ആർഎസ്എസ് ക്രൂരത എന്ന പേരിൽ പ്രചരിക്കുന്ന ഈ ചിത്രങ്ങൾ എത്രത്തോളം യാഥാർഥ്യമാണ് ...?
വിവരണം
Facebook Post | Archived Link |
“കേരളത്തിൽ വരാനിരിക്കുന്ന ആർഎസ്എസ് വിഭാവനം ചെയ്യുന്ന ആചാരങ്ങൾ ..” എന്ന അടികുറിപ്പുമായി 2019 ഏപ്രിൽ 18 ന് ഉല്ലാസ് കൊല്ലം എന്ന വ്യക്തിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിച്ചത് 8 ചിത്രങ്ങളാണ്. വ്യത്യസ്തമായ സംഭവങ്ങളുടെ ഈ ചിത്രങ്ങൾ വ്യക്തമാക്കിത്തരുന്നത് ആർഎസ്എസ് പിന്തുണ യ്ക്കുന്ന ബിജെപി തെരെഞ്ഞെടുപ്പിൽ വിജയിച്ചാൽ കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന ആചാരങ്ങളാണിത് എന്നൊരു സൂചനയായിട്ടാണ് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ചിത്രങ്ങളിൽ പൈശാചികമായ ചില ചെയ്തികൾക്ക് ഇരകളായ നിര്ഭാഗ്യവാന്മാരാണുള്ളത്. ഇവരുടെ ഈ അവസ്ഥയ്ക്ക് കാരണം ആർഎസ്എസ്സാണ് എന്നൊരു മട്ടിലാണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്. ഈ സംഭവങ്ങൾക്ക് പിന്നിൽ യഥാർത്ഥത്തിൽ ആർഎസ്എസാണോ... അതോ ഇത് വെറുതെ തെറ്റിദ്ധാരണ പരത്താനായി സൃഷ്ടിച്ച ഒരു പോസ്റ്റാണോ... നമുക്ക് പരിശോധിക്കാം.
വസ്തുത വിശകലനം
1.ആദ്യത്തെ ചിത്രം
ആദ്യത്തെ ചിത്രം സ്കൂൾ യുനിഫോമിൽ ബോധമില്ലാതെ കിടക്കുന്ന ഒരു കൗമാക്കാരന്റേതാണ് . ഈ ചിത്രം കരൂരിൽ മദ്യപിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയ ഒരു ചെറുപ്പക്കാരന്റേതാണ്. ഇതിനു മുമ്പും ഈ ചിത്രം പശു ഇറച്ചി കഴിച്ചതിന് ബിജെപിക്കാർ കൊന്നുവെന്ന് ആരോപിച്ച് പ്രചരിപ്പിച്ചിരുന്നു. അതേപ്പറ്റി ഞങ്ങൾ വിശദമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രത്തിനു പിന്നിലെ യാഥാർഥ്യം വിശദമായി അറിയാൻ താഴെ നല്കിയ ലിങ്ക് സന്ദർശിക്കുക..
ഉത്തർ പ്രദേശിൽ പശു ഇറച്ചി കഴിച്ചതിന് യുവാവിനെ തല്ലിക്കൊന്നോ …?
2.രണ്ടാമതെ ചിത്രം
ഈ ചിത്രത്തെപ്പറ്റി കൂടതലറിയാനായി ഞങ്ങൾ ഗൂഗിൾ reverse image search നടത്തി. അതിലുടെ ലഭിച്ച വിവരങ്ങളിൽ നിന്നും ചിത്രത്തിന്റെ പിന്നിലുള്ള യാഥാർഥ്യം എന്താണെന്ന് മനസിലായി. ഈ ചിത്രം ഒരു പാവപ്പെട്ട ആദിവാസി പെൺകുട്ടി ലക്ഷ്മി ഒരാനിന്റെതാണ്.രാജ്യത്തെ ഞെട്ടിപ്പിച്ച ഒന്നായിരുന്നു ആസാമിൽ ലക്ഷ്മിയോട് കാണിച്ച ക്രൂരത. 12 കൊല്ലം മുമ്പേ നടന്ന സംഭവമാണിത്. 2007ൽ ഒരു റാലിയിൽ പങ്കെടുത്ത ഈ പെണ്കുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചു കീറി റോഡിലൂടെ ഓടിച്ച് പീഡിപ്പിക്കുകയാണുണ്ടായത്. ഈ സംഭവത്തിനു ശേഷം വനിതാ കമ്മീഷൻ ആസാമിനായി ഒരു 24 മണിക്കൂറുംപ്രവർത്തിക്കുന്ന ഹെൽപ്ലൈൻ
ആരംഭിച്ചിരുന്നു. ഈ സംഭവത്തിൽ RSS/BJP യുടെ ഒരു പങ്ക് വാർത്തകൾ അറിയിക്കുന്നില്ല. ഈ സംഭവത്തെ കുറിച്ച് വിശദമായി അറിയാൻ താഴെ നല്കിയ ലിങ്കുകൾ സന്ദർശിക്കുക.
Smhoaxslayer | Archived Link |
News18 | Archived Link |
TOI | Archived Link |
The weekend leader | Archived Link |
3.മൂന്നാമത്തെ ചിത്രം
ഈ ചിത്രവും ഞങ്ങൾ ഗൂഗിൾ reverse image search നടത്തി. അതിലുടെ ലഭിച്ച പരിണാമങ്ങളിൽ ഈ ചിത്രത്തിന്റെ യാഥാർഥ്യം എന്താണെന്ന് വ്യക്തമായി. ഈ ചിത്രം 2011ൽ പ്രസിദ്ധികരിച്ച ഒരു ലേഖനത്തിൽ ഉപയോഗിച്ചിട്ടിട്ടുണ്ട്. ഈ ചിത്രം വിച് ഹന്റ്റ് (Witch-Hunt) അതായത് എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ തേടിപ്പിടിച്ച് നിരന്തരം ബുദ്ധിമുട്ടിപ്പിക്കൽ , എന്ന ആശയത്തെക്കുറിച്ച് എഴുതുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പ്രതിനിധാന ചിത്രമാണ്. ഈ ചിത്രം ഉപയോഗിച്ച് നിരവധി ലേഖനങ്ങൾ ഓൺലൈനിൽ ലഭ്യമാണ്. പക്ഷെ ഒരു ലേഖനത്തിലും ഈ ക്രൂര കൃത്യം ബിജെപി /ആർഎസ്എസ് ചെയ്തു എന്ന ആരോപണം ഉന്നയിച്ചിട്ടില്ല. സാധാരണ വിച് ഹന്റ്റ് നടത്തുമ്പോൾ സംശയം തോന്നുന്ന സ്ത്രികളുടെ മുടി മുറിച്ച് തല മൊട്ടയടിക്കുന്ന ഒരു സംബ്രദായമുണ്ട്. ഉണ്ട്. ഇതിൽ ഒരു പാവം സ്ത്രിയെ അവർ മന്ത്രവാദിനിയാണെന്ന് സംശയത്തിൽ ഈ ക്രൂരകൃത്യം നടത്തുന്നതാണെന്ന് നമുക്ക് മനസിലാക്കാം. കൂടതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് Facenfacts എന്ന വെബ്സൈറ്റ് 2011 ജൂലൈ29 ന് പ്രസിദ്ധികരിച്ച വാർത്ത ലഭിച്ചു. അതിൽ പറയുന്നത് ഈ സംഭവം രാജസ്ഥാനിൽ നടന്നതാണ് എന്നാണ്. ഈ സംഭവത്തിലും ബിജെപി /ആർഎസ്എസ് പങ്ക് വാർത്തയിൽ വ്യക്തമാക്കുന്നില്ല.
