
വാരാണസിയുടെ വികസനം മുന്നില്‍ക്കണ്ട് നടപ്പിലാക്കുന്ന കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതി ഡിസംബർ 13ന് വാരാണസിയിൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്ന് മാധ്യമ വാര്‍ത്തകളിലൂടെ നാം അറിഞ്ഞിരുന്നു. പദ്ധതി വാരാണസി നഗരത്തിന്‍റെ മുഖച്ഛായ മാറ്റുമെന്ന് പറയപ്പെടുന്നു. മനോഹരമായ ദീപാലങ്കാരങ്ങളാൽ തിളങ്ങുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെ ചിത്രം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പുതുതായി നവീകരിച്ച കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെ ചിത്രമാണിത് എന്ന് സൂചിപ്പിച്ച് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: *🛕💫കാശി വിശ്വനാഥ ക്ഷേത്രം സുവർണ്ണ ശോഭയിൽ🛕💫*
*💫🗻ശ്രീ കൈലാസം🗻💫*”

അന്വേഷണത്തിൽ, ഇത് കാശിവിശ്വനാഥ ക്ഷേത്രത്തിന്‍റെ ചിത്രമല്ലെന്നും ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്‍റെതാണ് എന്നും വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ ഇത് ഗുജറാത്തിലെ സോമനാഥ ക്ഷേത്രമാണ് എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭ്യമായി.
ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്‍റെ വെബ്‌സൈറ്റും മറ്റ് സോഷ്യൽ മീഡിയ ഹാൻഡിലുകളും ഞങ്ങൾ സന്ദർശിച്ചു. സോമനാഥ ക്ഷേത്രത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സമാനമായ ഒരു വീഡിയോ കണ്ടെത്തി.
“ശ്രീ സോമനാഥ ക്ഷേത്രത്തിലെ ദീപാവലി പ്രത്യേക അലങ്കാരം” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. നിര്‍മ്മാണ രീതി നിരീക്ഷിച്ചാല്‍ പോസ്റ്റിലെ ചിത്രത്തില്‍ കാണുന്നത് സോമനാഥ ക്ഷേത്രം തന്നെയാണ് എന്ന് വ്യക്തമാകും.
പിന്നീട് ഞങ്ങള്‍ ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തെ കുറിച്ച് അന്വേഷിച്ചു. താഴെയുള്ള ചിത്രത്തില്‍ കാണുന്നതാണ് കാശി വിശ്വനാഥ ക്ഷേത്രം.

തുടര്‍ന്ന് സ്ഥിരീകരണത്തിനായി ഞങ്ങളുടെ പ്രതിനിധി ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന വൈറൽ ചിത്രം കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെതല്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല, ക്ഷേത്രത്തിന് വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
കൂടാതെ, ഞങ്ങളുടെ ഗുജറാത്ത് പ്രതിനിധി അവിടുത്തെ ഒരു പ്രാദേശിക പത്രപ്രവർത്തകനുമായി സംസാരിച്ചു. ഇത് സോമനാഥ ക്ഷേത്രത്തിന്‍റെ ഫോട്ടോയാണെന്നും വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രമല്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം അദ്ദേഹം പകർത്തിയ സോമനാഥ ക്ഷേത്രത്തിന്‍റെ ഒരു ചിത്രവും അദ്ദേഹം ഞങ്ങൾക്ക് അയച്ചുതന്നു. താഴെ ചിത്രം നിങ്ങൾക്ക് കാണാം.

ഞങ്ങളുടെ ഈ ഫാക്റ്റ് ചെക്ക് ഇംഗ്ലീഷില്‍ വായിക്കാന്‍:
Video Of Somnath Temple Viral As Newly Renovated Kashi Vishwanath Temple
നിഗമനം
പോസ്റ്റിലെ അവകാശവാദം തെറ്റാണ്. പ്രചരിക്കുന്ന ചിത്രം വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെതല്ല. ഗുജറാത്തിലെ സോമനാഥ ക്ഷേത്രമാണ് ചിത്രത്തിലുള്ളത്. കാശി വിശ്വനാഥ ക്ഷേത്രത്തിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ചിത്രം കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെതല്ല, ഗുജറാത്ത് സോമനാഥ ക്ഷേത്രത്തിന്‍റെതാണ്…
Fact Check By: Vasuki SResult: False
