ഇസ്രായേലിൽ പാലസ്തീൻ തർക്കത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ലോകത്തിലെ ഏക ജൂതരാഷ്ട്രമാണ് ഇസ്രയേൽ. ക്രൈസ്തവ മതഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന പുണ്യഭൂമിയായ ജറുസലേം ഇസ്രയേലിലാണ്. ഇസ്ലാം മതത്തിന്‍റെ മൂന്നാമത്തെ വലിയ ആരാധനാലയം അൽ അക്സ പള്ളി ജറുസലേം നഗരത്തിലെ ടെമ്പിൾ മൗണ്ടൈന് മുകളിലാണ് സ്ഥിതിചെയ്യുന്നത്. 1947 -ൽ ജറുസലേമിൽ പാർത്തിരുന്ന പലസ്തീൻ പൗരന്മാരെ ജൂതന്മാർ കുടിയിറക്കി. ഇന്നും ഒളിഞ്ഞും തെളിഞ്ഞും പലസ്തീനും ഇസ്രയേലും തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുന്നുണ്ട്.

ഇസ്രായേൽ പട്ടാളക്കാർ പാലസ്തീൻ ചെറുപ്പക്കാരോട് ചെയ്യുന്ന ക്രൂരതയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ഒരുകൂട്ടം ചെറുപ്പക്കാരെ കൈകള്‍ പിന്നില്‍കെട്ടി കുഴിയിലേക്ക് തള്ളിയിട്ട ശേഷം വെടിവച്ചുകൊല്ലുന്ന പട്ടാളക്കാരുടെ ക്രൂരതയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഇസ്രായേൽ പട്ടാളക്കാർ കൂട്ടക്കൊല നടത്തിയ കാര്യം മാധ്യമങ്ങൾ ആരും റിപ്പോർട്ട് ചെയ്യില്ല ചെയ്തില്ല എന്ന് അവകാശപ്പെട്ട് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “പാലസ്തീൻ യുവാക്കളെ കുഴിയിൽ തളളി വെടി വെച്ച് കൊല്ലുന്ന ഇസ്‌റാഈൽ പട്ടാളം ഇധോന്നും ലോകത്തെ മുഴുവൻ കാണിച്ചു കൊടുക്കാൻ ഒരു t v. യും ഇല്ല”

FB postarchived link

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ തെറ്റായ പ്രചരണമാണ് നടത്തുന്നത് എന്ന് കണ്ടെത്താനായി.

വസ്തുത ഇങ്ങനെ

വീഡിയോയുടെ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇത് ഇസ്രയേലിൽ നിന്നുള്ളതല്ല എന്ന് വ്യക്തമാക്കുന്ന ചില വാർത്തകൾ ഞങ്ങൾക്ക് ലഭിച്ചു. ഉറുദുന്യൂസ് എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം സിറിയയിൽ 2013 നടന്ന സംഭവമാണിത്.

സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ 41 സിവിലിയന്മാരെ ഇസ്രയേല്‍ പട്ടാളം വെടിവെച്ചു കൊന്നുവെന്ന് റിപ്പോര്‍ട്ടില്‍ അറിയിക്കുന്നു. ഗാർഡിയൻ എന്ന മാധ്യമം നൽകിയ റിപ്പോർട്ടിനെ അവലംബിച്ചാണ് വാര്‍ത്ത. സംഭവത്തെ കുറിച്ചുള്ള വാർത്ത ഗാര്‍ഡിയനിലും ഉണ്ട്. 2013ല്‍ സിറിയയിൽ നടന്ന ഇന്ന് കൂട്ടക്കൊലയുടെ ദൃശ്യങ്ങളാണിത്. ഏകദേശം 41 പേരെയാണ് അന്ന് കൊന്നുതള്ളിയത്. 2013 നടന്ന ഇന്ന് കൂട്ടക്കൊലയുടെ ദൃശ്യങ്ങൾ 2019 ലാണ് പുറത്തുവന്നത്. സിറിയന്‍ ഇന്‍റലിജന്‍സ് ഓഫീസര്‍ അംജദ് യൂസഫാണ് കൂട്ടക്കൊല നടത്തുന്നതെന്ന് ഗാര്‍ഡിയന്‍ വാര്‍ത്തയില്‍ പറയുന്നു.

സിറിയൻ സേനയുടെ വിഭാഗത്തിൽ ഉദ്യോഗസ്ഥന് ലാപ്ടോപ്പിൽ പരിശോധിക്കുന്നതിനിടയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്.

2013 സിറിയയിൽ നടന്ന കൂട്ടക്കൊലയുടെ ദൃശ്യങ്ങളാണിതെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നു

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. ദൃശ്യങ്ങൾക്ക് ഇസ്രയേലുമായി യാതൊരു ബന്ധവുമില്ല. സിറിയയിൽ 2013 ല്‍ കലാപത്തെ തുടർന്നുണ്ടായ കൂട്ടക്കൊലയുടെ ദൃശ്യങ്ങളാണിത് എന്ന് വാർത്താ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇത് ഇസ്രയേല്‍ പട്ടാളം പാലസ്തീന്‍ ചെറുപ്പക്കാരെ കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങളല്ല... സത്യമിങ്ങനെ...

Fact Check By: Vasuki S

Result: False