India TV News | Archived Link |
Kractivist.org | Archived Link |
Edtimes | Archived Link |
Facenfacts | Archived Link |
The Northeast Today | Archived Link |
4.നാലാമത്തെ ചിത്രം
ഗുജറാത്തിലെ വേരാവൽ ജില്ലയിൽ നടന്ന ദളിത്പീഡനത്തിന്റെ ദൃശ്യങ്ങൾ വായനക്കാരിൽ പലരും കണ്ടുകാണും. പശുവിനെ കൊന്ന് അതിന്റെ ചർമമെടുക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ഇവരെ ചിലർ ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുണ്ടായി. ഈ ചിത്രങ്ങൾ ഏറെ മാധ്യമ ശ്രദ്ധ നേടിയതാണ്.ഇവർക്കെതിരെ ഗൂഢാലോചന നടത്തി ഇവരെമർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇവർക്കെതിരെ ഗൂഢാലോചന നടത്തിയ സംഘത്തിൽ പോലീസുകാരും ഉണ്ടായിരുന്നു. സംഭവത്തിൽ 43 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2016 സെപ്റ്റംബർ 7 ന് പോലീസ് കോടതിയിൽ ചാർജ്ഷീറ്റ് സമർപ്പിക്കുകയുണ്ടായി. ഇതിൽ നാല് പോലീസുകാരുടെ പങ്കും വ്യക്തമായിരുന്നു. . അവരുടെ പേര് ഹെഡ് കോൺസ്റ്റബിൾ കാഞ്ചി ചുടാസ്മാ, എ.എസ് .ഐ. കാഞ്ചൻ പരമാർ , പി.ഐ. നിർമൽ സിംഗ് ജാല, പി.എസ്.ഐ. നരേന്ദ്ര സിംഗ് പാണ്ടേ എന്നിവരുടെ പേര് ചാർജ് ഷീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ബിജെപി /ആർഎസ്എസ് പങ്ക് വ്യക്തമല്ല. വർത്തയെപ്പറ്റി കൂടതലറിയാനായി താഴെ നല്കിയ ലിങ്കുകൾ സന്ദർശിക്കുക.
Ahemadabad Mirror | Archived Link |
News18 | Archived Link |
5.അഞ്ചാമത്തെ ചിത്രം
ഈ ചിത്രത്തെക്കുറിച്ച് കൂടതലറിയാനായി ഞങ്ങൾ Yandex reverse image search നടത്തി. അതിലൂടെ ലഭിച്ച പരിണാമങ്ങളിൽ ഞങ്ങൾക്ക് ഈ സംഭവത്തെപ്പറ്റിയുള്ള വസ്തുതകൾ മനസിലായി. ഈ സംഭവം രാജസ്ഥാനിൽ നടന്നതാണ്.മോട്ടോർസൈക്കിൾ മോഷ്ടിച്ചതിനാൽ ഈ ദളിത് യുവാക്കളെ നാട്ടുകാർ നഗ്നരാക്കി ക്രൂരമായി മർദ്ദിക്കുകയുണ്ടായി. ആ സംഭവത്തിന്റെ ചിത്രങ്ങളാണ് ഇത്. ഈ സംഭവത്തിലും ബിജെപി /ആർഎസ്എസ് പങ്ക് വ്യക്തമല്ല. ഈ സംഭവത്തിന്റെ വിശദാംശങ്ങളറിയാൻ താഴെ നല്കിയ ലിങ്കുകൾ സന്ദർശിക്കുക.
Newsminute | Archived Link |
AmarUjala | Archived Link |
6.ആറാമത്തെ ചിത്രം
ഈ ചിത്രത്തിന്റെ വസ്തുത പരിശോധന ഞങ്ങൾ നേരത്തേ നടത്തിട്ടുണ്ട്. ഈ സംഭവം 2015 ൽ യുപിയിൽ നടന്നതാണ്. ഈ സംഭവത്തിൽ ഈ ദളിത് കുടുംബം പോലിസിനെ എതിരെ പ്രതിഷേധിക്കാൻ വസ്ത്രം ഉരിഞ്ഞു കളഞ്ഞതാണ്. ഈ സംഭവത്തിലും ബിജെപി /ആർഎസ്എസ് പങ്ക് വ്യക്തമല്ല. വിശദമായി ഈവാർത്ത വായിക്കാനായി താഴെ നല്കിയ ലിങ്ക് സന്ദർശിക്കുക.
ഈ ചിത്രത്തിൽ ദളിത് കുടുംബം സ്വമേധയാ വസ്ത്രമുരിഞ്ഞു പ്രതിഷേധിച്ചതാണ്....
