‘മനുഷ്യരുടെ അതേ ആകാരത്തില്‍ നിര്‍മ്മിച്ച റോബോട്ടുകളുടെ നൃത്തം’- ദൃശ്യങ്ങളിലുള്ളത് റോബോട്ടുകളല്ല... സത്യമിതാണ്...
ഹ്യൂമനോയിഡ് റോബോട്ടുകൾ അതായത് ആകാരത്തിൽ മനുഷ്യ ശരീരത്തോട് സാമ്യമുള്ളവ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ ഇടയ്ക്ക് മാധ്യമങ്ങളില്‍ വരാറുണ്ട്. എന്നാൽ പൂർണ്ണമായും മനുഷ്യ ശരീരവുമായി സാമ്യമുള്ള റോബോട്ടുകൾ വികസിപ്പിച്ചെടുത്തതായി ഇതുവരെ സിനിമകളിൽ അല്ലാതെ എവിടെയും വാർത്തകളിലില്ല. മനുഷ്യ സാദൃശ്യമുള്ള റോബോട്ടുകള്‍ നൃത്തം ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്.
പ്രചരണം
“ബ്രഹ്മ മോകതേ പരബ്രഹ്മ മൊകതേ...” എന്ന കന്നഡ കീര്‍ത്തനത്തിനൊപ്പം രണ്ടു വിദേശ വനിതകള്‍ മനോഹരമായി നൃത്ത ചുവടുകള്‍ വയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഈ സ്ത്രീകള്‍ മനുഷ്യരല്ലെന്നും മനുഷ്യരെ പോലെത്തന്നെ രൂപമുള്ള ചൈന നിര്‍മ്മിത റോബോട്ടുകളാണെന്നും അവകാശപ്പെട്ട് വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഈ ഡാൻസ് ശ്രദ്ധിച്ചു നോക്കു.. ഷാൻ ഖായിൽ ഡിസ്‌നി ലാൻഡിൽ ആണ് ഡാൻസ് ഇവർ രണ്ടു പേരും മനുഷ്യരല്ല.. ചൈനയിൽ നിർമ്മിക്കപെട്ട രണ്ടു റോബോളാണ്”
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വീഡിയോയിലുള്ളത് യഥാര്‍ത്ഥ മനുഷ്യര്‍ തന്നെയാണ്.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇന്ത്യൻ രാഗ എന്ന ഒരു യൂട്യൂബ് ചാനൽ ലഭിച്ചു. ഇതേ വീഡിയോ ചാനലിൽ കാണാം.
എന്നാല്‍ വൈറല്‍ വീഡിയോയുടെ ഒപ്പമുള്ള കീര്‍ത്തനമല്ല ഇതിലുള്ളത്. ഭരതനാട്യ നൃത്തമാണ് നർത്തകിമാർ അവതരിപ്പിക്കുന്നത്. വാഹന ആളരിപ്പ് എന്നാണ് നൃത്തത്തിന് പേര് നൽകിയിട്ടുള്ളത് നർത്തകിമാരുടെ പേര് സോഫിയ സാലിംഗറോസ്, ഇഷാ പാരിപുടി എന്നിങ്ങനെയാണെന്ന് വീഡിയോയുടെ ഡിസ്ക്രിപ്ഷനില്‍ കാണാം. ഇന്ത്യന്‍ രാഗയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ ഇതേ വീഡിയോ ഉണ്ട്. നര്‍ത്തകിമാരുടെ പേരും ഇന്‍സ്റ്റഗ്രാം അക്കൌണ്ട് ലിങ്കും അതിലുണ്ട്.
ഇന്ത്യന്‍ രാഗയുടെ വെബ്സൈറ്റില്‍ നല്കിയ വിവരങ്ങള്‍ പ്രകാരം “ഇന്ത്യൻ രാഗയിൽ, ഇന്ത്യൻ ശാസ്ത്രീയ സംഗീതവും നൃത്തവും 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നു, കല ആർക്കും എവിടെയും ആക്സസ് ചെയ്യാവുന്നതാക്കി ഓൺലൈൻ ഇന്ത്യൻ ക്ലാസിക്കൽ ആലാപന ക്ലാസുകളും ഓൺലൈൻ ഭരതനാട്യം, കഥക് ക്ലാസുകളും മാസ്റ്റേഴ്സിൽ നിന്ന് രസകരവും ആകർഷകവുമായ രീതിയിൽ വൈദഗ്ധ്യവും പരിശീലനവും നൽകാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
ക്ലാസിക്കൽ, സമകാലിക ശൈലികളിൽ സംഗീതത്തിനും നൃത്തത്തിനും സമഗ്രമായ സമീപനം വാഗ്ദാനം ചെയ്യുന്നു. അവതരണത്തിലും പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ഡിജിറ്റൽ ചാനലുകൾക്കായുള്ള ഉയർന്ന നിലവാരമുള്ള ഓഡിയോ, വീഡിയോ പ്രൊഡക്ഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹ കലാകാരന്മാരുമായി സഹകരിക്കുന്നതെങ്ങനെയെന്ന് അറിയാനുമുള്ള അവസരങ്ങളോടെ, അഭിരുചിയുള്ള കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു വേദി നൽകുന്നു. ലോകത്തെവിടെ നിന്നും എങ്ങനെ പങ്കെടുക്കണമെന്ന് തിരഞ്ഞെടുക്കാൻ ഞങ്ങൾ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.”
മനുഷ്യന്‍റെ അതേ രൂപ സാദൃശ്യമുള്ള റോബോട്ടുകളെ എവിടെയെങ്കിലും നിര്‍മിച്ചുവെന്നോ അവ ഇങ്ങനെ നൃത്തം ചെയ്തുവെന്നോ ഇതുവരെ വാര്‍ത്തകളില്ല.
തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണമായും തെറ്റാണ്. വൈറല്‍ വീഡിയോയില്‍ നൃത്തം ചെയ്യുന്നത് യഥാര്‍ത്ഥ മനുഷ്യരാണ്, റോബോട്ടുകളല്ല. ചൈനയിലെ ഷാംഗ്ഹായില്‍ റോബോട്ടുകള്‍ ഇങ്ങനെ നൃത്തം ചെയ്തുവെന്ന് ഇതുവരെ വാര്‍ത്തകളില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:‘മനുഷ്യരുടെ അതേ ആകാരത്തില്‍ നിര്‍മ്മിച്ച റോബോട്ടുകളുടെ നൃത്തം’- ദൃശ്യങ്ങളിലുള്ളത് റോബോട്ടുകളല്ല... സത്യമിതാണ്...
Fact Check By: Vasuki SResult: False