
വിവരണം
“ഹോ സന്തോഷം ആയില്ലേ ??” എന്ന അടികുറിപ്പ് ചേർത്ത് 2019 ഏപ്രിൽ 7 ന് Sunil George എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സ്‌ത്രീയ്‌ക്കൊപ്പം നിൽക്കുന്നത് കാണാം. ഫോട്ടോയുടെ മുകളിൽ ഉള്ള വാചകം ഇപ്രകാരം: “കിട്ടിയെടോ കിട്ടി മോടിയണ്ണ്ന്റെ കല്യാണ ഫോട്ടോ ഇത് തപ്പിപിടിച്ചവനെ സമത്തിക്കണം ഇന്ത്യക്ക് വേണ്ടി കുടുംബം ഉപേക്ഷിച്ചവൻ . 😀 😀 :D” 24 മണിക്കൂറിനകം ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്നത് 250 ലധികംഷെയറുകളാണ്. ഈ ചിത്രത്തിൽ കാണുന്ന സ്ത്രി മോദിയുടെ ഭാര്യ യശോദാ ബെൻ ആണ് ഇത് മോദിയുടെ കല്യാണ ചിത്രമാണെന്നും ഈ പോസ്റ്റിൽ അവകാശപ്പെടുന്നു. എന്നാൽ ഈ അവകാശവാദം ഇത്രത്തോളം സത്യമാണ്? ഈ ചിത്രം നരേന്ദ്ര മോദിയുടെ കല്യാണ ഫോട്ടോ തനെയാണോ? ചിത്രത്തിൽ കാണുന്ന സ്ത്രി മോദിയുടെ ഭാര്യ യശോദാബെൻ തന്നെയാണോ? എന്നി ചോദ്യങ്ങൾക്ക് ഉത്തരം നമുക്ക് അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കാം.
വസ്തുത വിശകലനം
ഈ പോസ്റ്റിൽ ഉന്നയിക്കുന്ന അവകാശവാദം വിശ്വസിക്കാൻ കുറച്ച ബുദ്ധിമുട്ടാണ്. കാരണം മോദി ബെനിനെ വിവാഹം കഴച്ചപ്പോൾ അദ്ദേഹത്തിന് പതിനെട്ട് വയസുണ്ടായിരുന്നു. അത് പോലെ യശോദാബെനിനു അന്നു 17 വയിസ് പ്രായമുണ്ടായിരുന്നല്ലോ. പക്ഷെ ഈ ചിത്രത്തിൽ രണ്ട് പേരുടെ പ്രായം അധികമാണെന്ന് കാണപ്പെടുന്നു. അത് പോലെ രണ്ട് പേരുടെയും തമ്മിൽ പ്രായവ്യത്യാസം ഒരുപാട് അധികമായി കാണപ്പെടുന്നു.. യശോദാബെനും മോദിയും തമ്മിൽ വെറും ഒരു വയസിന്റെ പ്രായവ്യത്യാസമേയുള്ളോ..?.

മോദി അദേഹത്തിന്റെ വിവാഹത്തിന്റെ സത്യം രഹസ്യമായി വെച്ചിരുന്നു. പക്ഷെ 2014 ലോക്സഭ തെരെഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ അദേഹം വിവാഹിതനാണെന്ന സത്യം വെളിപ്പെടുത്തി. റിട്ടയർ ആയ സ്കൂൾ ടീച്ചർ യശോദാ ബെൻ ആണ് തന്റെ ഭാര്യ എന്ന് അദേഹം നാമനിർദ്ദേശ പത്രികയിൽ എഴുതി. ഈ ചിത്രത്തിൽ കാണുന്നത് യശോദാ ബെൻ അല്ല എന്ന് ഉറപ്പാണ്.. അതെ പോലെ ഇത് മോദിയോടൊപ്പമുള്ള അവരുടെ വിവാഹത്തിന്റെ ഫോട്ടോ അല്ല എന്നും ഉറപ്പാണ്. ഇപ്പോൾ ഈ ഫോട്ടോയുടെ യാഥാർഥ്യം എന്താണ്? ഇത് അറിയാനായി ഞങ്ങൾ ഫോട്ടോയുടെ ഗൂഗിൾ reverse image search നടത്തി. അതിലുടെ ലഭിച്ച പരിണാമങ്ങളുടെ സ്ക്രീൻഷോട്ട് താഴെ നല്കിയിട്ടുണ്ട്.

