കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ സഞ്ചരിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈര്‍ല്‍ ആകുന്നുണ്ട്.

പ്രചരണം

ആളുകള്‍ക്കിടയിലൂടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നുമില്ലാതെ നടക്കുന്നതും ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതും ജനകീയനായി പൊതുജനങ്ങളോട് ഇടപഴകുന്നതുമായ മനോഹര ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ഒരു പ്രധാനമന്ത്രി ഇങ്ങനെയാണ് സ്വീകാര്യനാകുന്നത് എന്നു വാദിച്ച് പോസ്റ്റിന് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:

“ഇത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ❤നമുക്കുമുണ്ട്...ഒരു പ്രധാന മന്ത്രി 🤔”

archived linkFB post

എന്നാല്‍ , ദൃശ്യങ്ങള്‍ കാനഡയുടെ പ്രധാനമന്ത്രിയായി ട്രൂഡോ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുള്ള താണെന്ന് ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ വീഡിയോയുടെ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2015 ഒക്‌ടോബർ 21-ന് കനേഡിയൻ ബ്രോഡ്‌കാസ്റ്ററായ സിബിസി ന്യൂസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌ത ഒരു വീഡിയോ ലഭിച്ചു. വീഡിയോയുടെ വിവരണം, " ഫെഡറൽ തെരഞ്ഞെടുപ്പിൽ ലിബറലുകൾ ഭൂരിപക്ഷം നേടിയ ശേഷം ആദ്യമായി നിയുക്ത പ്രധാനമന്ത്രി പാർലമെന്‍റ് സമുച്ചയത്തിലെ പീസ് ടവറിന്‍റെ വാതിലിലൂടെ നടക്കുന്നു” എന്നാണ്.

കാനഡയുടെ 23-മത് പ്രധാനമന്ത്രിയായി ജസ്റ്റിന്‍ ട്രൂഡോ സത്യപ്രതിജ്ഞ ചെയ്തത് 2015 നവംബർ 4-നാണ്.

പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങളിലെ ഏതാനും ഭാഗങ്ങള്‍ സിബിസി ന്യൂസിന്‍റെ തന്നെ മറ്റൊരു വീഡിയോയില്‍ കാണാം. ഇതും ട്രൂഡോ പ്രധാനമന്ത്രി ആകുന്നതിന് മുമ്പുള്ളതാണ്.

കാനഡയിലെ പ്രധാനമന്ത്രിയുടെ സുരക്ഷയുടെ വിശദാംശങ്ങൾക്കായി ഞങ്ങൾ തിരഞ്ഞു, കാനഡയിലെ പൊതു സുരക്ഷാ വെബ്‌സൈറ്റ് ഇങ്ങനെ പരാമർശിക്കുന്നു: “പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച്:

പ്രധാനമന്ത്രിയുടെയും അടുത്ത കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും (PMPD) 24 മണിക്കൂറും സംരക്ഷണം നൽകുന്നതിനും ഉത്തരവാദിയാണ്. കാനഡ അല്ലെങ്കിൽ വിദേശ യാത്രകൾ, അതുപോലെ ഔദ്യോഗിക വസതികളുടെ സംരക്ഷണം. സർക്കാർ തലവൻ എന്ന നിലയിൽ പ്രധാനമന്ത്രി വഹിക്കുന്ന ഉയർന്ന പദവിക്ക് ആനുപാതികമായാണ് സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നത്. ആർ‌സി‌എം‌പി, ശക്തവും സഹകരണപരവുമായ ഭീഷണി, അപകടസാധ്യത വിലയിരുത്തൽ പ്രക്രിയകൾ വഴി, ഭീഷണി പരിതസ്ഥിതിയെ തുടർച്ചയായി വിലയിരുത്തുകയും അതനുസരിച്ച് പി‌എം‌പി‌ഡി സുരക്ഷ ക്രമീകരിക്കുകയും ചെയ്യുന്നു.”

ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാം:

The Video Is Old And Misleading. Justin Trudeau Had Not Officially Sworn-In As The PM Of Canada When This Video Was Shot.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിയായി അധികാരം ഏല്‍ക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. കാനഡയിലെ പ്രധാനമന്ത്രിയുടെ സുരക്ഷാ നിയമമനുസരിച്ചുള്ള ക്രമീകരണങ്ങളുമായാണ് അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി സഞ്ചരിക്കുന്നത്. വ്യക്തമായും, കനേഡിയൻ പ്രധാനമന്ത്രിക്ക് സുരക്ഷാ ഗാർഡുകൾ ഇല്ലെന്ന് വാദിക്കാന്‍ പഴയ വീഡിയോയാണ് ഉപയോഗിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വീഡിയോ ദൃശ്യങ്ങള്‍ ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പ്രധാനമന്ത്രി ആകുന്നതിന് മുമ്പുള്ളതാണ്...

Fact Check By: Vasuki S

Result: False