
ഉക്രൈനിൻ്റെ ഡ്രോൺ ആക്രമണത്തിനെ തുടർന്ന് റഷ്യ നടത്തിയ പ്രതികാര നടപടിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു നഗരത്തിൻ്റെ മുകളിൽ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ നമുക്ക് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “പ്രതികാര നടപടിയായി റഷ്യ.. 7 ഉക്രേനിയൻ വിമാന കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടു. ഈ യുദ്ധം ഉക്രെയ്നിന്റെ ദുരന്തത്തിൽ അവസാനിക്കും….”
എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. 9 ജൂലൈ 2024ന് ഈ വീഡിയോ ഞങ്ങൾക്ക് Xൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.
ഉക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൻ്റെ പേര് ഓപ്പറേഷൻ സ്പൈഡർസ് വെബ് എന്നാണ്. ഈ ഓപ്പറേഷൻ 1 ജൂൺ 2025നാണ് ഉക്രൈനെ നടപ്പിലാക്കിയത്. അതിനാൽ ഈ വീഡിയോ റഷ്യയുടെ പ്രതികാര നടപടിയുടെതല്ല എന്ന് വ്യക്തമാണ്. പോസ്റ്റ് പ്രകാരം ജൂലൈ 2024ൽ റഷ്യ ഉക്രൈനിൻ്റെ തലസ്ഥാന നഗരമായ കിയെവിൽ Kh-101 ക്രൂസ് മിസൈൽ വെച്ച് നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ആണിത്. ഈ കാര്യം താഴെ നൽകിയ ഡെയിലി മെയിലിൻ്റെ വാർത്തയിലിൽ നിന്നും വ്യക്തമാകുന്നുണ്ട്.
ഈ ആക്രമണത്തിൽ കുട്ടികളുടെ ഒരു ആശുപത്രി തകർന്നു. ഈ ആക്രമണത്തിൽ 31 പേര് മരിച്ചിരുന്നു എന്ന് AP റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്ത വായിക്കാൻ – AP | Archived
Also Read | 2024 video shared as Russia’s counterattack on Kyiv following Ukrainian drone strike
നിഗമനം
ഉക്രൈനിൻ്റെ ഡ്രോൺ ആക്രമണത്തിനെ തുടർന്ന് റഷ്യ നടത്തിയ പ്രതികാര നടപടിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് കഴിഞ്ഞ കൊല്ലം റഷ്യ കിയെവിൽ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങളാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഉക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിനെ തുടർന്ന് റഷ്യ നടത്തിയ പ്രതികാര നടപടിയുടെ വിഡിയോയല്ല ഇത്…
Written By: Mukundan KResult: False