എഴാമത്തെ ചിത്രം
ഈ ചിത്രത്തെപ്പറ്റി കൂടതലറിയാനായി ഞങ്ങൾ Yandex reverse image search നടത്തി. അതിലുടെ ലഭിച്ച പരിനാമങ്ങൾ പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ജൻസത്ത എന്ന ഹിന്ദി വെബ്സൈറ്റ് പ്രസിദ്ധികരിച്ച വാർത്ത ലഭിച്ചു. ഇതിൽ ഈ സംഭവത്തെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ കമിതാക്കൾ രാജസ്ഥാനിലെ ബെൻസ്വാദിൽ ശോഭാപുർ എന്ന ഗ്രാമത്തിലെ സ്വദേശികളാണ്. ഇവർ തമ്മിൽ പ്രണയിച്ച് ഒളിച്ചോടുകയുണ്ടായി. പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടുണ്ടായിരുന്നില്ല. പോലിസിൽ അറിയിക്കാതെ ഇവരുടെ കുടുംബക്കാർ ഗുജറാത്തിൽ പോയി ഇവരെ പിടികൂടി തിരികെ കൊണ്ട് വന്നു. തുടർന്ന് ഇവരെ നഗ്നരാക്കി മർദ്ദിച്ച് നാട് മുഴുവനും കറക്കി. ആരോ ഈ സംഭവത്തിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു. ഈ സംഭവത്തിലും ബിജെപി /ആർഎസ്എസ് പങ്ക് വ്യക്തമല്ല. ഈ സംഭവത്തെ കുറിച്ച് കൂടതലറിയാനായി താഴെ നല്കിയ ലിങ്ക് സന്ദർശിക്കുക അത് പോലെ വീഡിയോ കാണുക.
Jansatta | Archived Link |
- എട്ടാമത്തെ ചിത്രം
ഈ ചിത്രത്തിന്റെ വിശദാംശങ്ങൾ അറിയാനായി ഞങ്ങൾ Yandex reverse image search നടത്തി. അതിലുടെ ഞങ്ങൾക്ക് dailypost എന്ന ഓൺലൈൻ വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാർത്ത ലഭിച്ചു. ഈ വാർത്തയിൽ സംഭവത്തിന്റെ വിശദ വിവരങ്ങൾ നല്കിട്ടുണ്ട്. ഈ സംഭവം ജാർഖണ്ഡിൽ നടന്നതാണ്. സ്ത്രികളുടെ മുടികെട്ടു വെട്ടിയെടുക്കുന്ന ഒരു സംഘത്തിൽ പെട്ടതാണ് ഇവരെന്ന സംശയത്തിൽ നാട്ടുകാർ ഈ സ്ത്രീയെ മർദ്ദിച്ചു കൊന്നു. കൂടെയുള്ള സംഘത്തെയും ക്രൂരമായി മർദ്ദിച്ചു. ഈ സംഭവത്തിലും BJP/RSS പങ്ക് വ്യക്തമല്ല. ഈ വാർത്തയെപ്പറ്റി കൂടതലറിയാനായി താഴെ നല്കിയ ലിങ്ക് സന്ദർശിക്കുക.
Dailypost | Archived Link |
നിഗമനം
ഈ ചിത്രങ്ങളുപയോഗിച്ച് നടത്തുന്ന പ്രചരണം തെറ്റിദ്ധാരണ പരത്തുന്നതാണ്. നടന്ന സംഭവങ്ങളിൽ ബിജെപി /ആർഎസ്എസ് പങ്ക് വ്യക്തമാകാത്ത സാഹചര്യത്തിൽ ഇത് RSS നടത്തുന്ന ആചാരങ്ങളാണെന്ന പ്രചരണം തെറ്റിദ്ധാരണ ഉണ്ടാകുന്നതാണ്. അതിനാൽ ഈ വ്യാജ വിവരണം നല്കി പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ വസ്തുത അറിയാതെ ദയവായി ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
Title:ആർഎസ്എസ് ക്രൂരത എന്ന പേരിൽ പ്രചരിക്കുന്ന ഈ ചിത്രങ്ങൾ എത്രത്തോളം യാഥാർഥ്യമാണ് ...?
Fact Check By: Harish NairResult: False