
വിവരണം
“ഹോസ്പിറ്റൽ വരാന്തയിൽ ഉപേക്ഷിച്ചു പോയ കൈകുഞ്ഞിനെ എടുത്ത് വളർത്താൻ കാണിച്ച ആ മനസിന് മുന്നിൽ ബിഗ് സല്യൂട്ട് ഇളയദളപതി വിജയ് ഇഷ്ട്ടം.. #ചങ്കാണ്_മച്ചാനെ_ദളപതി ?????? ലൈക് ഉണ്ടോ…?” എന്ന വാചകത്തോടൊപ്പം 2019 മെയ് 4ന് പ്രസിദ്ധികരിച്ച ഒരു പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 1100 കാളധികം ഷെയറുകളാണ്. ഈ പോസ്റ്റിന്റെ ഒപ്പം ദളപതി വിജയ് ഭാര്യ സംഗീതയോടൊപ്പം ഒരു കുഞ്ഞിനെ കയ്യിൽ പിടിച്ചു നില്കുന ചിത്രവും പങ്കു വെച്ചിട്ടുണ്ട്. തമിഴ് സിനിമയിലെ പ്രശസ്ത അഭിനേതാവായ വിജയ് ഒരു സാമുഹിക പ്രവ൪ത്തകനുമാണ്. പല കുട്ടികൾക്കും വിദ്യാഭ്യാസത്തിനായി വിജയ് സഹായിക്കാറുണ്ടെന്ന് നിരവധി മാധ്യമ വാർത്തകൾ നാം കണ്ടിട്ടുണ്ട്. പക്ഷെ ആശുപത്രിയിൽ ഉപേക്ഷിച്ചു പോയ ഒരു കുഞ്ഞിനെ യഥാർത്ഥത്തിൽ വിജയ് ദത്തെടുത്തിട്ടുണ്ടാകുമോ എന്ന സംശയം കമന്റ് ബോക്സിൽ പലരും ഉന്നയിച്ചിട്ടുണ്ട്. ഈ വാർത്തയുടെ യഥാർഥ്യം എന്താണെന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത വിശകലനം
ഞങ്ങൾ ഈ പോസ്റ്റിനു ലഭിച്ച കമൻറുകൾ പരിശോധിച്ചപ്പോൾ ഈ വാർത്ത വ്യാജമാണ് എന്ന് സൂചിപ്പിക്കുന്ന ക്കുന ഒരു കമന്റ് ശ്രദ്ധയിൽപ്പെട്ടു.

വിജയ് തന്‍റെ ജന്മദിനത്തിൽ ജനിച്ച കുഞ്ഞുങ്ങളെ നേരിൽ കാണുവാൻ ഒരു ആശുപത്രിയിൽ പോയതാണ് എന്നിട്ട് എല്ലാ കുഞ്ഞുങ്ങൾക്കും കയ്യിൽ സ്വർണ്ണം ഇട്ടു ശേഷം അങ്ങനെ കണ്ട ഒരു കുഞ്ഞിനെ കയ്യിലെടുത്ത ചിത്രമാണ് ഇത് എന്ന് Nandu Ktm എന്ന ഫെസ്ബൂക് ഉപഭോക്താവ് കമന്‍റ ചെയതിട്ടുണ്ട്. ഈ കമന്റിൽ പറയുന്നത് അന്വേഷിക്കുന്നതിന് മുമ്പേ ഞങ്ങൾ ഫെസ്ബൂക്കിലും ട്വിറ്റരിലും അന്വേഷിച്ചു. അപ്പോൾ ഇതേ ചിത്രം മറ്റൊരു വിവരണവുമായി ഞങ്ങൾക്ക് ലഭിച്ചു. വിജയ് കയ്യിൽ എടുത്തിരിക്കുന്ന ശിശു അജിത്തിന്റെയും ശാലിനിയുടെയും മകനായ ‘കുട്ടിത്തല’ എന്ന് അറിയപെടുന്ന ആദ്വിക് അജിത്താണ് എന്നാണ് ഈ പോസ്റ്റുകൾ അവകാശപ്പെടുന്നത്. ആദ്വിക് പിറന്നപ്പോൾ ആശുപത്രിയിൽ കാണാനായി ചെന്ന വിജയ് ‘കുട്ടിത്തല’യെ കയില് എടുത്ത് നില്കുന്ന ചിത്രമാണിതെന്ന് ഈ പോസ്റ്റിൽ പറയുന്നു.