ഞങ്ങൾക്ക് പോസ്റ്റുകാർഡ് ന്യൂസ് പ്രസിദ്ധികരിച്ച ഒരു വാർത്ത ലഭിച്ചു. അതിൽ പറയുന്നത് ഈ ചിത്രം മുൻ ബിജെപി കേന്ദ്ര മന്ത്രി കാശിറാം രാനെയുടെ മകളുടെ വിവാഹത്തിന്റെ സമയം എടുത്ത ഫോട്ടോ ആണെന്ന് വാർത്തയിൽ അറിയിക്കുന്നു. പോസ്റ്റിൽ നൽകിയിരിക്കുന്നത് യഥാർത്ഥ ഫോട്ടോയുടെ ക്രോപ്പ് ചെയ്ത രൂപമാണ്. യഥാർത്ഥ ഫോട്ടോ ഇതാണ്

ഫോട്ടോയിൽ കാശിറാം രാനെയുമുണ്ട്. കണ്ണാടി ധരിച്ച ചെറുപ്പക്കാരനാണ് ഈ സ്ത്രിയുടെ ഭർത്താവെന്നു ഒരു ഉപഭോക്താവ് എഴുതിയിട്ടുണ്ട്..
Postcard | Archived Link |
Narendra Modi Wikipedia | Archived Link |
Quora | Archived Link |
Washington Post | Archived Link |
ഞങ്ങളുടെ പ്രതിനിധി കാശിറാം രാനെയുടെ മകൻ ദീപക് രനെയോദ് നേരിട്ട് ബന്ധപ്പെട്ടു. അദേഹം പറയുന്നത് ഇങ്ങനെ: “ഇത് എന്‍റെ പെങ്ങളുടെ കല്യാണ ഫോട്ടോ അല്ല. ഞങ്ങൾ ഞങ്ങളുടെ ഫോട്ടോകൾ സാമുഹിക മാധ്യമങ്ങളിൽ ഇടാറില്ല. ഇതൊരു ബിജെപി പ്രവർത്തകന്‍റെ വിവാഹത്തിന് എന്‍റെ അച്ഛനും മോദിജിയും പോയപ്പോൾ എടുത്ത ചിത്രമാണ്. ഇത് മോദിജിയുടെ കല്യാണ ഫോട്ടോ അല്ല അത് പോലെ ഇത് എന്‍റെ പെങ്ങളുടെ കല്യാണ ഫോട്ടോയുമല്ല.”
നിഗമനം
മോദിയുടെ കല്യാണ ഫോട്ടോ എന്ന മട്ടിൽ പ്രചരിപ്പിക്കുന്ന ഈ ഫോട്ടോ വ്യാജമാണ്. ഈ ചിത്രം മോദിയുടെ കല്യാണ ഫോട്ടോ അല്ല. ഈ ചിത്രത്തിൽ കാണുന്നത് അദേഹത്തിന്റെ ഭാര്യയും അല്ല. അതിനാൽ ഈ ചിത്രം പ്രിയ വായനക്കാർ ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ചിത്രങ്ങള്‍ കടപ്പാട്: ഗൂഗിള്‍, കോര

Title:ഇത് മോദിയുടെ കല്യാണ ഫോട്ടോ അല്ല! സത്യം എന്താണ് അറിയാം…
Fact Check By: Harish NairResult: False
