FACT CHECK: ഈ ചിത്രങ്ങള്‍ ടിപ്പു സുല്‍ത്താന്‍റെയും വാരിയംകുന്നന്‍റെതുമല്ല; സത്യാവസ്ഥ അറിയൂ…

ചരിത്രം

ടിപ്പു സുല്‍ത്താന്‍റെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ ഒറിജിനല്‍ ചിത്രങ്ങള്‍ എന്ന തരത്തില്‍ രണ്ട് ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ ടിപ്പു സുല്‍ത്താനും വാരിയാംകുന്നന്‍റെതുമല്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ടിപ്പു സുല്‍ത്താനിന്‍റെ ഒറിജിനല്‍ ഫോട്ടോയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ഒറിജിനല്‍ ഫോട്ടോയും ഇവരെ ചിത്രികരിച്ച ഫോട്ടോയും തമ്മില്‍ താരതമ്യം എന്ന തരത്തില്‍ ഒരു പോസ്റ്റര്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “കാട്ടുപന്നിയെ നാട്ടുപന്നിയാക്കുന്ന വര….”

എന്നാല്‍ ഈ ചിത്രങ്ങള്‍ ഇവരുടെതല്ല; എന്താണ് ഈ ചിത്രങ്ങളുടെ വസ്തുത നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ടിപ്പു സുല്‍ത്താനിന്‍റെ ഒറിജിനല്‍ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം ആഫ്രിക്കയിലെ ഒരു അടിമ വ്യാപാരിയായിരുന്ന രുമാളിസയുടെതാണ്. കൂടാതെ ക്യാമറ കണ്ടെത്തിയത് ടിപ്പു സുൽത്താൻ  മരിച്ചിട്ട് 27 കൊല്ലം കഴിഞ്ഞിട്ടാണ്.1799 മെയ് 4 നാണ് ടിപ്പു സുൽത്താൻ മരിച്ചത്. ക്യാമറ കണ്ടെത്തിയത് വർഷം 1816 ആണ്. ടിപ്പു സുൽത്താൻ മരിച്ചു കഴിഞ്ഞിട്ടാണ്‌  ക്യാമറ കണ്ടെത്തിയത്. ഇതിനെ മുന്‍പേ ഞങ്ങള്‍ ഈ വാദം പൊളിച്ചിരുന്നു. താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് ഇതിനെ കുറിച്ച് വിശദമായി വായിക്കാം-

ലണ്ടൻമ്യുസിയത്തിൽവെച്ചിട്ടുള്ളടിപ്പുസുൽത്താന്റേതാണോഈചിത്രം..,?

വാരിയം കുന്നത്തിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതല്ല പകരം മലബാറിലെ ഖിലാഫത്ത് ചലനത്തിന്‍റെ പ്രമുഖ നേതാവ് അലി മുസ്ലിയാരുടെതാണ് എന്ന് കണ്ടെത്തി.

Getty Images

നിഗമനം

പോസ്റ്റില്‍ നല്‍കിയ ചിത്രങ്ങള്‍ ടിപ്പു സുല്‍ത്താനും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഒറിജിനല്‍ ചിത്രങ്ങളല്ല പകരം ആഫ്രിക്കയിലെ ഒരു അടിമ വ്യാപാരി റുമാളിസയും ഖിലാഫത്ത് പ്രക്ഷോഭ നേതാവ് അലി മുസ്ലിയാരുടെതുമാണ്.

Avatar

Title:ഈ ചിത്രങ്ങള്‍ ടിപ്പു സുല്‍ത്താന്‍റെയും വാരിയംകുന്നന്‍റെതുമല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False