അപ്പോള് എന്താണ് ഈ ചിത്രത്തിന്‍റെ യാഥാർഥ്യം…?. ചിത്രത്തിനെ കുറിച്ച് അറിയാനായി ഞങ്ങൾ Yandex ൽ reverse image search നടത്തി ചിത്രം പരിശോധിച്ചു. അതിൽ മലയാളം ഫില്മി ബീറ്റ്സ് എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു ലേഖനം ലഭിച്ചു.2015 മാർച്ചിൽ പ്രസിദ്ധികരിച്ച ഈ ലേഖനത്തിൽ വിജയ് അജിത്തിന്റെയും ശാലിനിയുടെയും മകനെ കാണാൻ ആശുപത്രിയിൽ പോയി എന്ന വിവരണം ഉണ്ടായിരുന്നു. ഇതേ ചിത്രം ലേഖനത്തിൽ കൊടുത്തിട്ടുണ്ട്. എന്നാൽ ഈ ചിത്രം വിശ്വസനീയമല്ല എന്നും ഈ ലേഖനത്തിൽ പറയുന്നുണ്ട്. അതിനാൽ ഞങ്ങൾ തുടർന്നുള്ള പരിനാമങ്ങൾ പരിശോധിച്ചപ്പോൾ ഈ ചിത്രങ്ങൾ വ്യാജമാണെന്ന് അജിത്തിന്റെ മാനേജർ വിശദീകരിക്കുകയുണ്ടായി എന്ന വാർത്ത ലഭിച്ചു. അപ്പോൾ ഈ ചിത്രം കുട്ടിതലയുടെതല്ല എന്ന് ഉറപ്പാണ്. ഞങ്ങൾ കമന്റിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിച്ചു. ദളപതി വിജയ് എല്ലാം കൊല്ലവും ആശുപത്രിയിൽ തൻ്റെ ജന്മദിനത്തിൽ പിറവിയെടുക്കുന്ന കുഞ്ഞുങ്ങളെ സ്വർണ്ണം ഇടുവിക്കും ഈ കാര്യം വസ്തുതയാണ്. ജന്മദിനം വിശാലമായ രിതിയിൽ ആഘോഷിക്കാതെ പാവങ്ങൾക്കായി സാമുഹിക പ്രവർത്തനം ചെയ്യുന്നതിലാണ് വിജയ് വിശ്വസിക്കുന്നത്.
ഞങ്ങൾ വിജയ് ആശുപത്രിയിൽ പോയി കുഞ്ഞുങ്ങളെ സ്വർണ്ണം ഇടുവിക്കുന്ന വാർത്തകൾ പരിശോധിച്ചു. 2011ൽ വിജയ് 37മത്തെ ജന്മദിനം ആഘോഷിക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് യൂട്യൂബിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വീഡിയോയിൽ ചിത്രത്തിൽ കാണുന്ന ഷർട്ട് തനെയാണ് വിജയ് ധരിച്ചിരിക്കുന്നത്.. അതിനാൽ 2011ൽ ആശുപത്രിയിൽ വിജയുടെ ജന്മദിനത്തിന് ജനിച്ച കുഞ്ഞുങ്ങളെ സ്വർണ്ണം ഇടുവിക്കുന്നദൃശ്യങ്ങളാകാം ഇതെന്ന് ഞങ്ങൾ അനുമാനിച്ചു.
അതിനാൽ ഞങ്ങൾ യൂട്യൂബിൽ പിന്നെയും പരിശോധിച്ചപ്പോൾ വിജയ് 2011ൽ അദേഹത്തിന്റെ ജന്മദിനത്തിന് എഗ്മോർ ആശുപത്രിയിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സ്വർണ്ണ മോതിരം ഇടിക്കുന്ന വീഡിയോ ലഭിച്ചു. ഈ വീഡിയോയിൽ വിജയും ഭാര്യ സംഗീതയും ആശുപത്രിയിൽ കുട്ടികൾക്ക് മോതിരം ഇടുവിക്കുന്നത് കാണാം. ഈ ചിത്രവും ഈ സംഭവത്തിന്റെ സമയത്ത് എടുത്തതാണെന്നു വ്യക്തമാണ്.

Malayalam Filmi Beat | Archived Link |
Only Kollywood | Archived Link |
123cinebuzz.blogspot | Archived Link |
Business of Cinema | Archived Link |
Vijay Wikipedia | Archived Link |
നിഗമനം
ഈ ചിത്രം വിജയ് ആശുപത്രിയിൽ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ദത്തെടുക്കുന്നതിന്റെതല്ല മാത്രമല്ല ഈ ശിശു അജിത്തിന്റെയും ശാലിനിയുടെയും മകന് ആദ്വികും അല്ല. വിജയ് തൻ്റെ ജന്മദിനത്തിന്റെ അന്ന് പിറവിയെടുക്കുന്ന കുട്ടികളെ സ്വർണ്ണം ഇടിപ്പിക്കുമ്പോൾ എടുത്ത ചിത്രമാണ് ഇത്. അതിനാൽ പ്രിയ വായനക്കാർ വസ്തുത മനസ്സിലാക്കാതെ ഇത് ദയവായി ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ചിത്രങ്ങള്‍ കടപ്പാട്: 123cinemabuzz.blogspot.com
