വൈറ്റില മേല്‍പ്പാലത്തിന്‍റെ ഈ രൂപരേഖ തയ്യാറാക്കിയത് ഇ. ശ്രീധരനല്ല… സത്യമറിയൂ…

രാഷ്ട്രീയം | Politics

എറണാകുളം ജില്ലയിലെ വൈറ്റില ജംഗ്ഷൻ കാലങ്ങളായി ഗതാഗത കുരുക്കിന്‍റെ പിടിയിലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അവിടെ പണിത മേൽപ്പാലം മേൽപ്പാലം ഉദ്ഘാടനം ചെയ്തതോടെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വീണ്ടും അവിടെ ഗതാഗത കുരുക്ക് ഉണ്ടാവുന്നുണ്ട്.

 ഗതാഗതക്കുരുക്കിന് എന്നെന്നേക്കുമായി പരിഹാരം ഉണ്ടാവാൻ മെട്രോമാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയായിരുന്നു നടപ്പാക്കേണ്ടിയിരുന്നത് എന്നു വാദിച്ച് ചില പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. 

പ്രചരണം

വൈറ്റിലയിലെ ഗതാഗതകുരുക്കിന് എന്നന്നേക്കുമായി പരിഹാരം ഉണ്ടാക്കാൻ  മെട്രോമാൻ രൂപകല്പനചെയ്ത മേൽപ്പാലത്തിന് ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മേൽ പാലത്തിന്‍റെ ഗ്രാഫിക് രൂപകല്പനയോടൊപ്പം പ്രചരിക്കുന്ന നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെ: “വൈറ്റിലയിൽ ശ്രീ ഇ. ശ്രീധരൻ സർ ഡിസൈൻ ചെയ്ത പാലം ആണ് . സർക്കാർ ഇത് അഗീകരിച്ചില്ല.. കേരള ജനതക്ക് യോഗം ഇല്ല…. മനുഷ്യന് ഉയർന്ന ചിന്താഗതിയും ദീർഗവീക്ഷണവും ഇല്ലാത്തതിന്റെ ഗുണം…. ഭാവി തലമുറ അനുഭവിക്കേണ്ടി വരും….. ഒപ്പം കുറെ കടവും”

archived linkFB post

ഞങ്ങൾ അന്വേഷിച്ചപ്പോൾ പ്രചരിക്കുന്ന മേൽപ്പാലത്തിന്‍റെ ചിത്രത്തിന് ഇ.ശ്രീധരനുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. 

 വസ്തുത ഇങ്ങനെ

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രം ഉൾപ്പെടുന്ന ഒരു യൂട്യൂബ് വീഡിയോ ലഭിച്ചു.  കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ഷമീർ അബ്ദുള്ള തന്‍റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുള്ളതാണ് മലയാളത്തിലുള്ള വീഡിയോ. വീഡിയോയ്ക്ക് PROJECT VYTTILA FLYOVER തലക്കെട്ട് നൽകിയിട്ടുണ്ട്. വീഡിയോയുടെ 10.24 മിനിറ്റ് എത്തുമ്പോഴാണ് ഈ ചിത്രം ഉൾപ്പെടുന്ന ഭാഗം കാണാന്‍ സാധിക്കുന്നത്.  വൈറ്റിലയിലെ ഗതാഗത കുരുക്ക് ഇല്ലാതാക്കുന്നതിനായി ഷമീര്‍ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയെ കുറിച്ചാണ് വീഡിയോ. 2017 നവംബർ 25നാണ് വീഡിയോ  അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

ഞങ്ങൾ കൂടുതൽ വിവരങ്ങൾക്കായി ഷമീർ അബ്ദുള്ളയുമായി സംസാരിച്ചു. ഈ വീഡിയോ അദ്ദേഹം തയ്യാറാക്കിയതാണെന്നും ഈ രൂപരേഖ ഒരു ഗ്രാഫിക് ഡിസൈനറെ കൊണ്ട് ഡിസൈൻ ചെയ്യിച്ചതാണ് എന്നും അദ്ദേഹം അറിയിച്ചു. ഷമീറിന്‍റെ നിര്‍ദ്ദേശ പ്രകാരം ഗ്രാഫിക്സ് തയ്യാറാക്കിയത് തൃശൂർ പെരുമ്പിലാവ് സ്വദേശിയായ ഷെഹില്‍ എന്ന ഡിസൈനറാണ്.

താൻ തയ്യാറാക്കിയ പ്രോജക്ട് ശ്രീധരനെ കാണിച്ചിരുന്നു എന്നും അദ്ദേഹം അഭിനന്ദിച്ചിരുന്നുവെന്നും ഷമീർ അറിയിച്ചു. ഷമീറിന്‍റെ വൈറ്റില മേല്‍പ്പാലത്തിന്‍റെ രൂപകൽപന മുമ്പ് ചില മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. താഴെയുള്ള ലിങ്കുകളിൽ പോയാൽ ലേഖനങ്ങൾ വായിക്കാം. 

deccanchronicle | thehindu

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിന് ഈ ശ്രീധരനുമായി യാതൊരു ബന്ധവുമില്ല എന്ന് അദ്ദേഹത്തിന്‍റെ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. 

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്.  ഇ.ശ്രീധരൻ തയ്യാറാക്കിയ വൈറ്റില മേൽപ്പാലത്തിലെ രൂപരേഖ എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം ഷമീർ എന്നൊരു കൊച്ചി സ്വദേശിയായ എഞ്ചിനീയര്‍ തയ്യാറാക്കിയതാണ്. ഇ.ശ്രീധരനുമായി രൂപരേഖയ്ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വൈറ്റില മേല്‍പ്പാലത്തിന്‍റെ ഈ രൂപരേഖ തയ്യാറാക്കിയത് ഇ. ശ്രീധരനല്ല… സത്യമറിയൂ…

Fact Check By: Vasuki S 

Result: False