ലണ്ടൻ മ്യുസിയത്തിൽ വെച്ചിട്ടുള്ള ടിപ്പു സുൽത്താന്റേതാണോ ഈ ചിത്രം….?

കൌതുകം
ചിത്രം കടപ്പാട്: ഫെസ്ബൂക്ക്

വിവരണം

Archived Link

“ഇതാണ് ടിപ്പു സുൽത്താന്റെ യഥാർത്ഥ  ഫോട്ടോ. ലണ്ടൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.” എന്ന വാചകത്തോടൊപ്പം  2019ഏപ്രിൽ 25 നാണ് ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രം ടിപ്പു സുൽത്താന്റെതാണെന്ന അവകാശവാദം ഈ പോസ്റ്റിലൂടെ ഉന്നയിച്ചിട്ടുണ്ട്.. ഈ ചിത്രത്തിന് ഇത് വരെ ലഭിചിരിക്കുനത് 550നേക്കാളധികം  ഷെയറുകളാണ്. മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താന്റെ ചിത്രം തനെയാണോ ഇത്? അതോ ചിത്രത്തിൽ കാണുന്ന വ്യക്തി വേറെ ആരെങ്കിലുമാണോ ? എന്താണ് ഈ ചിത്രത്തിന്റെ യാഥാർഥ്യം നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

വസ്തുത വിശകലനം

ഞങ്ങള്‍ ഈ പോസ്റ്റിന്‍റെ കമന്റുകൾ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് Jasmin Chunkappara Jalakappuramയുടെ ഒരു കമന്‍റ  ഞങ്ങൾക്ക് ലഭിച്ചു ഇതിൽ  അവർ പറയുന്നത് ടിപ്പു സുൽത്താൻ  എന്ന മട്ടിൽ പ്രച്ചരിപ്പിക്കുന്ന  ഈ ചിത്രം രുമാളിസേയുടെ ആയിക്കൂടെന്നില്ല. ഞങ്ങള് രുമാളിസേയുടെ വിക്കിപീഡിയ പേജ് പരിശോധിച്ചു. അതിൽ  ലഭിച്ച ചിത്രം കണ്ടാൽ രണ്ടു വ്യക്തികളും തമ്മിൽ പല സാദൃശ്യങ്ങൾ കാണാൻ സാധിക്കും.

ഈ ചിത്രത്തെപ്പറ്റി പല മാധ്യമങ്ങളും  വസ്തുത പരിശോധിക്കുന വെബ്സൈറ്റുകളും പരിശോധന നടത്തിയിട്ടുണ്ട്. ഈ ചിത്രം രുമാളിസേയുടെതായിരിക്കുമ്മ്  എന്നവർ അനുമാനിക്കുന്നു. ഈ രണ്ടു ചിത്രങ്കളിലും കാണുന്ന വ്യക്തികളുടെ മൂക്ക് ഒരേ പോലെയാണ്, ഇവർ ധരിച്ച വസ്ത്രങ്ങളിൽ  സമാനതകളുണ്ട് . അതുപോലെ തന്നെ ഇവരുടെ അരയിലെ ബെൽറ്റിൽ വെച്ചിരിക്കുന്ന കത്തിയും സമാനതയുള്ളതാണ്. ഇത് കൂടാതെ ക്യാമറ കണ്ടെത്തിയത് ടിപ്പു സുൽത്താൻ  മരിച്ചിട്ട് 27 കൊല്ലം കഴിഞ്ഞിട്ടാണ്.1799 മെയ് 4 നാണ് ടിപ്പു സുൽത്താൻ മരിച്ചത്. ക്യാമറ കണ്ടെത്തിയത് വർഷം 1816 ആണ്. ടിപ്പു സുൽത്താൻ മരിച്ചു കഴിഞ്ഞിട്ടാണ്‌  ക്യാമറ കണ്ടെത്തിയത്. അതിനാൽ ക്യാമറ ഉപയോഗിച്ച ടിപ്പു സുൽത്താന്റെ ഫോട്ടോ എടുക്കുക അസാധ്യമാണ്. ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം അദ്ദേഹത്തിന്റേതാവാൻ ഒരു വഴിയുമില്ല. പക്ഷെ 1855ൽ  ജനിച്ച മുഹമ്മദ് ബിൻ ഖൽഫാൻ ബിൻ ഖമിസ് അൽ ബരവാനി അതാണ് അഫ്രിക്കയുടെ ജാഞ്ഞിബാർ രാജ്യത്തിൽ അടിമക്കച്ചവടംനടത്തിയിരുന്ന രുമാളിസേയുടെതായിരിക്കാം. വസ്തുത പരിശോധന വെബ്സൈറ്റുകളും, മാധ്യമങ്ങളും  ഇതിനെ കുറിച്ച പ്രസിദ്ധികരിച്ച ലേഖനങ്ങൾ താഴെ നല്കിയ ലിങ്കുകൾ സന്ദർശിച്ചു വായിക്കാം.

TOIArchived Link
The LallantopArchived Link
Bangalore mirrorArchived Link
Rumaliza WikipediaArchived Link
AltnewsArchived Link
QuintArchived Link
Tipu Sultan WikipediaArchived Link

നിഗമനം

ഈ ചിത്രം ടിപ്പു സുൽത്താന്റേതാകാൻ  ഒരു സാധ്യതയുമില്ല, കാരണം ടിപ്പു സുൽത്താൻ  മരിച്ച് 27 കൊല്ലങ്ങൾക്കു ശേഷമാണ് ക്യാമറ ആവിഷ്കരിച്ചത്. ഈ ചിത്രം അഫ്രിക്കയിൽ  അടിമക്കച്ചവടം ചെയ്തിരുന്ന രുമാളിസേയുടെതാകാം.

ചിത്രങ്ങള്‍ കടപ്പാട്: ഗൂഗിള്‍, Pinterest, Getty Images

Avatar

Title:ലണ്ടൻ മ്യുസിയത്തിൽ വെച്ചിട്ടുള്ള ടിപ്പു സുൽത്താന്റേതാണോ ഈ ചിത്രം….?

Fact Check By: Harish Nair 

Result: False