല്ല. ഒഡിഷയിലെ കിയോഞ്ജർ ജില്ലയിൽ നിന്നുമുള്ളതാണ്

Title:ഈ ആനക്കൂട്ടത്തെ കണ്ടത് ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലാണ്, വയനാട്ടിലല്ല…
Fact Check By: Vasuki SResult: False
