
ഫിഫ ലോകകപ്പ് മാമാങ്കത്തിന് തിരശീല വീണെങ്കിലും ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ തങ്ങളുടെ ടീമുകളുടെയും ഫുട്ബോൾ താരങ്ങളുടെയും കളിയുടെ ചില സുപ്രധാന നിമിഷങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ സ്ത്രീകളുടെ ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്
പ്രചരണം
സ്റ്റേഡിയത്തിനുള്ളിലെ ഗ്രൗണ്ടിൽ വനിതാ ഫുട്ബോൾ കളിക്കിടെ ഒരു ടീമിലെ താരം എതിർടീമിലെ ലെ ഫുട്ബോൾ താരത്തെ മനപ്പൂർവ്വമായും അല്ലാതെയും ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്. മാച്ച് റഫറി പ്രശ്നമുണ്ടാക്കുന്ന താരത്തെ താക്കീത് ചെയ്ത് കാർഡ് കാണിക്കുന്നുണ്ട്.
വനിതകളുടെ ലോകകപ്പ് മത്സരത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ എന്നു സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “സ്ത്രീകളുടെ ഫുട്ബോൾ വേൾഡ് കപ്പ്… എത്ര നല്ല മര്യാദയായി കളിക്കുന്നു.., കണ്ടുപഠിക്കണം”
എന്നാൽ വർഷങ്ങൾ പഴയ ദൃശ്യങ്ങൾ ആണിതെന്നും വനിതകളുടെ വേൾഡ് കപ്പ് മത്സരവുമായി യാതൊരു ബന്ധവുമില്ല എന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇങ്ങനെ
വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ 2009 പ്രസിദ്ധീകരിച്ച ചില യുട്യൂബ് ചാനലുകളില്‍ വീഡിയോ ദൃശ്യങ്ങളിൽ നിന്നുമുള്ള ചിത്രങ്ങൾ കാണാൻ സാധിച്ചു. അന്വേഷണത്തിൽ ഞങ്ങൾക്ക് 2009ന് നവംബർ 11ന് sportstop10plays എന്ന യൂട്യൂബ് ചാനൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ ലഭിച്ചു.
<iframe width=”1182″ height=”665″ src=”https://www.youtube.com/embed/bO3N7oGREgQ” title=”Elizabeth Lambert Attacks – New Mexico Lobos vs BYU Cougars HD” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
ന്യൂ മെക്സിക്ക സോക്കര്‍ ഡിഫന്‍റര്‍ എലിസബത്ത് ലാംബെർട്ട് എന്ന താരമാണ് എതിർ ടീം കളിക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത്.
ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ വാർത്ത തിരിഞ്ഞപ്പോൾ ഇഎസ്‌പിഎന്‍ ഓൺലൈൻ പതിപ്പിൽ മല്‍സരത്തിനിടയിലുണ്ടായ അനിഷ്ട സംഭവത്തെ കുറിച്ച് പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. ന്യൂ മെക്സിക്കോയുടെ ഡിഫന്‍ററുടെ പ്രവൃത്തിയില്‍ നടപടിയെടുത്ത് വിലക്ക് ഏര്‍പ്പാടാക്കിയെന്നും താരം പിന്നീട് മാപ്പ് പറഞ്ഞുവെന്നുമാണ് വാര്‍ത്തയുടെ ഉള്ളടക്കം.
“കളിയുടെ വീഡിയോ ഫൂട്ടേജിൽ, ജൂനിയറായ ലാംബെർട്ട്, എതിര്‍ ടീമിലെ താരത്തെ മുഷ്ടി ചുരുട്ടി ഇടിക്കുകയും പുറകിലേക്ക് കൈത്തണ്ട പിടിച്ചു തിരിക്കുകയും മറ്റൊരു താരത്തെ മുടിക്കുത്തിന് പിടിച്ചു വലിച്ച് താഴെ ഇടുന്നതും കാണാം. 76-ആം മിനിറ്റിൽ ലാംബെർട്ടിന് മഞ്ഞ കാർഡ് ലഭിച്ചു.
വെള്ളിയാഴ്ച, ലാംബെർട്ട് തന്‍റെ പ്രവൃത്തികൾക്ക് ക്ഷമാപണം നടത്തി, “അഗാധമായും പൂർണ്ണഹൃദയത്തോടെയും ഖേദിക്കുന്നു” എന്ന് പറഞ്ഞു.
പരിശീലനങ്ങൾ, ഗെയിമുകൾ, കണ്ടീഷനിംഗ് എന്നിവയിൽ പങ്കെടുക്കുന്നതിൽ നിന്ന് ലാംബെർട്ടിനെ വിലക്കിയിട്ടുണ്ട്, കോച്ച് കിറ്റ് വെല വെള്ളിയാഴ്ച പ്രഖ്യാപിച്ചു.”
യുഎസിലെ ഇന്‍റര്‍കോളേജിയേറ്റ് അത്‌ലറ്റിക്‌സ് കോണ്‍ഫറന്‍സ് മത്സരത്തില്‍ നിന്നുള്ള വീഡിയോ ആണിത്. അല്ലാതെ വനിതകളുടെ ഫുട്ബോള്‍ മല്‍സരത്തില്‍ നിന്നുള്ളതല്ല. 2009 ല്‍ നടന്ന ഈ സംഭവത്തിന് 13 വര്ഷം പഴക്കമുണ്ട്. മൗണ്ടന്‍ വെസ്റ്റ് കോണ്‍ഫറന്‍സ്(MWC) സോക്കര്‍, ബേസ്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ഇന്‍ഡോര്‍ ഗെയിംസ്, സ്വിമ്മിംഗ് തുടങ്ങി കോളേജ് തലത്തിലുള്ള കായിക മത്സരങ്ങളാണ് MWC സംഘടിപ്പിക്കുന്നത്.
സംഭവത്തെ കുറിച്ചുള്ള മറ്റു വാർത്തകളും ലഭ്യമാണ്. 2009 ൽ യുഎസിൽ നടന്ന ഇന്‍റർ കോളേജിയേറ്റ് മത്സരത്തിൽ നിന്നുള്ള ഈ ദൃശ്യങ്ങൾക്ക് ലോകകപ്പ് വനിതാ ഫുട്ബോൾ മത്സരവുമായി യാതൊരു ബന്ധവുമില്ല. 2019 ലായിരുന്നു വനിത വേൾഡ് കപ്പ് മത്സരം ഒടുവില്‍ നടന്നത്. ഫ്രാന്‍സ് ആയിരുന്നു വേദി. അടുത്ത വനിതാ വേൾഡ് കപ്പ് നടക്കുന്നത് ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും ആയി 2023 ജൂലൈ 20 മുതൽ ഓഗസ്റ്റ് 20 വരെയാണ്. കൂടുതൽ വിവരങ്ങൾ ഫിഫയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. പോസ്റ്റിലെ ദൃശ്യങ്ങൾ വനിത ലോകകപ്പ് മത്സരത്തിൽ നിന്നുള്ളതല്ല. യുഎസിലെ ഇന്‍റര്‍ കോളേജിയേറ്റ് അത്‌ലറ്റിക്‌സ് കോണ്‍ഫറന്‍സ് മത്സരത്തില്‍ നിന്നുള്ള വീഡിയോ ആണിത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:വനിതാ ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ – വീഡിയോയുടെ സത്യമറിയൂ…
Fact Check By: Vasuki SResult: False
