വിവരണം

ഏതൊരു രോഗത്തിനും ലോകം മുഴുവൻ ആത്യന്തികമായി ആശ്രയിക്കുന്ന ചികിത്സാ സമ്പ്രദായം അലോപതിയാണ്. എങ്കിലും കോവിഡിനെതിരെ ഇതുവരെ ഫലപ്രദമായ മരുന്ന് കണ്ടെത്താൻ അലോപ്പതി ചികിത്സാ സംബ്രദായത്തിനായിട്ടില്ല. ഇതിനിടയിൽ ആയുർവേദവും ഹോമോയോപതിയും കോവിഡിനെതിരെ ഫലപ്രദമാണെന്നും അത് ചികിത്സയിൽ ഔദ്യോഗികമായി ഉപയോഗിക്കണമെന്നും ഒരു വിഭാഗം ആളുകൾ വാദിക്കുന്നുണ്ട്.

ആയുർവേദത്തിലെ ചില കൂട്ടുകള്‍ കോവിഡിനെതിരെ ഫലപ്രദമാണെന്ന ചില വാദങ്ങൾക്ക് മുകളിൽ ഞങ്ങൾ അന്വേഷണം നടത്തി ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക് ഇവിടെ കൊടുക്കുന്നു.

കരിഞ്ചീരകം ഇഞ്ചി വെളുത്തുള്ളി മല്ലി നാരങ്ങാ മഞ്ഞൾ പൊടിഇവ ഇട്ടു വെള്ളംതിളപ്പിച്ചു ചെറു ചൂടോടെ കുടിച്ചാല്‍ കോവിഡ്‌ മാറ്റാന്‍ പറ്റില്ല…

ഹോമിയോപ്പതിയിൽ ഒരു മരുന്ന് കോവിഡിനെതിരെ ഫലപ്രദമാണെന്ന ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. ആദ്യം ഉയർന്നു കേട്ട വാദഗതി ആഴ്സെനികം ആൽബം 30 എന്ന ഹോമിയോ മരുന്ന് കോവിഡിനെതിരെ ഫലപ്രദമാണ് എന്നാണ്. പിന്നീട് ഇത് പ്രതിരോധ മരുന്ന് ആണെന്ന വാദങ്ങളുമായി പോസ്റ്റുകൾ പ്രചരിച്ചു.

archived linkFB post

എന്നാൽ ഇതൊന്നുമല്ല, ആഴ്സെനികം ആൽബം 30 പൊതുവായ ഒരു ഇമ്മ്യൂണിറ്റി ബൂസ്റ്റർ മാത്രമാണെന്നാണ് ഹോമിയോ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

വസ്തുതാ വിശകലനം

ഞങ്ങൾ ആഴ്സെനികം ആൽബം 30 എന്ന മരുന്നിനെ കുറിച്ച് അറിയാൻ വിവിധ ജില്ല മെഡിക്കൽ ഓഫീസർമാരുടെ സംസാരിച്ചിരുന്നു. അവരുടെ അഭിപ്രായങ്ങൾ ഇങ്ങനെയാണ്: ഈ മരുന്ന് ഇപ്പോൾ ഹോമിയോയിൽ പുതുതായി കണ്ടെത്തിയതല്ല. പണ്ടേയുള്ള മരുന്നാണ്. ഇത് ശരീരത്തിന്‍റെ പൊതുവായ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. രോഗ പ്രതിരോധശേഷി പൊതുവെ കുറഞ്ഞ ആളുകളിലാണല്ലോ വൈറസുകൾ കടന്നാക്രമിക്കുന്നത്. വൈറസുകൾക്കെതിരെ മരുന്ന് ഫലപ്രദമാണ്. ഈ മരുന്ന് കഴിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നത് മൂലം കോവിഡ് പ്രതിരോധം സാധ്യമായേക്കാം. അല്ലാതെ ഈ മരുന്ന് അല്ല. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നല്‍കുന്ന കോവിഡിനെതിരെയുള്ളതോ കോവിഡ് പ്രതിരോധത്തിനുള്ളതോ സാമൂഹ്യ അകലം പോലുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക തന്നെ വേണം.

സാമൂഹ്യ മാധ്യമങ്ങളിലെ ചില പ്രചാരണങ്ങൾ ഈ മരുന്ന് കേരള സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണ്. എന്നാൽ സംസ്ഥാന ആരോഗ്യ മന്ത്രാലയം ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

archived linkgulfnews

എല്ലാ സർക്കാർ ഹോമിയോ ആശുപത്രികൾ വഴിയും ഹോമിയോ ഡിസ്പെൻസറികൾ വഴിയും മരുന്ന് വിതരണം നടത്തുന്നുണ്ട്.

കോവിഡ് രോഗപ്രതിരോധത്തിനായി ഈ മരുന്ന് ഉപയോഗിക്കാമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് ഒരിക്കലും കോവിഡ് 19 നെ തടയുമെന്നോ പ്രതിരോധിക്കുമെന്നോ ഇതുവരെ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല.

നിഗമനം

ആഴ്‌സെനികം ആൽബം 30 എന്ന ഹോമിയോ മരുന്ന് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. കോവിഡ് പ്രതിരോധത്തിനോ ചികിത്സയ്‌ക്കോ ഈ മരുന്ന് ഉപയോഗിക്കാമെന്ന് ഹോമിയോ വിദഗ്ധർ പറയുന്നില്ല.

സാധാരണ വൈറസുകളെ പ്രതിരോധിക്കാൻ ശരീരത്തിന് കരുത്ത് നൽകുന്ന ഈ മരുന്ന് കോവിഡ് വൈറസുകളെയും ചിലപ്പോൾ പ്രതിരോധിച്ചേക്കാം എന്നാണു ഹോമിയോ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

Avatar

Title:ആഴ്‌സെനികം ആൽബം 30 എന്ന ഹോമിയോ മരുന്ന് കോവിഡ് വൈറസ് ബാധയെ പ്രതിരോധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല

Fact Check By: Vasuki S

Result: False