
വിവരണം
Kuttan Raghavakaimalഎന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും NOSTALGIA നൊസ്റ്റാള്‍ജിയ എന്ന ഗ്രൂപ്പിലേക്ക് 2019 ജൂലൈ 10 നു പോസ്റ്റ് ചെയ്ത ഒരു പെയിന്റിങ്ങിന്റെ ചിത്രമാണ് ഇവിടെ ഞങ്ങൾ വസ്തുതാ പരിശോധന നടത്തുന്നത്. “രവി വർമ്മയുടെ ഒരു പെയിൻറ്റിങ്” എന്ന് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.

archived link | FB post |
രാജാരവിവർമ്മയുടെ പ്രസിദ്ധവും പ്രസിദ്ധമല്ലാത്തതുമായ നിരവധി ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്. ചിത്രങ്ങൾക്കെല്ലാം അദ്ദേഹം അടിക്കുറിപ്പ് നൽകുകയും ചെയ്തിരുന്നു. കേരളത്തിലെ നിരവധി ചിത്രകാരന്മാർ അവയിൽ പലതും പുനരാവിഷ്ക്കരിച്ചിട്ടുണ്ട്. അവരുടെ ചിത്ര പ്രദർശനങ്ങളിലൂടെ രവിവർമ ചിത്രങ്ങൾക്ക് കൂടുതൽ പ്രചാരം ഇപ്പോഴും ലഭിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ ഇത്തരത്തിൽ ഒരു ചിത്രം രവി വർമ്മ വരച്ചിരുന്നോ ..? നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ പരിശോധന
ഞങ്ങൾ ഇതേ ചിത്രം google reverse image, yandex എന്നീ ടൂളുകളുപയോഗിച്ച് പരിശോധിച്ച്. അവിടെ നിന്നും ചിത്രം ഉപയോഗിച്ചിരിക്കുന്ന വെബ്സൈറ്റുകളുടെ നിരവധി ലിങ്കുകൾ ലഭിച്ചു.
ചിത്രത്തിന്റെ രചയിതാവിന്റെ പേരായി ഒരു വെബ്സൈറ്റിൽ നിന്നും ലഭിച്ചത് ബംഗാളിയായ സുബ്രത സെൻ എന്നാണ്. തുടർന്ന് ഞങ്ങൾ രവി വർമയുടെ ചിത്രങ്ങൾ തിരഞ്ഞു. രവി വർമ്മ ചിത്രങ്ങൾ നിരവധി വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ അവയിൽ ഈ ചിത്രം കാണാൻ സാധിച്ചില്ല. രവി വർമ്മ വരച്ച ചിതങ്ങൾ എല്ലാം തന്നെ ഗൂഗിളിൽ വിക്കി ആര്‍ട്സില്‍ ലഭിക്കും. ഏതാനും ചില ചിത്രങ്ങള്‍ അടങ്ങിയ സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു

സുബ്രത സെന്‍ പെയിന്റിങ്സ് എന്ന കീ വേര്‍ഡ്സ് ഉപയോഗിച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് പോസ്റ്റിലെ ചിത്രം ലഭിച്ചു.
archived link | wikipedia |
archived link | wikiart |
എന്‍ഡിടിവി സംരംഭമായ mojarto എന്ന ചിത്രകല സംബന്ധിച്ച ബിസിനസ്സ് വെബ്സൈറ്റില്‍ സുബ്രതാ സെന്നിന്റെ ഈ ചിത്രം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നുണ്ട്.

archived link | mojarto |
പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിലെ സ്ത്രീയ്ക്ക് ബംഗാളി സ്ത്രീകളോടാണ് കൂടുതൽ സാമ്യം. രവി വർമ്മ ചിത്രങ്ങൾ പരിശോധിച്ചാൽ അവയിലെ സ്ത്രീകൾക്ക് കേരളീയ വേഷങ്ങളും ഭാവങ്ങളുമാണുള്ളത്.

archived link | rhythm art gallery |
archived link |
രബീന്ദ്ര ഷോങ്ഗീത് എന്ന ബംഗാളി ഭാഷയിലുള്ള ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇതേ ചിത്രം പ്രതീകാത്മക ചിത്രമായി ഉപയോഗിച്ചിട്ടുണ്ട്.
അവലോകനത്തില്‍ നിന്നും പോസ്റ്റിലെ ചിത്രം സുബ്രതാ സെൻ എന്ന ചിത്രകാരന്റെതാണ് എന്ന് ഉറപ്പിക്കാം. ഇതേ ചിത്രം ആചാരങ്ങളെ പറ്റിയും സ്ത്രീകളെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന ചില വെബ്സൈറ്റുകൾ പ്രതീകാത്മക ചിത്രമായി ഉപയോഗിച്ചിട്ടുണ്ട്.
നിഗമനം
പോസ്റ്റിലേത് വ്യാജ വിവരമാണ്. ഇതിൽ നൽകിയിരിക്കുന്ന ചിത്രം രവിവർമ്മയുടേതല്ല. സുബ്രത സെൻ എന്ന ബംഗാളി ചിത്രകാരന്റെതാണ്. അതിനാൽ വ്യാജ വിവരണമുള്ള ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു
